SMYM ഗോൾവേ റീജിയൻ Youth Meet “ALIVE ’24” -ന്റെ പോസ്റ്റർ പ്രകാശനം നടത്തി.

ഗാൽവേ/കാവൻ: ഏപ്രിൽ 6 നു ശനിയാഴ്ച ഗോൾവേയിൽ നടക്കുന്ന SMYM ഗോൾവേ റീജിയൻ യൂത്ത് മീറ്റ് ALIVE 24 -ന്റെ പോസ്റ്റർ പ്രകാശനം കാവനിൽ നടന്ന ഓൾ അയർലൻഡ് ബൈബിൾ ക്വിസ് മത്സരത്തിന്റെ ഫൈനൽ വേദിയിൽ വെച്ചു സിറോ മലബാർ അയർലൻഡ് കോർഡിനേറ്റർ ഫാ: ജോസഫ് ഓലിയകാട്ടിൽ നിർവഹിച്ചു. ഫാ: ഷിന്റോ, ഫാ: സെബാൻ വെള്ളമത്തറ, സഭാ യോഗം പ്രതിനിധികൾ ബൈബിൾ ക്വിസ് contestants ഇവരുടെ സാന്നിധ്യത്തിലാണ് പോസ്റ്റർ പ്രകാശനം നിർവഹിച്ചത്.
ഗോൾവേ റീജിയൻ പ്രതിനിധികൾ ജോബി ജോസഫ് (കൈക്കാരൻ), അനീറ്റ ജോ ( SMYM യൂണിറ്റ് പ്രസിഡണ്ട്), എഡ്വിൻ ബിനോയി ( SMYM യൂണിറ്റ് വൈസ് പ്രസിഡണ്ട്), അനഘ ജോ ( SMYM യൂണിറ്റ് പ്രാതിനിഥി ), മാത്യൂസ് ജോസഫ് ( SMYM റീജിയൻ ആനിമേറ്റർ ) എന്നിവർ സന്നിഹിതരായിരുന്നു.

ഇടവകയിലൂടെ ലോകത്തെ നവീകരിക്കുക എന്ന ആഹ്വാനമനുസരിച്ചു പ്രവർത്തിക്കുന്ന SMYM സംഘടന-: പ്രാർത്ഥന, പഠന , പരിശീലനങ്ങളിൽ ഊന്നിയ പ്രവർത്തനങ്ങളാണ് യുവജനങ്ങൾക്കായി ഒരുക്കുന്നത്. SMYM റീജണൽ മീറ്റുകൾ വിവിധ ഇടവകളിലുള്ള യുവജനങ്ങൾക്ക്‌ ഒരുമിച്ചു പ്രവർത്തിക്കുവാനുള്ള വലിയ അവസരങ്ങൾ ആണെന്നും, യുവജനങ്ങൾ ഈ അവസരം പരമാവധി ഉപയോഗിക്കണമെന്നും ബഹുമാനപ്പെട്ട ജോസഫ് അച്ചൻ ആഹ്വാനം ചെയ്തു.

Galway region – Cavan, Tullamore, Letterkenny, Sligo, Ballinasloe, Longford, Knock, Galway, Castlebar, Limerick, Mullingar എന്നീ ഇടവകളിൽ നിന്നുമായി നൂറുകണക്കിനു യുവജനങ്ങൾ പങ്കെടുക്കുന്ന മീറ്റിന്റെ ഏറ്റവും വലിയ ആകർഷണം അയർലണ്ടിലെ SMYM Youth ന്റെ ഏറ്റവും പുതിയ മ്യൂസിക്ക് ബാൻഡ് GENESIS – ൻറെ ലൈവ് പെർഫോമൻസാണ്. ALIVE 24 നോട് അനുബന്ധിച്ചു യുവജങ്ങൾക്കായി വിവിധ പ്രോഗ്രാമുകൾ അണിയിച്ചൊരുക്കിയിട്ടുണ്ട്.
വൈകുന്നേരം നടക്കുന്ന GENESIS BAND പെർഫോമൻസ് ഷോ യുവജനങ്ങൾക്കു മാത്രമല്ല കുടുബങ്ങൾക്കും പ്രവേശനം ഉണ്ടായിരിക്കുന്നതാണ്.

Ticket Link :
https://www.tickettailor.com/events/smymirelandsyromalabarcatholicmovement/1160655

ഈശോയെ ചങ്കിൽ സ്വീകരിച്ചു വിശ്വാസത്തിൻ പോരാളികൾ ആയി മാറുവാൻ എല്ലാ യുവജനങ്ങളെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു,

For more details:
Fr Jose: 0899741568
Bibin :0899612331
Mathews:0892131998
Joby: 0894400944

Instragram Link:
https://www.instagram.com/smym_galway?igsh=eTdpbmU0OGlxcW56

 

Share This News

Related posts

Leave a Comment