ട്വിറ്റര് മസ്ക് ഏറ്റെടുത്തതോടെ അവിടെ മാറ്റങ്ങളായിരുന്നു. ഉപയോക്താക്കള്ക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും മസ്ക് അത് തുടര്ന്നുകൊണ്ടിരുന്നു. ഒടുവില് ട്വിറ്റര് പേര് മാറി എക്സ് ആയി മാറി. എക്സിന്റെ ജനപ്രീതിയിലും കാര്യമായ ഇടിവു തന്നെ ഉണ്ടായി.
എന്നിരുന്നാലും മസ്കിന് വിടാന് പദ്ധതിയില്ല. എക്സില് പോസ്റ്റുകള് പങ്കുവെയ്ക്കണമെങ്കില് ഇനി പണം നല്കണം എന്നതാണ് പുതിയ മാറ്റം. പോസ്റ്റുകള് സൗജന്യമായി വായിക്കാം പക്ഷെ പങ്കുവയ്ക്കണമെങ്കില് വര്ഷം ഒരു ഡോളര് എന്ന തുക നല്കി സബ്സ്ക്രിപ്ഷന് എടുക്കണം.
ന്യൂസിലാന്ഡ് , ഫിലിപ്പന്സ് എന്നിവിടങ്ങളിലാണ് ഇത് ആദ്യം നടപ്പിലാക്കുന്നത്. താമസിയാതെ എല്ലാ രാജ്യങ്ങളിലേയ്ക്കുമെത്തും. എക്സിലെ വ്യാജന്മാരെ നേരിടാനാണ് ഈ തീരുമാനമെന്നാണ് മസ്കിന്റെ വിശദീകരണം. പണം നല്കി വേരിഫൈ ചെയ്ത അക്കൗണ്ടുകളെ ഈ ചാര്ജില് നിന്നും ഒഴിവാക്കിയേക്കും.