മൂന്നാം ഡോസ് വാക്സിനിലും കോവിഡിനെ പിടിച്ചു നിര്ത്താന് സാധിക്കാതെ വന്നതോടെ നാലാം ഡോസ് എന്ന ആവശ്യം വിവിധ കോണുകളില് നിന്നും ഉയരുന്നു. നിലവില് നഴ്സിംഗ് ഹോമുകളാണ് പ്രധാനമായും ഈ ആവശ്യം ഉന്നയിച്ച് രംഗത്ത് വന്നിരിക്കുന്നത്.
മൂന്നാം ഡോസ് സ്വീകരിച്ച് മൂന്നുമാസം കഴിഞ്ഞവര്ക്ക് പ്രതിരോധശേഷി കുറയുന്നു എന്നാണ് ഇവരുടെ വാദം. ഇസ്രായേലിലടക്കം പ്രായമായവരുടെ സുരക്ഷ കണക്കിലെടുത്ത് നാലാം ഡോസ് വാക്സിന് നല്കിയിട്ടുണ്ട് . ഇതേ പാത പിന്തുടരണമെന്നാണ് ആവശ്യം.
നേഴ്സിംഗ് ഹോമുകളില് കോവിഡ് വ്യാപനം വര്ദ്ധിച്ചിരിക്കുകയാണ്. 56 കോവിഡ് ഔട്ട് ബ്രേക്കുകളാണ് നഴ്സിംഗ് ഹോമുകളില് മാത്രം റിപ്പോര്ട്ട് ചെയ്തിരിക്കുന്നത്. നാലാം ഡോസിന്റെ കാര്യത്തില് അയര്ലണ്ട് സര്ക്കാര് ഇതുവരെ തീരുമാനമെടുത്തിട്ടില്ല.