ബഡ്ജറ്റില്‍ എനര്‍ജി സപ്പോര്‍ട്ട് സ്‌കീമുകള്‍ ഉണ്ടായേക്കും

വരുന്ന ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തേണ്ട പദ്ധതികളും പ്രഖ്യാപനങ്ങളും സംബന്ധിച്ച ചര്‍ച്ചകള്‍ വിവിധ മേഖലകളില്‍ ശക്തമാണ്. ഊര്‍ജ്ജ മേഖലയിലെ വിലവര്‍ദ്ധനവില്‍ പിടിച്ചു നില്‍ക്കാന്‍ സര്‍ക്കാര്‍ കൈത്താങ്ങ് അനിവാര്യമാണെന്നാണ് പൊതുവെ ഉയരുന്ന ആവശ്യം. ഇപ്പോള്‍ ഇതിനായുള്ള പദ്ധതികള്‍ ബഡ്ജറ്റില്‍ ഉണ്ടായേക്കുമെന്ന സുചന ധനകാര്യമന്ത്രിയും നല്‍കി കഴിഞ്ഞു.

എനര്‍ജി സപ്പോര്‍ട്ട് സ്‌കീമുകള്‍ സര്‍ക്കാരിന്റെ സജീവ പരിഗണനയിലുണ്ടെന്നും ജീവിത നിലവാരം ഉയര്‍ന്ന രീതിയില്‍ തന്നെ നിലനിര്‍ത്താനും എന്നാല്‍ പണപ്പെരുപ്പം ഉയരുന്ന സാഹചര്യം ഇല്ലാതാക്കാനുമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഉര്‍ജ്ജമേഖലയില്‍ ജനങ്ങള്‍ക്ക് കൈത്താങ്ങാകാന്‍ സര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ ഊര്‍ജ്ജ കമ്പനികള്‍ അവരുടെ പങ്കും നിര്‍വ്വഹിക്കണമെന്ന് മന്ത്രി പറഞ്ഞു.

ജനങ്ങളുടെ ബില്ലുകള്‍ കുറയ്ക്കണമെന്നു തന്നെയാണ് സര്‍ക്കാരിന്റെ ആഗ്രഹമെന്നും ഊര്‍ജ്ജമേഖലയില്‍ നിന്നും ലഭിക്കുന്ന വരുമാനം ജനങ്ങളിലേയ്ക്ക് തന്നെ തിരിച്ചെത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share This News

Related posts

Leave a Comment