മാസങ്ങൾ നീണ്ടുനിന്ന നീനാ കൈരളിയുടെ ഓണാഘോഷങ്ങൾ ആവേശോജ്ജ്വലമായി സമാപിച്ചു.

നീനാ (കൗണ്ടി ടിപ്പററി) : മലയാളികളുടെ ഐശ്വര്യത്തിന്റെ പ്രതീകമായ ഓണത്തെ മാസങ്ങൾ നീണ്ട ആഘോഷാരവങ്ങളുമായി വരവേറ്റ് നീനാ കൈരളി.കൈരളി അംഗങ്ങളെ നാല് ഗ്രൂപ്പുകളായി തിരിച്ച് നിരവധി കലാ,കായിക മത്സരങ്ങളുമായി അത്യന്തം വാശിയേറിയതും,ആഘോഷത്തിമിർപ്പ് നിറഞ്ഞതുമായിരുന്നു കഴിഞ്ഞ മാസങ്ങൾ. ലേലം,റമ്മി തുടങ്ങിയ മത്സരങ്ങളുമായി മാസങ്ങൾക്ക് മുൻപേ തന്നെ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകഴിഞ്ഞിരുന്നു കൈരളി. നീനാ ഒളിംപിക് അത്‌ലറ്റിക് സ്റ്റേഡിയത്തിൽ വച്ച് ഓഗസ്റ്റ് മാസത്തിൽ നിരവധി ഓണക്കളികളുമായി ‘സ്പോർട്സ് ഡേ’ നടന്നു.അന്നേ ദിവസം അത്യന്തം വാശിയേറിയ മത്സരയിനങ്ങളാണ് ഗ്രൂപ്പടിസ്ഥാനയിൽ അരങ്ങേറിയത്.വടംവലി,റിലേ,ക്രിക്കറ്റ്,ക്വിസ്,ബാഡ്മിന്റൺ ,എന്നിവ മത്സരങ്ങളിൽ ചിലത് മാത്രമാണ്. കുട്ടികളെയും പ്രായത്തിന്റെ അടിസ്ഥാനത്തിൽ ഗ്രൂപ്പുകളായി തിരിച്ച് നിരവധി മത്സരങ്ങൾ അന്നേ ദിവസം നടത്തപ്പെട്ടു.     തുടർന്നു മത്സരങ്ങൾക്കും ആഘോഷങ്ങൾക്കും പരിസമാപ്തി കുറിച്ചുകൊണ്ട് സെപ്റ്റംബർ 5 നു നീനാ സ്കൗട്ട് ഹാളിൽ വച്ച് പാരമ്പര്യത്തനിമയോടെ തിരുവോണം ആഘോഷിച്ചു. നീനാ സെന്റ് മേരീസ് ഇടവകയിലെ വൈദികനായ…

Read More