IVF ചികിത്സാ സഹായത്തിനുള്ള യോഗ്യതാ മാനദണ്ഡങ്ങള്‍ പുറത്തു വിട്ട് സര്‍ക്കാര്‍

കുഞ്ഞുങ്ങളില്ലാത്ത ദമ്പതികള്‍ക്ക് IVF ചികിത്സ നടത്താന്‍ സര്‍ക്കാര്‍ ധനസഹായം നല്‍കുമെന്ന് പ്രഖ്യാപിച്ചതിനു് പിന്നാലെ സഹായം ലഭിക്കാനുള്ള യോഗ്യതാ മാനദണ്ഡങ്ങളും സര്‍ക്കാര്‍ പുറത്തുവിട്ടു. ഈ പദ്ധതിയിലേയ്ക്ക് അപേക്ഷിക്കുന്ന ദമ്പതിമാരില്‍ സ്ത്രീക്ക് പരമാവധി പ്രായം 40 വയസ്സും 364 ദിവസുമായിരിക്കും. പുരുഷന്റെ പ്രായം പരമാവധി 59 വയസ്സും 364 ദിവസവും ആയിരിക്കും.

അയര്‍ലണ്ടില്‍ സ്ഥിരതാമസക്കാരും അവരുടെ ജിപി മുഖേന ഒരു ഫെര്‍ട്ടിലിറ്റി സെന്റിലേയ്ക്ക് റഫര്‍ ചെയ്യപ്പെടുകയും വേണം. യോഗ്യരായ ദമ്പതികള്‍ക്ക് നിലവിലുള്ള ബന്ധത്തില്‍ കുട്ടികളുണ്ടായിരിക്കരുത് മാത്രമല്ല ഒരു വര്‍ഷമായി പങ്കാളിയുള്ളവരുമായിരിക്കണം.

മുമ്പ് ഐവിഎഫിന്റെ എല്ലാ സൈക്കിളുകളും പൂര്‍ത്തിയാക്കിയിട്ടും പ്രയോജനം ലഭിച്ചിട്ടില്ലാത്തവര്‍ക്കും ഈ പദ്ധതിയിലേയ്ക്ക് അപേക്ഷിക്കാവുന്നതാണ.് സമേധയാ വന്ധ്യം കരണം നടത്തിയിട്ടുള്ള ദമ്പതികള്‍ക്കും വ്യക്തികള്‍ക്കും പദ്ധതിയിലേയ്ക്ക് അപേക്ഷിക്കാന്‍ സാധിക്കില്ല.

ഈ ചികിത്സയുടെ ഭാഗമായി കുട്ടികളുണ്ടായാല്‍ അവരുടെ ക്ഷേമം ഉറപ്പാക്കുമെന്ന് ദമ്പതികള്‍ രേഖാമൂലം ഉറപ്പു നല്‍കണം. ഈ ഉറപ്പ് ബന്ധപ്പെട്ട അധികാരികള്‍ വിലയിരുത്തുന്നതാണ്. ദമ്പതികളില്‍ സ്ത്രീയുടെ
BMI 18.5 kg/m2 – 30.0 kg/m2 എന്ന പരിധിക്കുള്ളിലായിരിക്കണം.

ഇവയാണ് സര്‍ക്കാര്‍ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്ന മാനദണ്ഡങ്ങള്‍

Share This News

Related posts

Leave a Comment