Nestlé യുടെ ഉടമസ്ഥതയില് ഉള്ള Wyeth Nutrition കമ്പനി അടച്ചു പൂട്ടലിലേയ്ക്ക് 2026 ആദ്യ പാദത്തില് തന്നെ പ്രവര്ത്തനമവസാനിപ്പിക്കാനാണ് കമ്പനിയുടെ തീരുമാനം. ലിമെറിക്കിലാണ് കമ്പനി പ്രവര്ത്തിക്കുന്നത്. 542 പേരാണ് കമ്പനിയില് ജോലി ചെയ്യുന്നത്.
ഘട്ടം ഘട്ടമായി ഇവരുടെ എല്ലാവരുടേയും ജോലി നഷ്ടമാകും. ഇത്രയധികം പേര്ക്ക് തൊഴില് നഷ്ടമാകുന്നത് കനത്ത തിരിച്ചടിയാണെന്നാണ് തൊഴിലാളി സംഘടനകള് പറയുന്നത്. ഇതിനോടനുബന്ധിച്ച് പ്രവര്ത്തിക്കുന്ന റിസേര്ച്ച് സെന്റര് 2025 ആദ്യം അടച്ചുപൂട്ടും.
ഉത്പാദനം കുറയ്ക്കുന്നതോടെ തൊഴിലാളികളുടെ എണ്ണവും കുറച്ചുകൊണ്ടുവരും. നേരത്തെ Pfizer ന്റെ ഉടമസ്ഥതയിലായിരുന്ന പ്ലാന്റ് 2012ലാണ് നെസ്ലെ ഏറ്റെടുത്തത്. കുഞ്ഞുങ്ങള്ക്കുള്ള Infants Formula യാണ് ഇവിടെ ഉത്പാദിപ്പിച്ചിരുന്നത്. ചൈനയിലേയ്ക്കായിരുന്നു ഇവിടുന്ന് ഉത്പന്നങ്ങള് കയറ്റുമതി ചെയ്തിരുന്നത്.
ചൈനയില് തങ്ങളുടെ ഉത്പന്നങ്ങളുടെ ആവശ്യം കുത്തനെ ഇടിഞ്ഞതാണ് കമ്പനിക്ക് തിരിച്ചടിയായത്. ജനനനിര