രാജ്യത്തെ ക്യാബിനറ്റ് മന്ത്രിമാരുടെ സുരക്ഷ വര്ദ്ധിപ്പിച്ചു. പോലീസ് ഗാര്ഡുകളുടെ എണ്ണവും സുരക്ഷാ വാഹനങ്ങളുടെ വാഹനങ്ങളുടെ എണ്ണവും വര്ദ്ധിപ്പിച്ചു. ആഭ്യന്തര വകുപ്പ് നടത്തിയ സുരക്ഷാ അവലോകനത്തിന്റെ പശ്ചാത്തലത്തിലാണ് സുരക്ഷാ ക്രമീകരണങ്ങള് വര്ദ്ധിപ്പിച്ചത്.
പ്രധാനമന്ത്രി, ഉപപ്രധാനമന്ത്രി, വിദേശകാര്യമന്ത്രി, ജസ്റ്റിസ് മിനിസ്റ്റര് എന്നിവര്ക്ക് നേരത്തെ തന്നെ ഈ നിലയിലുള്ള സുരക്ഷ നല്കിയിരുന്നു. ഇവരെക്കൂാടാതെ മറ്റ് മൂന്ന് മന്ത്രിമാര് ഈ മാസമാദ്യം തന്നെ സുരക്ഷ വര്ദ്ധിപ്പിച്ചിരുന്നു. മന്ത്രിമാരുടെ വസതിക്ക് മുന്നില് പ്രതിഷേധങ്ങളും ചിലസമയങ്ങളില് ശക്തമാകാറുണ്ട്. ഇതു കൂടി പരിഗണിച്ചാണ് സുരക്ഷ വര്ദ്ധിപ്പിച്ചത്.
അധികമായി 40 ഗാര്ഡ ഉദ്യാഗസ്ഥരെ കൂടിയാണ് സുരക്ഷാ കാര്യങ്ങള്ക്കായി ചുമതലപ്പെടുത്തിയിരിക്കുന്നത്.