2024 ലെ കിൽകോക്ക് സെയിന്റ് പാട്രിക് ദിന പരേഡിനോട് അനുബന്ധിച്ചു നടന്ന ആഘോഷങ്ങൾ, കിൽകോക്ക് ഇന്ത്യൻകമ്മ്യൂണിറ്റിയുടെ സജീവ പങ്കാളിത്തം കൊണ്ട് വർണാഭമായി.
അയർലണ്ടിലെ വ്യത്യസ്തമായ കലാരൂപങ്ങൾക്കൊപ്പം , കിൽകോക്ക് ഇന്ത്യൻ കമ്യൂണിറ്റിയുടെ നേതൃത്വത്തിൽ വിവിധ കലാരൂപങ്ങൾപരേഡിൽ അണിനിരന്നു. മേളക്കൊഴുപ്പ് കൊണ്ട് തൃശൂർ പൂരത്തെ ഓർമ്മിപ്പിക്കുന്ന ശിങ്കാരി മേളവും , കാണികളെ ചിരിപ്പിക്കുകയുംസന്തോഷിപ്പിക്കുകയും ചെയ്ത പുലികളിയും, വടക്കേ ഇന്ത്യയുടെ നാട്യ മുഖമായ ഡാൻഡിയ നൃത്തവും , അയര്ലന്ഡിന്റെയുംഇന്ത്യയുടേയും പതാകകൾ ഏന്തിയ കുട്ടികളും സ്ത്രീകളും പുരുഷാരവും ഒക്കെ പരേഡിന് കൊഴുപ്പു ഏകി.
കിൽകോക്ക് ഇന്ത്യൻ കമ്യൂണിറ്റിക്കു അഭിമാനം ആയി ഈ വർഷവും ” BEST – NON – COMMERCIAL FLOAT നുള്ള അവാർഡ്ലഭിച്ചു. സെന്റ് പാട്രിക് ദിന പരേഡിൽ നിറ സാന്നിധ്യമായ കിൽകോക്ക് ഇന്ത്യൻ കമ്മ്യൂണിറ്റിയിലെ എല്ലാ അംഗങ്ങൾക്കും ഹൃദയംനിറഞ്ഞ നന്ദി പരേഡ് കമ്മിറ്റി രേഖപ്പെടുത്തുകയുണ്ടായി.