പണപ്പെരുത്തെ പിടിച്ചു കെട്ടുന്നതിനായി യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കടക്കം പലിശ ഉയര്‍ത്തല്‍ നടപടികളുമായി മുന്നോട്ട് പോകുമ്പോള്‍ അയര്‍ലണ്ടിലും ഭവന – വാഹന വായ്പകള്‍ ചെലവേറിയതാകുന്നു. ശരാശരി പലിശ നിരക്ക് ഇപ്പോള്‍ നാല് ശതമാനത്തിനും മുകളില്‍ എത്തയിരിക്കുകയാണ്. മെയ് മാസത്തില്‍ ശരാശരി പലിശ നിരക്ക് 3.84 ശതമാനമായിരുന്നു. ഇതാണ് ഇപ്പോള്‍ ഉയര്‍ന്ന് 4.04 ശതമാനത്തില്‍ എത്തിയിരിക്കുന്നത്. 0.20 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. യൂറോ സോണിലെ ഏറ്റവുമധികം വര്‍ദ്ധനവും ഈ മാസം അയര്‍ലണ്ടിലാണ്. യൂറോ സോണിലെ ശരാശരി നിരക്ക് 3.79 ശതമാനമാണ്. മാള്‍ട്ടയില്‍ ഇത് 1.93 ശതമാനവും ലാറ്റ്വിയയില്‍ ആറ് ശതമാനവുമാണ്. Share This News
അയര്‍ലണ്ടില്‍ പുതിയ കോവിഡ് വകഭേദം കണ്ടെത്തി
അയര്‍ലണ്ടില്‍ പുതിയ കോവിഡ് വകഭേദം കണ്ടെത്തി. എച്ച്എസ്ഇ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. Eris എന്നറിയപ്പെടുന്ന EG.5 വകഭേദമാണ് കണ്ടെത്തിയിരിക്കുന്നത്. മുമ്പത്തെ വകതഭേദങ്ങളെക്കാള് വ്യാപകശേഷിയുള്ള വൈറസാണിതെന്നാണ് വിദഗ്ദരുടെ അഭിപ്രായം. ഇക്കഴിഞ്ഞ ആഴ്ചകളില്‍ അയര്‍ലണ്ടില്‍ കോവിഡ് വ്യാപനം കാര്യമായ തോതില്‍ വര്‍ദ്ധിച്ചിട്ടില്ലെങ്കിലും ആശുപത്രി കേസുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. 408 പേരാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളത്. മുമ്പിലത്തെ ആഴ്ചയെ അപേക്ഷിച്ച് 121 പേരുടെ വര്‍ദ്ധനവാണ് ഉള്ളത്. 13 പേരാണ് തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നത്. മുമ്പിലത്തെ ആഴ്ചയില്‍ ഇത് 11 ആയിരുന്നു. ഇക്കഴിഞ്ഞ ആഴ്ചകളില്‍ കൊറോണ വൈറസിന്റെ വിവിധ വകഭോദങ്ങള്‍ ലോകത്തിന്റെ വിവിധയിടങ്ങളില്‍ കണ്ടെത്തിയിരുന്നു. Share This News
യുവജനങ്ങളുടെ കഴിവുകള്‍ വളര്‍ത്താന്‍ ഒരു മില്ല്യണ്‍ യൂറോ ചെലവഴിക്കാന്‍ ടിക് ടോക്ക്
പ്രമുഖ വീഡിയോ ഷെയറിംഗ് ആപ്പായ ടിക് ടോക് യുവജനങ്ങള്‍ക്കായി വന്‍ തുകയുടെ പദ്ധതി പ്രഖ്യാപിച്ചു. ഒരു മില്ല്യണ്‍ യൂറോയാണ് കമ്പനി മാറ്റി വച്ചിരിക്കുന്നത്. യുവജനങ്ങളുടെ കഴിവുകള്‍ വികസിപ്പിക്കുന്നതിനായാണ് ഈ തുക ഉപയോഗിക്കുക. 10 ലക്ഷം യൂറോ രണ്ടായിട്ടാണ് വിനിയോഗിക്കുക. ഇതില്‍ 7,50,000 യൂറോ ഉപയോഗിച്ച് new digital upskilling fund രൂപീകരിക്കും ലഭേച്ഛയില്ലാത്ത സംഘടനകളെ പിന്തുണയ്ക്കുകയായിരിക്കും ഈ ഫണ്ട് ഉപയോഗിച്ച് ചെയ്യുക. 15 വയസ്സുമുതല്‍ 24 വയസ്സുവരെയുള്ള യുവജനങ്ങളുടെ ഡിജിറ്റല്‍, ക്രിയേറ്റിവ് സ്കില്‍സ് വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന സംഘടനകളായിരിക്കണം ഇത്. Rethink Ireland മായി ചേര്‍ന്നായിരിക്കും ഈ 750000 യൂറോ വിനിയോഗിക്കുക. ബാക്കി വരുന്ന 250000 യൂറോ Rethink Ireland ന് നല്‍കും നോണ്‍ പ്രോഫിറ്റ് ഓര്‍ഗനൈസേഷനുകളെ സപ്പോര്‍ട്ട് ചെയ്യുന്ന സംഘടനയാണ് Rethink Ireland. ഈ പദ്ധതിയില്‍ നിന്നും സഹായം ആഗ്രഹിക്കുന്ന അര്‍ഹരായവര്‍ സെപ്റ്റംബര്‍ ഒന്നിന് മുമ്പ് Rethink…
ചൈല്‍ഡ് ബെനഫിറ്റ് സ്കീം തുക വര്‍ദ്ധിക്കുമോ ? ചര്‍ച്ചകള്‍ സജീവം
ചൈല്‍ഡ് ബെനഫിറ്റ് സ്കീം അടുത്ത ബഡ്ജറ്റില്‍ വര്‍ദ്ധിപ്പിച്ചേക്കുമെന്ന സൂചനകളും അഭ്യൂഹങ്ങളും സജീവമാണ്. ഇതിനാല്‍ തന്നെ ഈ വിഷയത്തില്‍ കൊണ്ടുപിടിച്ച ചര്‍ച്ചകളാണ് ഭരണ തലത്തില്‍ നടക്കുന്നത്. തുക വര്‍ദ്ധിപ്പിക്കാന്‍ തന്നെയാണ് സര്‍ക്കാരിന്റെയും ആഗ്രഹമെങ്കിലും ചെറിയ വര്‍ദ്ധനവ് പോലും വലിയ സാമ്പത്തീക ബാധ്യത സൃഷ്ടിക്കുമെന്നാണ് വിദഗ്ദര്‍ പറയുന്നത്. ചൈല്‍ഡ് ബെനഫിറ്റ് പേയ്മെന്റ് ഇരട്ടിയാക്കിയേക്കുമെന്നാണ് സംസാരങ്ങള്‍. ഭരണമുന്നണി തന്നെയാണ് ഇത്തരമൊരു നീക്കത്തിന് ചുക്കാന്‍ പിടിക്കുന്നത്. ഇതിനാല്‍ തന്നെ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഇതിനായുള്ള നടപടികള്‍ ഉടന്‍ ഉണ്ടായേക്കും. നിലവില്‍ 140 രൂപയാണ് ചൈല്‍ഡ് ബെനഫിറ്റ് സ്കീം വഴി കുടുംബങ്ങള്‍ക്ക് നല്‍കുന്നത്. ഇത് 280 രൂപയാക്കി വര്‍ദ്ധിപ്പിക്കണമെന്നാണ് ആവശ്യം. അടുത്ത ബഡ്ജറ്റില്‍ ഈ നിര്‍ണ്ണായക പ്രഖ്യാപനം ഉണ്ടായേക്കും. പ്രഖ്യാപനം പ്രാബല്ല്യത്തില്‍ വന്നാല്‍ എതാണ്ട് 6,38000 കുടുംബങ്ങള്‍ക്ക് അതിന്റെ പ്രയോജനം ലഭിക്കും. നിലവിലെ വിലക്കയറ്റത്തിലും സാമ്പത്തീക ഞെരുക്കത്തിലും നട്ടം തിരിയുന്ന കുടുംബള്‍ക്ക് ഏറെ ആശ്വാസം…
ദീപാ ദിനമണിയുടെ സംസ്കാരം ഓഗസ്റ്റ് 11 ന്
അയര്‍ലണ്ടിലെ മലയാളി സമൂഹത്തിന്റെ മനസ്സിലെ തീരാനൊമ്പരമായ ദീപാ ദിനമണിയുടെ മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഓഗസ്റ്റ് 11 ന് നാട്ടിലെത്തിക്കും. അന്നേദിവസം തന്നെയാണ് ഹൊസൂരില്‍ സംസ്കാര ചടങ്ങുകള്‍ നടക്കുക. അന്നേ ദിവസം രാവിലെയാണ് മൃതദേഹം നാട്ടിലെത്തിക്കുക. രാവിലെ എട്ടരമുതല്‍ ഉച്ചയ്ക്ക് ഒന്നരവരെ ചിന്നക്കൊലു അസലാന്തം റോഡിലെ വീട്ടില്‍ പൊതു ദര്‍ശനത്തിന് വയ്ക്കും. ദീപയുടെ അഞ്ച് വയസ്സുള്ള കുഞ്ഞിനെ ദീപയുടെ സഹോദരന് അയര്‍ലണ്ടിലെത്തി ഏറ്റുവാങ്ങിയിരുന്നു. കോര്‍ക്കിലെ ഇന്ത്യന്‍ കൂട്ടായ്മ ദീപയുടെ മൃതദേഹം നാട്ടിലെത്തിക്കാനും മറ്റ് ചെലവുകള്‍ക്കുമായി 25000 യൂറോ വരെ സമാഹരിച്ചിരുന്നു. ജൂലൈ 14 നാണ് കോര്‍ക്കിലെ വസതിയില്‍ ദീപാ ദിനമണിയെ ഭര്‍ത്താവ് തൃശൂര്‍ സ്വദേശി റിജിന്‍ രാജന് കൊലപ്പെടുത്തിയത്. ഇയാല്‍ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡിലാണ്. കോര്‍ക്കിലെ ആള്‍ട്ടര്‍ ഡോമസ് കമ്പനിയില്‍ സീനിയര്‍ ഫണ്ട് സര്‍വ്വീസ് മനേജരായിരുന്നു ദീപ. Share This News
മിനിമം വേതനത്തില്‍ ജോലി ചെയ്യുന്നവര്‍ അനുഭവിക്കുന്നത് നിരവധി പ്രശ്നങ്ങള്‍
രാജ്യത്ത് തൊഴിലാളികള്‍ ചൂഷണത്തിന് ഇരയാകാതിരിക്കാനാണ് മിനിമം വേതനം സമ്പ്രദായം ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ മിനിമം വേതനത്തില്‍ ജോലി ചെയ്യേണ്ടി വരുന്നവര്‍ മറ്റ് നിരവധി പ്രശ്നങ്ങളും അനുഭവിക്കുന്നുവെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന പഠന റിപ്പോര്‍ട്ടുകള്‍. ഇവര്‍ക്ക് ഒട്ടും ജോലി സുരക്ഷ ഇല്ലെന്നതാണ് പ്രധാന പ്രശ്നം. പലപ്പോഴും യൂണിയനുകളോ മറ്റോ ആയി ബന്ധമില്ലാത്ത ഇവര്‍ക്ക് ജോലി നഷ്ടപെടുകയും മറ്റൊന്ന് കണ്ടുപിടിക്കാന്‍ ഏറെ ബുദ്ധമുട്ടുകയും ചെയ്യുന്നു. ഏറെ കായികാദ്ധ്വാനം വേണ്ട ജോലികളാണ് മിനിമം വേതനം മാത്രം നല്കുന്ന ജോലികളില്‍ പലതും. ഇവരുടെ ഷിഫ്റ്റുകള്‍ പലപ്പോഴും വളരെ ദൈര്‍ഘ്യമേറിയതാണ്. ഇവര്‍ക്ക് സോഷ്യല്‍ ആക്ടിവിറ്റികള്‍ക്കോ അല്ലെങ്കില്‍കുടുംബവുമായി ചെലവിടാനോ അധികം സമയം ലഭിക്കുന്നില്ല. ഇവര്‍ക്ക് പലപ്പോഴും ലഭിക്കുന്നത് തങ്ങളുടെ കഴിവുകള്‍ പുറത്തെടുക്കാന്‍ സാധിക്കുന്ന ജോലി അല്ല. ലോ പേ കമ്മീഷന്റെ ധനസഹായത്തോടെ നടത്തിയ ഒരു പഠനത്തിലാണ് കുറഞ്ഞ ശമ്പളത്തില്‍ ജോലി ചെയ്യുന്നവര്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ പുറത്ത് വന്നത്. Share…
പൗരത്വ അപേക്ഷകര്‍ക്ക് 100 ദിവസം വരെ രാജ്യം വിട്ട് നില്ക്കാം
അയര്‍ലണ്ടില്‍ പൗരത്വ അപേക്ഷകള്‍ സംബന്ധിച്ച് നിര്‍ണ്ണായക മാറ്റങ്ങളുമായി സര്‍ക്കാര്‍. പൗരത്വ അപേക്ഷ നല്‍കുന്നതിന് മുമ്പുള്ള ഒരു വര്‍ഷം രാജ്യത്ത് തന്നെ ഉണ്ടായിരിക്കണമെന്നാണ് നിയമം. ഈ നിയമത്തിലാണ് ചെറിയ ഇളവുകള്‍ നല്‍കിയിരിക്കുന്നത്. ഈ ഒരു വര്‍ഷത്തിനുള്ളില്‍ 100 ദിവസംവരെ രാജ്യത്ത് നിന്ന് മാറി നില്ക്കാന് സാധിക്കും. നേരത്തെ ഇത് ആറാഴ്ച മാത്രമായിരുന്നു. പുതിയ മാറ്റങ്ങള്‍ പ്രകാരം 70 ദിവസമാണ് അനുമതിയോടെ രാജ്യത്തിന് പുറത്ത് പോകാവുന്നതാണ്. അത്യാവശ്യ സാഹചര്യങ്ങളില്‍ ഇത് 30 ദിവസം കൂടി നീട്ടി നല്‍കാം. കുടുംബവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ , ജോലി , പഠനം എന്നിവയാണ് അത്യാവശ്യ സാഹചര്യങ്ങളായി പരിഗണിക്കുന്നത്. പൗരത്വ അപേക്ഷകള്‍ സംബന്ധിച്ച കാര്യങ്ങള്‍ ഇനി മെയില്‍ അയച്ചും നല്‍കാവുന്നതാണ് എന്ന മാറ്റവുമുണ്ട്. Share This News
മാലിന്യനീക്കം അടുത്തമാസം മുതല്‍ ചെലവേറും
വീടുകളില്‍ നിന്നും ബിസിനസ് സ്ഥാപനങ്ങളില്‍ നിന്നുമുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന് അടുത്തമാസം മുതല്‍ ചെലവേറും. റീസൈക്കിള്‍ ചെയ്യാന്‍ സാധിക്കാത്ത മാലിന്യങ്ങള്‍ക്ക് 10 യൂറോ അധിക ലെവി ചുമത്താനാണ് തീരുമാനം. നിലവില്‍ ഇത് ഒരു ടണ്ണിന് 75 യൂറോയാണ്. ഇതാണ് 10 യൂറോ കൂട്ടി 85 യൂറോയാക്കുന്നത്. മാലിന്യങ്ങള്‍ സംസ്കരിക്കാനായി കൊണ്ടുചെല്ലുമ്പോഴായിരിക്കും ഈ അധിക ചാര്‍ജ് ഈടാക്കുക. ഫലത്തില്‍ മാലിന്യം ശേഖരിക്കുന്ന കമ്പനികള്‍ക്ക് മേലാണ് ഈ അധിക ചാര്‍ജ് വരുന്നതെങ്കിലും അധിക ഫീസ് സ്വയം അടയ്ക്കണോ അതോ ഉപഭോക്താക്കളില്‍ നിന്നും ഈടാക്കണോ എന്ന് കമ്പനിക്ക് തീരുമാനിക്കാം. ഇതാനാല്‍ തന്നെ പുതിയ ഫീസ് വര്‍ദ്ധനവും ഉപഭോക്താക്കളിലേയ്ക്ക് എത്താനാണ് സാധ്യത. ഫീസ് വര്‍ദ്ധിപ്പിച്ചത് സംബന്ധിച്ച് ജനങ്ങള്‍ക്ക് ബോധവത്ക്കരണം നല്‍കണമെന്ന് ഐറീഷ് വേസ്റ്റ് മാനേജ്മെന്റ് അതോറിറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. Share This News
കില്‍കോക്ക് ഇന്ത്യന്‍ കമ്മ്യൂണിറ്റിയുടെ ഓണാഘോഷവും സ്വാതന്ത്ര്യ ദിനാഘോഷവും
അയർലണ്ടിലെ കിൽകോക്ക് ഇന്ത്യൻ കമ്മ്യൂണിറ്റിയും കിൽകോക്ക് കേരളൈറ്റ്സ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന 2023 ലെ സ്വാതന്ത്ര്യ ദിനാഘോഷവും ഓണാഘോഷവും 2023 ഓഗസ്റ്റ് മാസം 27ന് ഞായറാഴ്ച രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ കിൽകോക്ക് GAA ഹാളിൽ വച്ച് നടത്തപ്പെടുന്നു. തദവസരത്തിൽ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ ധീര സമര സേനാനികളുടെ ഓർമകൾക്ക് മുന്നിൽ ദേശ സ്നേഹത്തിൻ്റെ അശ്രു പുഷ്പങ്ങൾ അർപ്പിക്കുന്നു. പാറി പറക്കുന്ന ദേശീയ പതാകയുടെ സാന്നിധ്യത്തിൽ ദേശസ്നേഹം തുളുമ്പുന്ന ഗാനങ്ങൾ ആലപിക്കുകയും മധുര പലഹാരങ്ങളുടെ വിതരണവും ദേശീയ ഗാനവും ആലപിക്കുന്നു. തുടർന്ന് മലയാളികളുടെ ദേശീയ ഉത്സവമായ ഓണം വിവിധ കലാപരിപാടികളോടെ ആഘോഷിക്കുന്നു. വിഭവ സമൃദ്ധമായ സദ്യ, തിരുവാതിര കളി, ഓണപ്പാട്ടുകൾ , വടം വലി , കുട്ടികൾക്കും മുതിർന്നവർക്കും ഉള്ള കലാ കായിക മത്സരങ്ങൾ എന്നിവക്ക് ശേഷം പ്രമുഖ ഗായകരുടെ നേതൃത്വത്തിൽ…
വീണ്ടും ഒരു ഓണക്കാലം കൂടി ; നാവില്‍ കൊതിയൂറും തനിനാടന്‍ ഓണസദ്യയുമായി റോയല്‍ കേറ്ററിംഗും
മാവേലി നാട്ടിലെ ഓണവിശേഷങ്ങള്‍ കേള്‍ക്കുമ്പോള്‍ അയര്‍ലണ്ടിലെ മലയാളികള്‍ക്ക് ഒരു ഗൃഹാതുരത്വം അനുഭവപ്പെടാറുണ്ട്. എന്നാല്‍ ഓണസദ്യയുടെ കാര്യത്തില്‍ നമുക്ക് അങ്ങനയൊരു പ്രശ്നമില്ലെന്ന് അയര്‍ലണ്ട് മലയാളികള്‍ തന്നെ അടക്കം പറയാറുണ്ട്. കാരണം. നാട്ടിലെ തറവാടിന്റെ ഉമ്മറത്ത് ഇലയിട്ടിരുന്നുണ്ണുന്ന അതേ രുചിയുള്ള ഓണസദ്യ അയര്‍ലണ്ട് മലയാളികള്‍ക്ക് സമ്മാനിക്കാന്‍ റോയല്‍ കേറ്ററിംഗ് ഉണ്ടല്ലോ. റോയല്‍ കേറ്ററിംഗിന്റെ ഓണസദ്യയുടെ പെരുമ അയര്‍ലണ്ടില്‍ പ്രശ്സ്തമാണ്. പുതുതായി അയര്‍ലണ്ടില്‍ എത്തിയവരോട് ഇവിടെ തഴക്കവും പഴക്കവുമുള്ള പഴയ ആളുകള്‍ ആദ്യം പറയുന്ന അയര്‍ലണ്ട് വിശേഷത്തിലൊന്നാണ് ഈ ഓണ സദ്യ. ഇങ്ങനെ വാമൊഴിയായി വായില്‍ വെള്ളമൂറി റോയല്‍ കേറ്ററിംഗിന്റെ റോയല്‍ ഓണസദ്യ അയര്‍ലണ്ടില്‍ വാഴുകയാണ് എന്നു തന്നെ പറയാം. ഇതിന്റെ പെരുമ അയര്‍ലണ്ടിലെ മലയാളികള്‍ അറിയുന്നത് പരസ്യത്തിലൂടെ അല്ല മറിച്ച് വര്‍ഷങ്ങളായി അവര്‍ അതുണ്ട് ആ സദ്യയുടെ രുചിയും വിഭങ്ങളും റോയല്‍ കേറററിംഗ് എന്ന നാമവും മനസ്സില്‍ കോറിയിട്ടിരിക്കുകയാണ്. അയര്‍ലണ്ട്…