ബഡ്ജറ്റില്‍ പ്രഖ്യാപിച്ച ആനുകൂല്ല്യങ്ങളള്‍ വിതരണം ചെയ്യുന്ന ദിവസങ്ങള്‍ ഇങ്ങനെ

ഇക്കഴിഞ്ഞ ബഡ്ജറ്റില്‍ ജീവിത ചെലവ് കുറയ്ക്കാന്‍ സര്‍ക്കാര്‍ പ്രഖ്യപിച്ച സാമൂഹ്യ സുരക്ഷാ ആനുകൂല്ല്യങ്ങള്‍ വിതരണം ചെയ്യുന്ന തിയതികളുടെ കാര്യത്തില്‍ ധാരണയായി നവംബര്‍ 20 തിങ്കളാഴ്ച മുതലാണ് ആനുകൂല്ല്യങ്ങള്‍ നല്‍കി തുടങ്ങുക.

വര്‍ക്കിംഗ് ഫാമിലി പേയ്‌മെന്റ് – 400 യൂറോ, ഡിസബിലിറ്റി സപ്പോര്‍ട്ട് ഗ്രാന്റ് – 400 യൂറോ , ഫ്യുവല്‍ അലവന്‍സ് ടോപ് അപ്പ് -300 യൂറോ എന്നിവയാണ് അന്നു മുതല്‍ വിതരണം ചെയ്യുക. നാല് ലക്ഷത്തിലധികം ആളുകള്‍ക്കായിരിക്കും ഇതിന്റെ പ്രയോജനം ലഭിക്കുക.

നവംബര്‍ 27 ന് ആരംഭിക്കുന്ന ആഴ്ചയില്‍ കെയറേഴ്‌സ് സപ്പോര്‍ട്ട് ഗ്രാന്റ് -400 യൂറോ , ലീവിംഗ് അലോണ്‍ അലവന്‍സ് – 200 യൂറോ , ചൈല്‍ഡ് ഫെനഫിറ്റ് – 100 യൂറോ എന്നീവ വിതരണം ചെയ്യും. ഡിസംബര്‍ നാലിന് ആരംഭിക്കുന്ന ആഴ്ചയില്‍ ക്രിസ്മസ് ബോണസ് വിതരണം ചെയ്യും.

ഡബിള്‍ ചൈല്‍ഡ് ബെനഫിറ്റായ 280 യൂറോയും ഈ ആഴ്ചയില്‍ തന്നെ വിതരണം ചെയ്യും. ജനുവരി 29 മുതല്‍ പെന്‍ഷനേഴ്‌സിനുള്ള ഡബിള്‍ പേയ്‌മെന്റ് വിതരണം ചെയ്യും.

കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

CLICK HERE

Share This News

Related posts

Leave a Comment