Tyrellstown ക്രിക്കറ്റ് ഗ്രൗണ്ടിൽ Aug 19, 20 തിയതികളിൽ ആയി നടത്തപെട്ട പ്രഥമ AMC ക്രിക്കറ്റ് ടൂർണമെന്റ് ചാമ്പ്യൻമാരായി Tallaght Super Kings. ആവേശോജ്വലമായ ഫൈനലിൽ Waterford Tigers നെ 8 റൺസിന് ആണ് അവർ പരാജയപ്പെടുത്തിയത്. വിജയികൾക്കു എവർ റോളിങ് ട്രോഫിയും €701 ക്യാഷ് പ്രൈസും ലഭിച്ചു. റണ്ണേഴ്സ് അപ്പ് ആയ Waterford Tigers ന് ലഭിച്ചത് എവർ റോളിങ് ട്രോഫിയും €351 യൂറോയും ആണ് രണ്ടു ദിവസം നീണ്ടു നിന്ന ക്രിക്കറ്റ് പോരാട്ടത്തിൽ അയർലണ്ടിൽ നിന്നുള്ള മികച്ച 24 ടീമുകൾ മാറ്റുരച്ചു ടൂർണമെന്റിലെ മികച്ച താരം ആയും ( most valuable player of the tournament ) മികച്ച ബാറ്റർ ആയും Waterford Tigers ലെ Zubair Hassan Khan തിരഞ്ഞെടുക്കപ്പെട്ടു. PALS ക്രിക്കറ്റ് ക്ലബ്ബിലെ Jibran ആണ് ബെസ്റ്റ് bowler അവാർഡ്…
പാരമ്പര്യത്തനിമയിൽ ‘നീനാ കൈരളി’യുടെ ഓണാഘോഷങ്ങൾ 25 ന് നടക്കും
നീനാ (കൗണ്ടി ടിപ്പററി ) : ഓണം ഒരു ഓർമ്മ പുതുക്കലാണ് ,കഴിഞ്ഞുപോയ കാലത്തിന്റെയും,ബാല്യത്തിന്റെയും,അന്യമാകുന്ന നന്മയുടെയും ,സന്തോഷത്തിന്റെയും ,സമാധാനത്തിന്റെയും പ്രതീക്ഷകളുമായി പൂക്കളമിട്ട് ആരവങ്ങളും ആർപ്പുവിളികളുമായി നീനാ കൈരളിയുടെ ഓണാഘോഷങ്ങൾ വന്നെത്തി .ഓഗസ്റ്റ് 25 ന് നീനാ സ്കൗട്ട് ഹാളിൽ വച്ച് രാവിലെ 9 മണിക്ക് ആഘോഷങ്ങൾക്ക് തുടക്കമാകും . മുൻ വർഷങ്ങളിലെ പോലെ തന്നെ ആഴ്ചകൾക്ക് മുന്നേ ആരംഭിക്കുന്ന നീന കൈരളിയുടെ ഓണാഘോഷങ്ങളിൽ ഇതിനോടകം കുട്ടികളുടെ പെയിന്റിംഗ് ,കളറിംഗ് ,പുഞ്ചിരി മത്സരം,കുട്ടികളുടെയും മുതിർന്നവരുടെയും ക്വിസ് മത്സരങ്ങൾ , കൂടാതെ കാണികളെയും പങ്കെടുത്തവരെയും ആവേശക്കൊടുമുടിയിൽ എത്തിച്ച അത്യന്തം വാശിയേറിയ വടംവലി ഉൾപ്പെടെ വിവിധ കായിക മത്സരങ്ങളും നടന്നു കഴിഞ്ഞു. ഓഗസ്റ്റ് 25ന് ചെണ്ടമേളവും താലപ്പൊലിയുമേന്തി മാവേലിയെ വരവേൽക്കാൻ നീനാ കുടുംബാംഗങ്ങൾ ഒരുങ്ങുമ്പോൾ ആരവങ്ങൾക്ക് ആവേശം പകരാൻ കസേരകളിയും, കലാപരിപാടികളും, മെഗാ തിരുവാതിരയും ,എന്നും ഓണത്തെ ഓർമ്മപ്പെടുത്തുന്ന വിഭവ സമൃദ്ധമായ…
2005 മുതല്‍ ഇതുവരെ പൂട്ടിയത് 2000 പബ്ബുകള്‍
അയര്‍ലണ്ടില്‍ പബ്ബുകളുടെ നിലനില്‍പ്പ് ഭീഷണിയിലെന്ന് റിപ്പോര്‍ട്ടുകള്‍. ഇക്കഴിഞ്ഞ ദിവസം പുറത്തുവന്ന കണക്കുകള്‍ ഈ മേഖലയിലെ പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നതാണ്. 2005 മുതല്‍ ഇതുവരെ രണ്ടായിരത്തോളം പബ്ബുകളാണ് അയര്‍ലണ്ടില്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചത്. ഡ്രിങ്ക്സ് ഇന്‍ഡസ്ട്രി ഗ്രൂപ്പ് ഓഫ് അയര്‍ലണ്ടാണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്. 2022 ല്‍ മാത്രം 108 ബാറുകള്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചതായാണ് വിവരം. 2005 മുതല്‍ അടച്ചുപൂട്ടിയത് ഇന്‍ഡസ്ട്രിയില്‍ ആകെയുള്ളതിന്റെ 22.5 ശതമാനത്തോളം വരും. കോവിഡ് മഹാമാരി മുതല്‍ ഇങ്ങോട്ട് മാത്രം 450 പബ്ബുകളാണ് പൂട്ടിയത്. പൂട്ടപ്പെട്ടവയില് ഗ്രാമീണ മേഖലയിലെ സ്ഥാപനങ്ങളാണ് കൂടുതല്‍. കുടുംബപരമായി നടത്തുന്ന ബിസിനസുകളും ഒപ്പം ചെറുകിട സ്ഥാപനങ്ങളുമാണ് കൂടുതല്‍ പ്രതിസന്ധി നേരിടുന്നത്. ഇത്തരം ബസിനസ് സംരഭങ്ങളെ സഹായിക്കാന്‍ സര്‍ക്കാര്‍ നടപടി അനിവാര്യമാണെന്നാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ പറയുന്നത് Share This News
അധ്യാപക ക്ഷാമം രൂക്ഷം ; നടപടി ആവശ്യപ്പെട്ട് യൂണിയനുകള്‍
അയര്‍ലണ്ടില്‍ അധ്യാപക ക്ഷാമം രൂക്ഷമെന്ന് റിപ്പോര്‍ട്ടുകള്‍. സര്‍ക്കാരിന്റെ ഭാഗത്തു നിന്നും അടിയന്തര നടപടി വേണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് യൂണിയനുകള്‍. സെക്കന്‍ഡറി സ്കൂളുകളില്‍ അടക്കം ടീച്ചര്‍മാരുടെ ക്ഷാമം സൃഷ്ടിക്കുന്നത് കനത്ത പ്രതിസന്ധിയാണെന്നും ഇവര്‍ പറയുന്നു. 2024 ലേയ്ക്കുള്ള ബഡ്ജറ്റില്‍ ടീച്ചര്‍മാരുടെ നിയമനങ്ങള്‍ക്കും അവര്‍ക്ക് ന്യായമായ ശമ്പളവും ആനുകൂല്ല്യങ്ങളും നല്‍കുന്നതിനും ആവശ്യമായ തുക നീക്കി വയ്ക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. ദി ടീച്ചേഴ്സ് യൂണിയന് ഓഫ് അയര്‍ലണ്ട് (TUI) ആണ് ഇപ്പോള്‍ ഈ ആവശ്യവുമായി രംഗത്ത് വന്നിരിക്കുന്നത്. വിദേശത്ത് ജോലി ചെയ്യുന്ന അയര്‍ലണ്ടില്‍ നിന്നുള്ള അധ്യാപകരെ തിരികെയെത്തിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. സ്കൂളുകളില്‍ ടീച്ചര്‍മാരെ സ്ഥിരമായി നിയമിക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. Share This News
ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ എയര്‍ഫീല്‍ഡ് ഇലക്ട്രിഷ്യന്റെ ഒഴിവ്
ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ എയര്‍ഫീല്‍ഡ് ഇലക്ട്രിഷ്യന്റെ ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. കുറഞ്ഞത് രണ്ട് വര്‍ഷത്തെ അപ്രന്റിസ്ഷിപ്പ് പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. മികച്ച ശമ്പളം , വാര്‍ഷിക അവധി, ഹെല്‍ത്ത് ഇന്‍ഷുറന്‍സ്, യാത്രാ ആനുകൂല്ല്യങ്ങള്‍ എന്നിവയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. താഴെ പറയുന്ന യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. Minimum of 2 years’ post apprenticeship experience. Full clean Driving Licence Good working knowledge of electrical systems design, operations, and maintenance (ideally airfield based but not essential). Experience of working in a highly regulated and/or safety critical working environment. Competent IT skills for the efficient operation of computerised maintenance-based recording systems, Microsoft office applications and similar IT systems and software.…
വിദേശ തൊഴിലന്വേഷകര്‍ക്ക് ഇഷ്ടപ്പെട്ട രാജ്യങ്ങളില്‍ അയര്‍ലണ്ട് മുന്‍ നിരയില്‍
വിദേശ തൊഴിലന്വേഷകര്‍ക്ക് തൊഴില്‍ ചെയ്യാന്‍ ഏറ്റവും ഇഷ്ടപ്പെട്ട രാജ്യങ്ങളുടെ പട്ടികയില്‍ അയര്‍ലണ്ട് മുന്‍ നിരയില്‍. പ്രമുഖ ജോബ് വെബ്സൈറ്റായ ഇന്‍ഡീഡ് നടത്തിയ പഠനത്തിലാണ്. ഈ കണ്ടെത്തല്‍. 62 രാജ്യങ്ങളെ ഉള്‍പ്പെടുത്തി നടത്തിയ പഠനത്തില്‍ അയര്‍ലണ്ട് 14-ാം സ്ഥാനത്താണ്. ലക്സംബര്‍ഗ് , ഒമാന്‍, സ്വിറ്റ്സര്‍ലണ്ട് എന്നിവയാണ് ഏറ്റവും മുന്നിലുള്ള രാജ്യങ്ങള്‍. തൊഴിലന്വേഷകരെ ഏറ്റവുമധികം ആകര്‍ഷിക്കുന്ന യൂറോപ്പിലെ മൂന്നാമത്തെ രാജ്യമാണ് അയര്‍ലണ്ട്. പേഴ്സണല്‍ കെയര്‍, ഹോം ഹെല്‍ത്ത്, സോഫ്റ്റ് വെയര്‍ ഡെവലപ്പ്മെന്റ് , അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്‍സ് എന്നീ തൊഴിലുകളാണ് പുറത്തു നിന്നുള്ള കൂടുതല്‍ ആളുകള്‍ അയര്‍ലണ്ടില്‍ അന്വേഷിക്കുന്നത്. യുകെ, കാനഡ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലാണ് യൂറോപ്പിലേക്കളധികം ആളുകള്‍ ജോലി തേടുന്നത്. Share This News
Go-Ahead Ireland ബസ് ഡ്രൈവേഴ്സിനെ നിയമിക്കുന്നു
ബസ് ഡ്രൈവേഴ്സിന്റെ ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ച് Go Ahead Ireland. ഉയര്‍ന്ന ശമ്പളമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. B കാറ്റഗറി ഡ്രൈവിംഗ് ലൈസന്‍സും രണ്ട് വര്‍ഷം കാറുകളില്‍ പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം ഇവര്‍ക്ക് ബസ് ഡ്രൈംവിംഗ് പരിശീലനം നല്‍കുകയും D കാറ്റഗറി ലൈസന്‍സ് എടുക്കാന്‍ സഹായിക്കുകയും ചെയ്യും. ട്രെയിനിംഗ് സമയത്തും ശമ്പളം ലഭിക്കുന്നതാണ.് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് താഴെ പറയുന്ന ആനുകൂല്ല്യങ്ങള്‍ നല്‍കുന്നതാണ്. Progressive salary scale with post-training earnings of up to €40,000 per annum Contributory pension scheme Life insurance (x10 for married employees) Staff savings scheme Overtime opportunities GP scheme Free company uniform Free travel on Go-Ahead Ireland network Generous Maternity and Paternity leave Employee Assistance Scheme Professional training…
പ്രാർത്ഥനാ തീക്ഷ്ണതയിൽ വിശ്വാസസമൂഹം.ലിമെറിക്ക് ബൈബിൾ കൺവെൻഷന് ഭക്തിനിർഭരമായ തുടക്കം.
സെന്റ് മേരീസ് സീറോ മലബാർ ചർച്ച് ലിമെറിക്കിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തി വരാറുള്ള ‘ലിമെറിക് ബൈബിൾ കൺവെൻഷൻ 2023 ന് ഭക്തി നിർഭരമായ തുടക്കം .ലിമെറിക്ക് രൂപതാ വികാരി ജനറാൾ ഫാ .Tony Muller ഉത്ഘാടനം ചെയ്യുകയും സന്ദേശം നൽകുകയും ചെയ്തു . ആലപ്പുഴ ,കൃപാസനം ഡയറക്ടർ ഡോ.ഫാ .വി .പി .ജോസഫ് വലിയവീട്ടലിന്റെ നേതൃത്വത്തിലാണ് കൺവെൻഷൻ നടക്കുന്നത് . വെള്ളി ,ശനി ,ഞായർ ദിവസങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ലിമെറിക്ക് ,പാട്രിക്സ്വെൽ റേസ് കോഴ്സ് (V94K858) ഓഡിറ്റോറിയത്തിൽ വെച്ചാണ് ധ്യാനം നടത്തപ്പെടുന്നത്. പരിശുദ്ധ അമ്മയുടെ മധ്യസ്ഥ പ്രാർത്ഥനാ ശക്തിയുള്ള കൃപാസനം ടീം നയിക്കുന്ന ‘മരിയൻ ഉടമ്പടി ധ്യാനം ‘ആദ്യമായാണ് അയർലണ്ടിൽ നടത്തപ്പെടുന്നത്. ധ്യാനദിവസങ്ങളിൽ ഉടമ്പടി എടുക്കാനും ,നേരത്തെ എടുത്തിട്ടുള്ളവർക്ക് ഉടമ്പടി പുതുക്കാനുമുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്. ഉടമ്പടി എടുക്കുന്നതിനാവശ്യമായ തിരി, എണ്ണ…
സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും ബുക്കുകള്‍ സൗജന്യമായി നല്‍കണമെന്ന ആവശ്യം ശക്തം
അയര്‍ലണ്ടില്‍ വിലക്കയറ്റവും ജീവിത ചെലവുകളും അതിന്റെ മൂര്‍ദ്ധന്യാവസ്ഥയിലെത്തി നില്‍ക്കെ സ്കൂളുകള്‍ കൂടി തുറക്കുന്നത് സാധരണക്കാരന് ഏല്‍പ്പിക്കുന്നത് കനത്ത പ്രഹരമാണ്. സ്കൂള്‍ തുറക്കല്‍ സമയത്തെ ചെലവുകള്‍ തങ്ങളുടെ വരുമാനത്തില്‍ നിന്നും കണ്ടെത്താനാവാതെ പലരും വായ്പകളെയാണ് ആശ്രയിക്കുന്നത്. പ്രൈമറി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ സൗജന്യമായി ബുക്കുകള്‍ നല്കുന്നു എന്നത് ഏറെ ആശ്വാസമാണ്. എന്നാല്‍ ഇതിലും ചെലവേറിയ സെക്കന്‍ഡറി സ്കൂളുകളില്‍ ബുക്കുകളുടേയും മറ്റും ചിലവ് രക്ഷിതാക്കള്‍ തന്നെ വഹിക്കണം. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ഈ ഘട്ടത്തില്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും ബുക്കുകള്‍ സൗജന്യമായി നല്‍കണമെന്ന ആവശ്യം ശക്തമാണ്. നേരത്തെ ചാരിറ്റി സംഘടനയായ Barnardso നടത്തിയ ഒരു സര്‍വ്വേയില്‍ 75 ശതമാനം രക്ഷിതാക്കളും സ്കൂള്‍ ചെലവുകളെ ഓര്‍ത്ത് ആശങ്കാകുലരാണെന്നും കടം വാങ്ങാനുള്ള ഓട്ടത്തിലാണെന്നും കണ്ടെത്തിയിരുന്നു. നിരവധി ജനപ്രിയ പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിക്കുന്ന വരും ബഡ്ജറ്റില്‍ രക്ഷിതാക്കള്‍ക്ക് ആശ്വാസമേകുന്ന പദ്ധതികളും ഉണ്ടാകുമെന്നാണ് പ്രതീക്ഷ. Share This…
മതിയായ ജീവനക്കാരെ ലഭിക്കുന്നില്ല ; വിസ നടപടി ക്രമങ്ങള്‍ ലളിതമാക്കണമെന്ന് ആവശ്യം
അയര്‍ലണ്ടില്‍ ചില തൊഴില്‍ മേഖലകളില്‍ മതിയായ വൈദഗ്ദ്യമുള്ള ആളുകളെ ലഭിക്കുന്നില്ലെന്ന് പരാതി. The Chambers Ireland നടത്തിയ SME Skills Gap Survey ആണ് ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. ചെറുകിട ഇടത്തരം സംരഭങ്ങളാണ് തൊഴിലാളി ക്ഷാമം കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്നത്. ചെറുകിട ഇടത്തരം സംരഭങ്ങള്‍ക്ക് അവരുടേതായ പരിമിതികളില്‍ നിന്നുകൊണ്ട് നിലവിലെ കര്‍ശനമായ വര്‍ക്ക്പെര്‍മിറ്റ് , വിസ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി കൃത്യമായ യോഗ്യതയും ഒപ്പം കഴിവും ഉള്ള ആളുകളെ റിക്രൂട്ട് ചെയ്യാന്‍ സാധിക്കുന്നില്ലെന്നും ഇത് തങ്ങളുടെ ബിസിനസിനെ സാരമായി ബാധിക്കുന്നുവെന്നും ഇവര്‍ പറയുന്നു. സര്‍വ്വേയില്‍ പങ്കെടുത്ത ചെറുകിട – ഇടത്തരം വിഭാഗത്തില്‍പ്പെട്ട 400 കമ്പനികളില്‍ 90 ശതമാനവും ഇതേ അഭിപ്രായമാണ് പങ്കുവെച്ചത്. ഉപഭോക്താക്കളുമായി കൂടുതല്‍ ഇടപഴകേണ്ട ജോലികള്‍ക്കും മാനേജ്മെന്റ് ലെവലിലുള്ള ജോലികള്‍ക്കും ഈ പ്രശ്നം വളരെ രൂക്ഷമാണെന്ന് ഇവര്‍ പറയുന്നു. വര്‍ക്ക് പെര്‍മിറ്റിന്റെ കാര്യത്തിലും ഒപ്പം…