ഡ്രോണ്‍ ഉപയോഗിച്ച് മരുന്നുകള്‍ വീട്ടിലെത്തിക്കാന്‍ ആമസോണ്‍

മരുന്നു വിതരണ രംഗത്ത് വിപ്ലവകകരമായ മാറ്റമൊരുക്കാന്‍ ആമസോണ്‍. മരുന്നുകള്‍ക്കായി ഇനി ഫാര്‍മസികളല്‍ പോയി കാത്തു നില്‍ക്കുകയോ അല്ലെങ്കില്‍ ഓര്‍ഡര്‍ ചെയ്ത് ഡെലിവെറിക്കായി ഏറെ നേരം കാത്തിരിക്കുകയോ ചെയ്യേണ്ട. ഓര്‍ഡര്‍ ചെയ്താല്‍ മരുന്നുകള്‍ മനിറ്റുകള്‍ക്കുള്ളില്‍ വീട്ടിലെത്തും.

മരുന്നുകള്‍ ഡെലിവറി ചെയ്യാന്‍ ഡ്രോണ്‍ സംവിധാനം ഉപയോഗപ്പെടുത്താന്‍ ഒരുങ്ങുകയാണ് ആമസോണ്‍. ഡോക്ടറുടെ കുറിപ്പടി വെച്ചാണ് ഓര്‍ഡര്‍ ചെയ്യേണ്ടത്. കമ്പനിയുടെ പ്രൈം വിഭാഗത്തിനാണ് ഇതിന്റെ ചുമതല. അമേരിക്കയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഇത് ആരംഭിച്ചു കഴിഞ്ഞു.

ആദ്യഘട്ടില്‍ തെരഞ്ഞെടുത്ത 500 മരുന്നുകളാണ് ഇങ്ങനെ ഡെലിവെറി ചെയ്യുന്നത്. കുടുതല്‍ രാജ്യങ്ങളിലേയ്ക്കും കൂടുതല്‍ മരുന്നുകളിലേയ്ക്കും ഇത് വ്യാപിപ്പിക്കും. യുകെ, അയര്‍ലണ്ട് എന്നിവിടങ്ങളില്‍ അടുത്ത ഘട്ടത്തില്‍ തന്നെ ഈ പദ്ധതി നടപ്പിലാക്കും.

Share This News

Related posts

Leave a Comment