ന്യൂകാസ്റ്റിൽവെസ്റ്റ്: അയർലൻഡിന്റെ ദേശീയ ദിനമായ സെന്റ് പാട്രിക്സ് ഡേ ആഘോഷങ്ങളുടെ ഭാഗമായി ന്യൂകാസിൽ വെസ്റ്റിൽ 16 March 2024 ഉച്ചയ്ക്ക് ഒരു മണി മുതൽ ഫാമിലി ഫൺ ആക്റ്റിവിറ്റികളും പരേഡും നടക്കുകയുണ്ടായി.. ന്യൂകാസിലെ വിവിധ ക്ളബ്ബുകളുടെയും സംഘടനകളുടെയും ആഭിമുഖ്യത്തിൽ പരേഡിൽ പ്രശ്ചന്നവേഷധാരികളും ടാബ്ലോയും അവതരിപ്പിക്കപ്പെട്ടു.. പ്രസ്തുത പരേഡിൽ ന്യൂകാസിൽ വെസ്റ്റിലെ ഇന്ത്യൻ കമ്മ്യൂണിറ്റിയും അർഭാടപൂർവ്വമായി പങ്കുചേർന്നു.. ഇന്ത്യൻ ട്രെഡിഷണൽ വേഷവിധാനങ്ങളും ഇന്ത്യൻ നൃത്തങ്ങളുമായി മുതിർന്നവരും കുട്ടികളും പരേഡിന്റെ മുഖ്യ ആകർഷണമായി മാറി.. ഇന്ത്യൻ സാംസ്കാരിക പൈതൃകം വിളിച്ചോതിയ ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ പരേഡിൽ ചെണ്ടമേളത്തോടൊപ്പം പ്രശ്ചന്നവേഷധാരികളായി ഭാരതാംബയും , മദർ തെരെസയും സ്വാമിവിവേകാനന്ദനും ഒക്കെ അണിനിരന്നു..ന്യൂകാസിൽ വെസ്റ്റിലെ ലോക്കൽ കമ്മ്യൂണിറ്റിയുടെ അഭിനന്ദനങ്ങളോടെ നൂറോളം വരുന്ന ഇന്ത്യൻ കമ്മ്യൂണിറ്റി അംഗങ്ങൾ St. Patricks day യുടെ ആഘോഷങ്ങൾ പ്രൗഡഗംഭീരമായ പരിസമാപ്തിയിലെത്തിച്ചു.
സെന്റ് പാട്രിക്സ് ഡേ പരേഡിലെ ഇന്ത്യൻ സാനിധ്യം
Share This News