മണിക്കൂറില്‍ 130 കിലോമീറ്റര്‍ വേഗതയില്‍ ആഞ്ഞടിക്കാന്‍ സാധ്യതയുള്ള “ബാര” കൊടുങ്കാറ്റിനെക്കുറിച്ചുള്ള മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ അയര്‍ലണ്ട് കനത്ത ജാഗ്രയില്‍. ഏത് അടിയന്തര സാഹചര്യത്തെയും നേരിടാന്‍ യുദ്ധസാമാനമായ സന്നാഹങ്ങളാണ് സ്റ്റേറ്റ് എമര്‍ജന്‍സി ടീം ഒരുക്കിയിരിക്കുന്നത്. രാജ്യത്ത് വിവിധയിടങ്ങളില്‍ റെഡ് , ഓറഞ്ച് , യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ ആറ് മുതല്‍ 24 മണിക്കൂര്‍ നേരത്തേയ്ക്കാണ് ജാഗ്രത നിര്‍ദ്ദേശം. ക്ലെയര്‍ , കോര്‍ക്ക് , കെറി എന്നി മേഖലകളില്‍ റെഡ് അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ലിമെറിക് , വാട്ടര്‍ ഫോര്‍ഡ് ഗാള്‍വേ, മേയോ ,ഡബ്ലിന്‍ , ലൗത്, വിക്ലോ, മീത്ത് എന്നിവിടങ്ങളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു. മറ്റ് കൗണ്ടികളിലെല്ലാം യെല്ലൊ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. റെഡ് , ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിരിക്കുന്ന കൗണ്ടികളില്‍ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കൊടുങ്കാറ്റിനൊപ്പം ശക്തമായ മഴയും ഉണ്ടാകുമെന്നാണ് പ്രവചനം. ഇതിനാല്‍ തന്നെ യാത്രകള്‍ പരമാവധി…
സ്‌കൂളുകളില്‍ മാസ്‌ക് നിര്‍ബന്ധമാക്കിയതിനെതിരെ ഡബ്ലിനില്‍ പ്രതിഷേധം
കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായും ഒമിക്രോണ്‍ ഭീതിയുടെ പശ്ചാത്തലത്തിലും രാജ്യത്തെ സ്‌കൂളുകളില്‍ ആരോഗ്യവകുപ്പ് മാസ്‌ക് നിര്‍ബന്ധമാക്കിയ നടപടിക്കെതിരെ പ്രതിഷേധം. മെറിയോണ്‍ സ്‌ക്വയറിലാണ് പ്രതിഷേധക്കാര്‍ തടിച്ച് കൂടിയത്. മാസ്‌ക് നിയന്ത്രമാക്കിയ നടപടിക്കെതിരെയുള്ള പ്ലാക്കാര്‍ഡുകളും കൈകളിലേന്തിയാണ് ഇവര്‍ തെരുവിലിറങ്ങി തടിച്ചു കൂടിയത്. വാക്‌സിനേഷനെതിരെയുള്ള പ്രതിഷേധവും ഇവര്‍ ഉയര്‍ത്തി. കഴിഞ്ഞ ദിവസമാണ് മൂന്നാം ക്ലാസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ മാസ്‌ക് നിര്‍ബന്ധമായും ധരിക്കണമെന്ന നിര്‍ദ്ദേശം സര്‍ക്കാര്‍ നല്‍കിയത്. പ്രതിഷേധത്തെ തുടര്‍ന്ന് മെറിയോണ്‍ സ്‌ക്വയറിനോടനുബന്ധിച്ച സ്ഥലങ്ങളില്‍ പോലീസ് റോഡ് ബ്ലോക്ക് ചെയ്തിരുന്നു. പ്രതിഷേധക്കാരില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തതായും വിവരങ്ങളുണ്ട്. Share This News
അയര്‍ലണ്ടിലെ ഗായകര്‍ക്കായി ‘രാഗ ലയ അയര്‍ലന്‍ഡ് 2022”
രാഗ ലയ അയര്‍ലന്‍ഡ് 2022 ‘ മലയാളം’ കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ ഡബ്ലിന്‍ അയര്‍ലന്‍ഡ് സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ സംഗീത മത്സരത്തിലൂടെ അയര്‍ലണ്ടിലെ യുവ ഗായകരെ തിരഞ്ഞെടുക്കുന്നു. മലയാള ചലച്ചിത്ര പിന്നണി ഗാനരംഗത്തെ പ്രഗത്ഭ ഗായകരുടെ വിധിനിര്‍ണയമാണ് മത്സരത്തിന് തിളക്കമേകുന്നത്. രാഗ ലയ അയര്‍ലന്‍ഡ് 2022 സംഗീത മത്സര വിജയികളെ തേടിവരുന്നത് ആകര്‍ഷകമായ സമ്മാനങ്ങളാണ്. GRAND PRIZES 1st PRIZE : EUR 250 & മെമന്റോ 2nd PRIZE : EUR 150 & മെമന്റോ 3rd PRIZE : EUR 100 & മെമന്റോ മത്സരവിഭാഗങ്ങള്‍ ജൂനിയര്‍ : 12 years and below ( must be 12 before 31st January 2022 ) സീനിയര്‍ : 18 years and below ( must be 18 before 31st January…
പുതിയ കോവിഡ് 19 നിയന്ത്രണങ്ങൾ
പുതിയ കോവിഡ് 19 നിയന്ത്രണങ്ങൾ രണ്ടു ദിവസങ്ങൾക്ക് ശേഷമേ ആരംഭിക്കൂ. ഇന്ന് തുടങ്ങാനിരുന്ന പുതിയ നിയന്ത്രണങ്ങൾ ഡിസംബർ 5 ഞായറാഴ്ച്ച മുതൽ. അയർലണ്ടിലേക്ക് എത്തുന്ന യാത്രക്കാർക്കായി പിസിആർ / ആന്റിജൻ ടെസ്റ്റിംഗ് ഞായറാഴ്ച്ച മുതൽ നിർബന്ധം. ദേശീയ പബ്ലിക് ഹെൽത്ത് എമർജൻസി ടീം ഇന്ന് ഗവൺമെന്റിന് നിർദ്ദേശങ്ങൾ സമർപ്പിക്കുമ്പോൾ ഗാർഹിക ഒത്തുചേരലുകൾക്ക് ഒരു പരിധി ഏർപ്പെടുത്താനും ഹോസ്പിറ്റാലിറ്റി മേഖലയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും ശുപാർശ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ക്രിസ്‌മസിന് മുന്നോടിയായി സോഷ്യലൈസിംഗ് കുറയ്ക്കാൻ ശുപാർശ ചെയ്യുന്നത് പരിഗണിക്കാൻ ഗാർഹിക ഒത്തുചേരലുകൾ ആതിഥേയ കുടുംബത്തിനും മറ്റ് മൂന്ന് കുടുംബങ്ങൾക്കും മാത്രമായി പരിമിതപ്പെടുത്തും. . Share This News
കോവിഡ് ; ക്രിസ്മസിനു ശേഷം സ്‌കൂളുകള്‍ തുറക്കുമോ ?
രാജ്യത്ത് കോവിഡ് വ്യാപിക്കുകയും ഒമിക്രോണ്‍ വകഭേദം ഒരാളില്‍ സ്ഥീരികരിക്കുകയും ചെയ്ത സാഹചര്യത്തില്‍ ആശങ്ക ഇരട്ടിക്കുകയാണ്. ക്രിസ്മസ് അവധിക്കായി അടച്ചിരിക്കുന്ന സ്‌കൂളുകള്‍ തുറക്കുമോ എന്നതാണ് ഇപ്പോള്‍ കുട്ടികളും രക്ഷിതാക്കളും ഉയര്‍ത്തുന്ന ചോദ്യം. ഇക്കാര്യത്തില്‍ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ലെങ്കിലും നാഷണല്‍ പബ്ലിക് ഹെല്‍ത്ത് എമര്‍ജന്‍സി ടീം ഇക്കാര്യത്തില്‍ പഠനങ്ങളും ചര്‍ച്ചകളും നടത്തി വരികയാണ്. നിലവിലെ സാഹചര്യങ്ങള്‍ തന്നെയാണ് മുന്നോട്ടെങ്കില്‍ ക്രിസ്മസിനു ശേഷം സ്‌കൂളുകള്‍ തുറക്കുമെന്നു തന്നെയാണ് ഇവര്‍ നല്‍കുന്ന സൂചന. സ്‌കൂളുകള്‍ ഏറെനാള്‍ കോവിഡിന്റെ പേരില്‍ അടച്ചിടാന്‍ കഴിയില്ലെന്നും ഇത് കുട്ടികളെ ബാധിക്കുമെന്നും ഇതിനാല്‍ സ്‌കൂളുകള്‍ എല്ലാവിധ സുരക്ഷാ സംവിധാനങ്ങളോടും കൂടെ തുറക്കുന്നതിന് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുമെന്നുമാണ് സര്‍ക്കാര്‍ വൃത്തങ്ങളും പറയുന്നത്. Share This News
തൊഴിലവസരങ്ങളുമായി ഗിഫ്റ്റിംഗ് കമ്പനി ‘ ആന്‍ഡ് ഓപ്പണ്‍ ‘
ആഗോള ഗിഫ്റ്റിംഗ് കമ്പനിയായ ‘ ആന്‍ഡ് ഓപ്പണ്‍ ‘ അയര്‍ലണ്ടില്‍ തൊഴിലവസരങ്ങളൊരുക്കുന്നു. അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ പുതുതായി 100 പേരെ നിയമിക്കാനാണ് കമ്പനി ഒരുങ്ങുന്നത്. പ്രൊഡക്ട് എഞ്ചിനിയറിംഗ് , വിപണനം, കസ്റ്റമര്‍ റിലേഷന്‍. ഓപ്പറേഷന്‍സ് എന്നീ മേഖലകളിലായിരിക്കും ഒഴിവുകള്‍. കമ്പനിയുടെ ഒരു ടീം നിലവില്‍ ഡബ്ലിന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്നുണ്ട്. അയര്‍ലണ്ടിലെ അടക്കം യൂറോപ്പിലെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പുതുതായി ആളുകളെ നിയമിക്കുന്നത്. വര്‍ക്ക് ഫ്രം ഹോം എന്ന രീതിയില്‍ വര്‍ക്ക് ചെയ്യാന്‍ താത്പര്യമുള്ളവരെയാകും നിയമിക്കുക. 2017 ല്‍ രൂപീകൃതമായ കമ്പനിയാണ് ‘ ആന്‍ഡ് ഓപ്പണ്‍ ‘ വലിയ തോതില്‍ ഗിഫ്റ്റുകള്‍ അയയ്ക്കുന്ന കമ്പനികള്‍ക്ക് ഇതിന് സഹായകമായ സോഫ്റ്റ് വെയറാണ് കമ്പനി പ്രധാനം ചെയ്യുന്നത്. Airbnb, Intercom, Reebok എന്നിവര്‍ നിലവില്‍ ഉയോഗിക്കുന്നത് ആന്‍ഡ് ഓപ്പണ്‍ വികസിപ്പിച്ച പ്ലാറ്റ്‌ഫോമാണ്. കമ്പനിയുടെ ചീഫ് റവന്യൂ ഓഫീസറായി ഗൂഗിള്‍ ഫേസ്ബുക്ക്…
അയര്‍ലണ്ടില്‍ ഒരാള്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചു
കൊറോണ വൈറസിന്റെ അതിമാരക വകഭേദമായ ഒമിക്രോണ്‍ അയര്‍ലണ്ടിലും സ്ഥിരീകരിച്ചു. നാഷണല്‍ വൈറസ് റഫറന്‍സ് ലബോറട്ടറിയില്‍ നടത്തിയ പരിശോധനയിലാണ് ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചത്. എന്നാല്‍ ഒമിക്രോണ്‍ ബാധിച്ചയാളെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. കഴിഞ്ഞയാഴ്ച അവസാനത്തോടെ 14 സാംപിളുകളാണ് ഒമിക്രോണ്‍ സംശയത്തെ തുടര്‍ന്ന് പരിശോധന നടത്തിയത്. ഇതില്‍ എട്ട് സാംപിളുകള്‍ ജനിതക ശ്രേണികരണം നടത്തിയിരുന്നു. ഈ എട്ട് സാംപിളുകളില്‍ ഒരെണ്ണത്തിലാണ് ഒമിക്രോണ്‍ സാന്നിധ്യമുണ്ടെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്. നേരത്തെ ഒമിക്രോണ്‍ സ്ഥിരീകരിച്ച രാജ്യങ്ങളില്‍ ഒരു രാജ്യത്തേയ്ക്ക് യാത്ര ചെയ്ത ആളിലാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. എന്നാല്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ആരോഗ്യ വകുപ്പ് നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിച്ചാല്‍ മതിയെന്നും ചീഫ് മെഡിക്കല്‍ ഓഫീസര്‍ ടോണി ഹോളോഹാന്‍ പറഞ്ഞു. Share This News
ക്രിസ്മസ് അടിച്ചു പൊളിക്കാം ; ബോണസ് അടുത്തയാഴ്ച
ക്രിസ്മസിന്റെ ഉത്സവലഹരിയ്ക്ക് കൂടുതല്‍ ഉണര്‍വേകാന്‍ ബോണസ് പ്രഖ്യാപിച്ച് അയര്‍ലണ്ട് സര്‍ക്കാര്‍. ഏതാണ്ട്് 1.4 മില്ല്യണ്‍ ആളുകള്‍ക്കാണ് ബോണസ് ലഭിക്കുക. ഇവര്‍ക്ക് അടുത്തയാഴ്ച തന്നെ ഈ ആനുകുല്ല്യം കൈകളിലെത്തുമെന്ന് സാമൂഹ്യാ സുരക്ഷാ വകുപ്പ് അറിയിച്ചു. പെന്‍ഷന്‍ ലഭിക്കുന്നവര്‍, കെയറേര്‍സ്, ഭിന്നശേഷി വിഭാഗങ്ങളില്‍പ്പെടുന്നവര്‍, തനിച്ച് താമസിക്കുന്ന മാതാപിതാക്കള്‍, എന്നിവര്‍ക്കും ഇവരെ കൂടാതെ നിലവില്‍ സാമൂഹ്യ സുരക്ഷാ വകുപ്പിന്റെ ഏതെങ്കിലും ആനുകൂല്ല്യത്തിന് അര്‍ഹതയുള്ളവര്‍ക്കുമാണ് ക്രിസ്മസ് ബോണസ് ലഭിക്കുക. ഒരു വര്‍ഷമായി പാനാഡമിക് അണ്‍ എംപ്ലോയ്‌മെന്റ് ബോണസ് ലഭിക്കുന്നവര്‍ക്കും ഒരു വര്‍ഷമായി ജോബ് സീക്കേഴ്‌സ് പേയ്‌മെന്റ് ലഭിക്കുന്നവര്‍ക്കും ക്രിസ്മസ് ബോണസിന് അര്‍ഹതയുണ്ടായിരിക്കും. അടുത്ത തിങ്കളാഴ്ച മുതല്‍ ബാങ്ക് അക്കൗണ്ട് വഴിയും പോസ്റ്റ് ഓഫീസ് അക്കൗണ്ടുകള്‍ വഴിയും പണം വിതരണം ചെയ്യും. 313 മില്ല്യണ്‍ യൂറോയാണ് ഇതിനായി സര്‍ക്കാര്‍ നീക്കി വച്ചിരിക്കുന്നത്. Share This News
Accommodation Needed in Waterford
Hi I am Vinod. I am looking for a single room or sharing accommodation near Waterford city. Now I am at italy I will be there on next week. My email address vinodkthattari@gmail.com My phone number 00393483781705 . Share This News
എംപ്ലോയ്‌മെന്റ് വേജ് സബ്‌സിഡി നിരക്കുകളില്‍ ഇന്ന് മുതല്‍ കുറവ്
രാജ്യത്ത് കോവിഡിനെ അതിജീവിച്ച് വളരാന്‍ സംരഭകര്‍ക്ക് സര്‍ക്കാര്‍ നല്‍കി വന്നിരുന്ന വേയ്ജ് സബ്‌സിഡി സ്‌കീമിന്റെ നിരക്കുകളില്‍ ഇന്നു മുതല്‍ കുറവ്. രാജ്യത്തെ സംരഭകരും പ്രതിപക്ഷവും വേജ് സബ്‌സിഡി സ്‌കീം ഇതേ രീതിയില്‍ തുടരണമെന്ന് ആവശ്യപ്പെടുമ്പോഴാണ് സര്‍ക്കാര്‍ നിരക്കുകള്‍ കുറച്ചത്. 25900 സംരഭകര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുന്നത്. 290400 തൊഴിലാളികള്‍ക്കായി ഏകദേശം 52 മില്ല്യന്‍ യൂറോയാണ് സര്‍ക്കാര്‍ ഈയിനത്തില്‍ ഒരോമാസവും ചെലവിടുന്നത്. ഈ പദ്ധതിയില്‍ 5.58 ബില്ല്യണ്‍ യൂറോയാണ് സര്‍ക്കാര്‍ ഇതുവരെ ചെലവാക്കിയിരിക്കുന്നത്. ഘട്ടം ഘട്ടമായി പദ്ധതി നിര്‍ത്തലാക്കുന്നതിന്റെ ഭാഗമായാണ് നല്‍കിവരുന്ന സബ്‌സിഡി കുറയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. 151.50 യൂറോ മുതല്‍ 202.99 യൂറോ വരെ ലഭിക്കുന്ന തൊഴിലാളികള്‍ക്കായി നേരത്തെ സബ്‌സിഡി നല്‍കിയിരുന്നത് 203. യൂറോയായിരുന്നത് 151.50 യൂറോയിലേയ്ക്കാണ് കുറയുന്നത്. 203 യൂറോ മുതല്‍ 299.99 യൂറോ വരെ ലഭിക്കുന്ന തൊഴിലാളികള്‍ക്കായി നേരത്തെ നല്‍കിയിരുന്ന സബ്‌സിഡി 250 യൂറോയായിരുന്നത്…