ഗ്ലൂക്കോസ് മോണിറ്ററിംഗ് ഉപകരണങ്ങള് നിര്മ്മിക്കുന്ന അമേരിക്കന് കമ്പനിയായ Dexcom അയര്ലണ്ടിലേയ്ക്ക് യൂറോപ്പിലെ ആദ്യ നിര്മ്മാണശാല ഗോള്വേയിലെ Atherny യിലാണ് കമ്പനി സ്ഥാപിക്കുന്നത്. അഞ്ച് വര്ഷത്തിനിടെ 300 ബില്ല്യണ് യൂറോയാണ് കമ്പനി ഇവിടെ മുടക്കുക.
സര്ക്കാര് സഹകരണത്തോടു കൂടി നിര്മ്മാണമാരംഭിക്കുന്ന പ്ലാന്റില് 1000 പേര്ക്കാണ് കമ്പനി തൊഴിലവസരം വാഗ്ദാനം ചെയ്യുന്നത്. നിര്മ്മാണ സമയത്ത് 500 ഓളം പേര്ക്ക് നിര്മ്മാണ മേഖലയില് ലഭിക്കുന്ന ജോലി കൂടാതെയാണ് പ്ലാന്റില് 1000 പേര്ക്ക് ജോലി ലഭിക്കുന്നത്.
ഇത്തരമൊരു വമ്പന് പ്ലാന്റ് ഇവിടെ വരുന്നതോടെ ഇതുമായി ബന്ധപ്പെട്ട ചെറുകിട സ്വകാര്യ സംരഭങ്ങളും ഇവിടെ ഉയര്ന്നു വരും ഇതിലൂടെയും നിരവധി പേര്ക്ക് തൊഴിലവസരങ്ങളുയരും.