കുഞ്ഞുങ്ങളില്ലാത്ത ദമ്പതികള്‍ക്ക് IVF ചികിത്സ നടത്താന്‍ സര്‍ക്കാര്‍ ധനസഹായം നല്‍കുമെന്ന് പ്രഖ്യാപിച്ചതിനു് പിന്നാലെ സഹായം ലഭിക്കാനുള്ള യോഗ്യതാ മാനദണ്ഡങ്ങളും സര്‍ക്കാര്‍ പുറത്തുവിട്ടു. ഈ പദ്ധതിയിലേയ്ക്ക് അപേക്ഷിക്കുന്ന ദമ്പതിമാരില്‍ സ്ത്രീക്ക് പരമാവധി പ്രായം 40 വയസ്സും 364 ദിവസുമായിരിക്കും. പുരുഷന്റെ പ്രായം പരമാവധി 59 വയസ്സും 364 ദിവസവും ആയിരിക്കും. അയര്‍ലണ്ടില്‍ സ്ഥിരതാമസക്കാരും അവരുടെ ജിപി മുഖേന ഒരു ഫെര്‍ട്ടിലിറ്റി സെന്റിലേയ്ക്ക് റഫര്‍ ചെയ്യപ്പെടുകയും വേണം. യോഗ്യരായ ദമ്പതികള്‍ക്ക് നിലവിലുള്ള ബന്ധത്തില്‍ കുട്ടികളുണ്ടായിരിക്കരുത് മാത്രമല്ല ഒരു വര്‍ഷമായി പങ്കാളിയുള്ളവരുമായിരിക്കണം. മുമ്പ് ഐവിഎഫിന്റെ എല്ലാ സൈക്കിളുകളും പൂര്‍ത്തിയാക്കിയിട്ടും പ്രയോജനം ലഭിച്ചിട്ടില്ലാത്തവര്‍ക്കും ഈ പദ്ധതിയിലേയ്ക്ക് അപേക്ഷിക്കാവുന്നതാണ.് സമേധയാ വന്ധ്യം കരണം നടത്തിയിട്ടുള്ള ദമ്പതികള്‍ക്കും വ്യക്തികള്‍ക്കും പദ്ധതിയിലേയ്ക്ക് അപേക്ഷിക്കാന്‍ സാധിക്കില്ല. ഈ ചികിത്സയുടെ ഭാഗമായി കുട്ടികളുണ്ടായാല്‍ അവരുടെ ക്ഷേമം ഉറപ്പാക്കുമെന്ന് ദമ്പതികള്‍ രേഖാമൂലം ഉറപ്പു നല്‍കണം. ഈ ഉറപ്പ് ബന്ധപ്പെട്ട അധികാരികള്‍ വിലയിരുത്തുന്നതാണ്.…
Read Moreട്രെയിന്‍ സര്‍വ്വീസുകള്‍ കൂടുതല്‍ കാര്യക്ഷമമാക്കണമെന്ന് നിര്‍ദ്ദേശങ്ങള്‍
അയര്‍ലണ്ടില്‍ പൊതുഗതാഗത സംവിധാനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ട്രെയിന്‍ സര്‍വ്വീസുകള്‍ കൂടുതല്‍ കാര്യക്ഷമമാക്കണമെന്ന് ശുപാര്‍ശ. ഇത് സംബന്ധിച്ച ശുപാര്‍ശകള്‍ ഗതാഗതവകുപ്പ് മന്ത്രി മന്ത്രിസഭയുടെ പരിഗണനയ്ക്ക് വച്ചു. പ്രധാന സിറ്റികള്‍ തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ട് എല്ലാ മണിക്കൂറിലും ട്രെയിന്‍ സര്‍വ്വീസ് വേണമെന്നതാണ് പ്രധാന ആവശ്യം. മറ്റ് അര്‍ബന്‍ സെന്ററുകള്‍ തമ്മില്‍ കുറഞ്ഞത് രണ്ട് മണിക്കൂറിനിടെ ഒരു ട്രെയിനെങ്കിലും വേണമെന്നും ശുപാര്‍ശയില്‍ പറയുന്നു. കൂടുതല്‍ വേഗത പുതിയ റെയില്‍ റൂട്ടുകള്‍. രാജ്യത്തിന്റെ വിവിധ മേഖലകളെ തമ്മില്‍ ബന്ധിപ്പിച്ച് യാത്രക്കും ചരക്ക് നീങ്ങള്ക്കുമായി പുതിയ ട്രെയിനുകള്‍ എന്നിവയും നിര്‍ദ്ദേശങ്ങളിലുണ്ട്. 25 വര്‍ഷം മുന്നില്‍ കണ്ടുള്ള ശുപാര്‍ശകളാണ് തയ്യാറാക്കിയിരിക്കുന്നതെങ്കിലും പ്രധാന ശുപാര്‍ശകള്‍ 2030 ന് മുമ്പ് നടപ്പിലാക്കണമെന്ന നിര്‍ദ്ദേശവുമുണ്ട്. Share This News
Read Moreദമ്പതികള്‍ക്ക് IVF ന് സര്‍ക്കാര്‍ സഹായം നല്‍കും
അയര്‍ലണ്ടില്‍ കുഞ്ഞുങ്ങളില്ലാത്ത ദമ്പതികള്‍ക്ക് ചികിത്സാ സഹായവുമായി സര്‍ക്കാര്‍ ഇവര്‍ക്ക് IVF നടത്തുന്നതിന് സര്‍ക്കാര്‍ സഹായം നല്‍കും. സെപ്റ്റംബര്‍ മുതല്‍ ഇതിനായി അപേക്ഷ നല്‍കാം. 41 വയസ്സിന് താഴെയുള്ള സ്ത്രീകള്‍ക്ക് അപേക്ഷിക്കാന്‍ യോഗ്യത. പ്രായത്തിന് പുറമെ BODY MASS INDEX (BMI) ആയി ബന്ധപ്പെട്ടും ചില മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ മുന്നോട്ട് വെയ്ക്കുന്നുണ്ട്. IVF ഒരു cycle പൂര്‍ത്തിയാക്കുന്നതിന് ഏകദേശം 4500 യൂറോയോളം വേണ്ടിവരും. ഇത് പലര്‍ക്കും താങ്ങാനാവുന്നതിലുമധികമാണ്. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ തീരുമാനം. ആദ്യ ഘട്ടത്തില്‍ തന്നെ ഏകദേശം മൂവായിരത്തോളം അപേക്ഷകരെയാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ബഡ്ജറ്റില്‍ ഇതിനായി 10 മില്ല്യണ്‍ യൂറോ വകയിരുത്തിയിരുന്നു. ഇത്തവണത്തെ ബഡ്ജറ്റില്‍ ഇത് 30 മില്ല്യണായി ഉയര്‍ത്തിയേക്കും. രാജ്യത്ത് ആദ്യമായാണ് പ്രത്യുത്പാദനപരമായ ചികിത്സയ്ക്ക് സര്‍ക്കാര്‍ സഹായം പ്രഖ്യാപിക്കുന്നത്. Share This News
Read Moreഫാര്‍മസിസ്റ്റുകള്‍ക്ക് മരുന്നെഴുതുവാനുള്ള അധികാരം നല്‍കിയേക്കും
അയര്‍ലണ്ടില്‍ ചെറിയ രേഗങ്ങള്‍ക്കും ശാരീരികാസ്വസ്ഥതകള്‍ക്കും മരുന്നുകള്‍ എഴുതി നല്കുവാനുള്ള അധികാരം ഫാര്‍മസിസ്റ്റുകള്‍ക്ക് നല്‍കിയേക്കും. ഇക്കാര്യത്തില്‍ പഛനം നടത്തുന്നതിനായി സര്‍ക്കാര്‍ പ്രത്യേക ടാസ്ക് ഫോഴ്സിനെ നിയോഗിച്ചു. ഫാര്‍മസിസ്റ്റുകള്‍ ലൈസന്‍സ് നല്കുമ്പോള് തന്നെ ഇക്കാര്യം പരിഗണിക്കാനാണ് സാധ്യത. ഫാര്‍മസിസ്റ്റുകളുടെ ഈ മേഖലയിലെ അനുഭവ പരിചയം പരമാവദി ഉപയോഗപ്പെടുത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ചെറിയ അസുഖങ്ങളുടെ കാര്യത്തില്‍ പൊതുജനങ്ങള്‍ക്ക് ഇത് ഏറെ ഗുണം ചെയ്യുമെന്ന് സര്‍ക്കാര്‍ കരുതുന്നു. മാത്രമല്ല ഹോസ്പിറ്റലുകളിലേയും ജനറല്‍ പ്രാക്ടീഷ്യനേഴ്സിന്റെയും തിരക്ക് കുറയ്ക്കാനും ഇതുമൂലം കഴിയും. Share This News
Read Moreബഡ്ജറ്റില്‍ എനര്‍ജി സപ്പോര്‍ട്ട് സ്കീമുകള്‍ ഉണ്ടായേക്കും
വരുന്ന ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തേണ്ട പദ്ധതികളും പ്രഖ്യാപനങ്ങളും സംബന്ധിച്ച ചര്‍ച്ചകള്‍ വിവിധ മേഖലകളില്‍ ശക്തമാണ്. ഊര്‍ജ്ജ മേഖലയിലെ വിലവര്‍ദ്ധനവില്‍ പിടിച്ചു നില്ക്കാന് സര്‍ക്കാര്‍ കൈത്താങ്ങ് അനിവാര്യമാണെന്നാണ് പൊതുവെ ഉയരുന്ന ആവശ്യം. ഇപ്പോള്‍ ഇതിനായുള്ള പദ്ധതികള്‍ ബഡ്ജറ്റില്‍ ഉണ്ടായേക്കുമെന്ന സുചന ധനകാര്യമന്ത്രിയും നല്കി കഴിഞ്ഞു. എനര്‍ജി സപ്പോര്‍ട്ട് സ്കീമുകള്‍ സര്‍ക്കാരിന്റെ സജീവ പരിഗണനയിലുണ്ടെന്നും ജീവിത നിലവാരം ഉയര്‍ന്ന രീതിയില്‍ തന്നെ നിലനിര്‍ത്താനും എന്നാല്‍ പണപ്പെരുപ്പം ഉയരുന്ന സാഹചര്യം ഇല്ലാതാക്കാനുമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഉര്‍ജ്ജമേഖലയില്‍ ജനങ്ങള്‍ക്ക് കൈത്താങ്ങാകാന്‍ സര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ ഊര്‍ജ്ജ കമ്പനികള്‍ അവരുടെ പങ്കും നിര്‍വ്വഹിക്കണമെന്ന് മന്ത്രി പറഞ്ഞു. ജനങ്ങളുടെ ബില്ലുകള്‍ കുറയ്ക്കണമെന്നു തന്നെയാണ് സര്‍ക്കാരിന്റെ ആഗ്രഹമെന്നും ഊര്‍ജ്ജമേഖലയില്‍ നിന്നും ലഭിക്കുന്ന വരുമാനം ജനങ്ങളിലേയ്ക്ക് തന്നെ തിരിച്ചെത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. Share This News
Read Moreഅയര്‍ലണ്ടില്‍ മിനിമം വേതനം ഉയര്‍ത്തിയേക്കും
അയര്‍ലണ്ടില്‍ മിനിമം വേതനം ഉയര്‍ത്തിയേക്കും. ലോ പേ കമ്മീഷനാണ് ഇത് സംബന്ധിച്ച് സര്‍ക്കാരിന് ശുപാര്‍ശ നല്കാന് ഒരുങ്ങുന്നത്. കുറഞ്ഞ ശമ്പളത്തില്‍ 12 ശതമാനം വര്‍ദ്ധനവിനാണ് സാധ്യത. നിലവില്‍ 11.30 ആണ് രാജ്യത്ത് മണിക്കൂറിന് ലഭിക്കുന്ന കുറഞ്ഞ വേതനം. ശുപാര്‍ശ നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറായാല്‍ കുറഞ്ഞ ശമ്പളം 12.70 യൂറോയായി ഉയരും. ശുപാര്‍ശ ലഭിച്ചാല്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്നാണ് ഈ വിഷയത്തില്‍ പ്രധാനമന്ത്രി പ്രതികരിച്ചിരിക്കുന്നത്. കമ്മീഷന്റെ ശുപാര്‍ശകളൊന്നും സര്‍ക്കാര്‍ തള്ളിയിട്ടില്ലെന്നതും ശുഭപ്രതീക്ഷ നല്കുന്നു. എന്നാല്‍ മിനിമം വേതനം എന്ന സമ്പ്രദായം കാലക്രമേണ എടുത്തുമാറ്റി ലീവിംഗ് വേജ് എന്ന ആശയം നടപ്പാക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. രാജ്യത്തെ മീഡിയന് വേജിന്റെ 60 ശതമാനം ലീവിംഗ് വേജായി നല്‍കാനാണ് നീക്കം. ഇങ്ങനെ വരുമ്പോള്‍ ഇത് നിലവിലെ കണക്കനുസരിച്ച് 13.10 യൂറോ വരും. 2026 ഓടെ ഇത് നടപ്പിലാക്കാനാണ് നീക്കം. 2023 ജനുവരി ഒന്നിനാണ്…
Read Moreവീണ്ടും പലിശ ഉയര്‍ത്താന്‍ ECB
യൂറോപ്യന്‍ സോണില്‍ വീണ്ടും പലിശ നിരക്ക് ഉയര്‍ത്തും. ജൂലൈ 27 നാകും ECB യുടെ ഈ തീരുമാനം വരിക. 25 ബേസിക് പോയിന്റുകളാകും ഉയര്‍ത്തുക. റോയിട്ടേഴ്സ് നടത്തിയ ഒരു സര്‍വ്വേയിലാണ് സാമ്പത്തീക വിദഗ്ദര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. മാത്രവുമല്ല സെപ്റ്റംബറില്‍ വീണ്ടും പലിശ ഉയര്‍ത്താനുള്ള സാധ്യതയും ചിലര്‍ പങ്കുവെച്ചു. ജൂലൈ 2022 മുതല്‍ തുടര്‍ച്ചയായി എട്ട് തവണ പലിശ നിരക്കുകള്‍ ഉയര്‍ത്തിയിരുന്നു. യൂരോ സോണിലെ പണപ്പെരുപ്പം ഇപ്പോള്‍ നിയന്ത്രണ വിധേയമാണ്. 2022 ഒക്ടോബറിലെ 10.6 ശതമാനത്തില്‍ നിന്നും ഇപ്പോള്‍ ഇത് ജൂണില്‍ 5.5 ശതമാനത്തിലെത്തിയിരുന്നു. എന്നാല്‍ പണപ്പെരുപ്പം വീണ്ടും പിടിവിട്ട് കുതിച്ചുയരാതിരിക്കാനാണ് സെന്‍ട്രല്‍ ബാങ്ക് വീണ്ടും പലിശ ഉയര്‍ത്തല്‍ നടപടികളുമായി മുന്നോട്ട് പോകുന്നത്. പലിശ കുത്തനെ ഉയരുന്നത് വിവിധ വായ്പകള്‍ എടുത്തിട്ടുള്ളവര്‍ക്കാണ് തിരിച്ചടിയാകുന്നത്. Share This News
Read More‘First Home Scheme ‘ഇതുവരെ വാങ്ങിയത് 500 വീടുകള്‍
അയര്‍ലണ്ടില്‍ ആദ്യമായി വീട് വാങ്ങുന്നവര്‍ക്കുള്ള സര്‍ക്കാര്‍ പദ്ധതിയായ ‘ First Home Scheme ‘ ല്‍ ഇതുവരെ ആളുകല്‍ വാങ്ങിയത് 500 വീടുകള്‍. 400 മില്ല്യണ്‍ യൂറോയായിരുന്നു ഈ പദ്ധതിക്കായി സര്‍ക്കാര്‍ മാറ്റിവച്ചത്. അഞ്ച് വര്‍ഷം കൊണ്ട് 8000 വീടുകളാണ് സര്‍ക്കാര്‍ ലക്ഷ്യം. ആദ്യ വര്‍ഷം 1983 അപേക്ഷകളാണ് ലഭിച്ചത്. ഇതില്‍ 500 പേര് എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി. സര്‍ക്കാര്‍ നിഷ്കര്‍ഷിച്ചിരിക്കുന്ന വരുമാന പരിധിക്കുള്ളില്‍ നില്ക്കുന്നവര് സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന തുകയ്ക്കുള്ളില്‍ ഉള്ള വീടുകള്‍ വാങ്ങുമ്പോഴാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്. പദ്ധതി സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു Eligibility To be eligible for the Scheme you must: be over 18 years of age be a first-time buyer or other eligible homebuyer have Mortgage Approval with a…
Read Moreആരോഗ്യമേഖലയിലെ അധിക ചെലവുകള്‍ നിയന്ത്രിക്കാനൊരുങ്ങി സര്‍ക്കാര്‍
ആരോഗ്യമേഖലയിലെ ചെലവുകള്‍ ബഡ്ജറ്റിനപ്പുറത്തേക്കും കടക്കുമ്പോള്‍ ഈ മേഖലയിലെ ചെലവുകളെക്കുറിച്ച് വ്യക്തമായ പഠനത്തിനൊരുങ്ങുകയാണ് സര്‍ക്കാര്‍. ആരോഗ്യ ബഡ്ജറ്റിനുമപ്പുറത്തേയ്ക്ക് ചെലവുകള്‍ കടക്കുമ്പോള്‍ നോക്കിയിരിക്കാനാവില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. ഓരോ വകുപ്പുകളുടേയും അര്‍ദ്ധവാര്‍ഷിക എക്സ്പെന്‍ഡിച്ചര്‍ റിപ്പോര്‍ട്ടുകള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുകയാണ്. 2024 ബഡ്ജറ്റിന് മുന്നോടിയായിട്ടാണ് ഈ നീക്കം. ഈ ജൂണ്‍ മാസം വരെ 328 മില്ല്യണ്‍ യൂറോയാണ് ആരോഗ്യമേഖലയില്‍ ചെലവിട്ടത്. ബഡ്ജറ്റ് വിഹിതത്തിന്റെ 2.9 ശതമാനം അധികമാണിത്. ആശുപത്രികളുമായി ബന്ധപ്പെട്ട് ചെലവുകള്‍ വര്‍ദ്ധിച്ചതാണ് ഇതിന് കാരണം. ഇനിയും ചെലവ് വര്‍ദ്ധിക്കാനാണ് സാധ്യതയെന്നും വിലയിരുത്തലുകളുണ്ട്. ഇത് മുന്നില്‍ കണ്ടാണ് ചെലവുകള്‍ സംബന്ധിച്ച സൂഷ്മ പരിശോധനയ്ക്ക് സര്‍ക്കാര്‍ ഒരുങ്ങുന്നത്. ആരോഗ്യമേഖല യാതൊരു കുറവുകളുമില്ലാതെ മുന്നോട്ട് കൊണ്ടുപോകുന്നതിനൊപ്പം ബഡ്ജറ്റ് വിഹിതത്തിനുള്ളില്‍ ചെലവുകള്‍ നിര്‍ത്തുക എന്നതുമാണ് സര്‍ക്കാര്‍ ലക്ഷ്യം. Share This News
Read Moreരൂപയ്ക്കെതിരെ കരുത്താര്‍ജിച്ച് യൂറോ ; നാട്ടിലേക്ക് പണമയക്കാം
രൂപയ്ക്കെതിരെ യൂറോ ശക്തമായ നിലയില്‍. വര്‍ഷങ്ങളായി ക്രമേണയുള്ള വളര്‍ച്ച തന്നെയാണ് യൂറോ നിരക്ക് ഇപ്പോഴും കാണിക്കുന്നത്. 2022 ജൂലൈ മാസത്തില്‍ ഒരു യൂറോ എന്നത് 80 രൂപ 50 പൈസയായിരുന്നെങ്കില്‍ ഇപ്പോള്‍ ഇത് 12 രൂപയോളം വര്‍ദ്ധിച്ച് 92.17 ലാണ് നില്‍ക്കുന്നത്. ജൂലൈ 14 ന് ഇത് 92.348 എന്ന നിലയില്‍ എത്തിയിരുന്നു. ഇതാണ് ഇതുവരെ വന്ന ഏറ്റവും ഉയര്‍ന്ന നിരക്ക്. ഇതിന് മുമ്പ്. നാട്ടിലേയ്ക്ക് പണമയക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം കൂടിയാണിത്. യൂറോപ്പില്‍ നിന്നും ഇന്ത്യയിലേയ്ക്ക് അയക്കുന്ന പണത്തിന്റെ അളവ് യൂറോയുടെ മൂല്ല്യം ഉയര്‍ന്നതില്‍ പിന്നെ കൂടിയിട്ടുണ്ടെന്നാണ് കണക്കുകള്‍. Share This News
Read More