നീനാ (കൗണ്ടി ടിപ്പററി ):
സ്നേഹം,അതിന് തന്നെ ഒരുപാട് ഭാവങ്ങളും അര്ത്ഥതലങ്ങളും .എങ്കിലും സ്നേഹത്തിന്റെ അദൃശ്യമായ സ്വര്ണ്ണ നൂലിനാല് നെയ്തെടുത്ത ഏറ്റവും പവിത്രമായ ബന്ധം ഒരു ‘അമ്മയും കുഞ്ഞും’തമ്മിലുള്ളത് തന്നെ .ആ സ്നേഹത്തണലിന് മുന്പില് ഭൂമി തന്നെ സ്വര്ഗമായി മാറുന്നു.അമ്മയുടെ സ്നേഹത്തിന്റെ ആ ഓര്മ്മകള് പോലും ഒരു സുരക്ഷാ കവചമാണ് എന്നും എപ്പോഴും.
ഈ കോവിഡ് പശ്ചാത്തലത്തില് ബന്ധങ്ങളുടെ ആഴത്തെ അനുഭവവേദ്യമാക്കുന്ന മനോഹരഗാനമാണ് കണ്ണുയിരേ…
പൂമുത്തോളെ (ചിത്രം. ജോസഫ് )യ്ക്ക് ശേഷം അജീഷ് ദാസന് എഴുതിയ അതിമനോഹരമായ വരികള്ക്ക് ബിബിന് ബാബു കെ. സംഗീത സംവിധാനം നിര്വഹിച്ചു നിത്യ ബാലഗോപാല് ആലപിച്ച മനോഹര ഗാനം .
ചെമ്പകമേ(ആല്ബം-ചെമ്പകമേ )മുത്തേ മുത്തേ (ചിത്രം-കാണാകണ്മണി )എന്നീ സൂപ്പര്ഹിറ്റ് ഗാനങ്ങളുടെ സംഗീതസംവിധായകന് ശ്യാം ധര്മന് പ്രോഗ്രാം ചെയ്ത മനോഹര ഗാനമാണ് കണ്ണുയിരേ.പൂര്ണ്ണമായും അയര്ലണ്ടിലെ നീനയില് ചിത്രീകരണം നടത്തിയിരിക്കുന്ന ഈ ഗാനം സംവിധാനം ചെയ്തിരിക്കുന്നത് അനീഷ് കൃഷ്ണനാണ്.
സഞ്ജു ബെന് ,ഏയ്ഞ്ചല് വിമല് ,മാസ്റ്റര് നോഹ ജിജി എന്നിവരാണ് ഗാനരംഗങ്ങളില് അഭിനയിച്ചിരിക്കുന്നത് .
വാര്ത്ത : ജോബി മാനുവല്
ഗാനം ആസ്വദിക്കുവാന് ഈ ലിങ്കില് ക്ലിക്ക് ചെയ്യുക