ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍ സ്‌റ്റോറി ടെല്ലറെ നിയമിക്കുന്നു

കാര്യങ്ങള്‍ ഭാവാത്മകമായി അവതരിപ്പിക്കാനും കുട്ടികളുമായി ഇടപഴകാനും കഴിവുള്ളവരാണോ നിങ്ങള്‍ എന്നാല്‍ ഡബ്ലിന്‍ സിറ്റി കൗണ്‍സിലിന് നിങ്ങളെ ആവശ്യമുണ്ട്. ലൈബ്രറികള്‍ കേന്ദ്രീകരിച്ച് സ്‌റ്റോറി ടെല്ലര്‍ എന്ന തസ്തികയിലാണ് നിയമനം. നാല് മാസക്കാലത്തേയ്ക്കുള്ള താത്കാലിക നിയമനമാണ്. 8000 യൂറോ പ്രതിഫലം ലഭിക്കും. ആഴ്ചയില്‍ ഇരുപത് മണിക്കൂറായിരിക്കും ജോലി. 2024 ഫെബ്രുവരി അഞ്ച് മുതല്‍ മെയ് 24 വരെയായിരിക്കും നിയമനം. യുവജനങ്ങളില്‍ വായനശീലം വളര്‍ത്താനും ലൈബ്രറി ഉപയോഗം വര്‍ദ്ധിപ്പിക്കാനും ഉതുകുന്ന പരിപാടികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കണം. കുട്ടികള്‍ക്കായുള്ള പ്രത്യേക പരിപാടികള്‍ ആവിഷ്‌കരിച്ച് ലൈബ്രറിയിലും പൊതുവിടങ്ങളിലും സ്‌കൂളുകളിലും വെച്ച് നടപ്പിലാക്കുക എന്നിവയാണ് പ്രദാന ഉത്തരവാദിത്വങ്ങള്‍. നവംബര്‍ മൂന്നാണ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യ CLICK HERE വാര്‍ത്തകള്‍ അതിവേഗം നിങ്ങളിലേയ്‌ക്കെത്താന്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഐറിഷ് വനിതയുടെ വാട്‌സപ്പ് ചാനല്‍ ഫോളോ…

Share This News
Read More

യുകെയില്‍ ഇടിഎ സംവിധാനം നവംബര്‍ 15 മുതല്‍ നിലവില്‍ വരും

യുകെയില്‍ ഇലക്ട്രോണിക് ട്രാവല്‍ ഓതറൈസേഷന്‍ സംവിധാനം അടുത്തമാസം 15 മുതല്‍ നിലവില്‍ വരും. അയര്‍ലണ്ട് പൗരന്‍മാര്‍ക്കും അയര്‍ലണ്ടിലെ നിയമപരമായ താമസക്കാര്‍ക്കും പ്രത്യേക വിസയില്ലാതെ തന്നെ യുകെയിലേയ്ക്ക് സഞ്ചരിക്കാനാവും. ഇതിനായി അയര്‍ലണ്ടിലെ നിയമാനുസൃത താമസക്കാരനാണെന്ന രേഖ കാണിക്കേണ്ടിവരും. എന്നാല്‍ യുകെ വഴി ട്രാന്‍സിസ്റ്റ് സംവിധാനത്തില്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേയ്ക്ക് സഞ്ചരിക്കുന്നവര്‍ക്ക് ഇടിഎ വേണ്ടിവരും. കോമണ്‍ ട്രാവല്‍ ഏരിയയില്‍ യാത്ര ചെയ്യുന്നവര്‍ക്ക് മാത്രമാണ് ഇക്കാര്യത്തില്‍ ഒഴിവുള്ളത്. താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാണ്. https://www.gov.uk/guidance/electronic-travel-authorisation-eta-residents-of-ireland#:~:text=You%20do%20not%20need%20an,or%20the%20Isle%20of%20Man വാര്‍ത്തകള്‍ അതിവേഗം നിങ്ങളിലേയ്‌ക്കെത്താന്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഐറിഷ് വനിതയുടെ വാട്‌സപ്പ് ചാനല്‍ ഫോളോ ചെയ്യുക…………….. PLEASE FOLLOW OUR CHANNEL   Share This News

Share This News
Read More

ഐറീഷ് റെയില്‍ ഡ്രൈവര്‍മാരെ നിയമിക്കുന്നു

അയര്‍ലണ്ടിന്റെ പൊതുഗതാഗത രംഗത്തെ പ്രമുഖരായ ഐറീഷ് റെയില്‍ ഡ്രൈവര്‍മാരെ നിയമിക്കുന്നു. 63000 യൂറോയാണ് പ്രതിവര്‍ഷ ശമ്പളം വാഗ്ദാനം ചെയ്യുന്നത്. reduced fares, welfare schemes, further education support, and access to health and wellness programs എന്നീ ആനുകൂല്ല്യങ്ങളും ഇവര്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. താഴെ പറയുന്ന സ്ഥലങ്ങളിലേയ്ക്കാണ് ഡ്രൈവര്‍മാരെ നിയമിക്കുന്നത്. Greater Dublin Area (Includes Connolly, Heuston, and DART locations, Fairview and Bray) Athlone Cork Galway Limerick Waterford Westptor 20 വയസ്സിന് മുകളിലുള്ള യൂറോപ്യന്‍ ട്രെയിന്‍ ഡ്രൈവര്‍ ലൈസന്‍സിനുള്ള യോഗ്യതകള്‍ ഉള്ളവര്‍ക്ക് ഈ തസ്ത്കയിലേയ്ക്ക് അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് കൃത്യമായ പരിശീലനം നല്‍കുന്നതാണ്. ഓണ്‍ലൈനായാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. നിശ്ചിത എണ്ണം അപേക്ഷകള്‍ ലഭിച്ചാല്‍ ആപ്ലിക്കേഷന്‍ പോര്‍ട്ടല്‍ ക്ലോസ് ചെയ്യും. വാര്‍ത്തകള്‍ അതിവേഗം നിങ്ങളിലേയ്‌ക്കെത്താന്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക്…

Share This News
Read More

അടുത്ത വര്‍ഷം 2200 പേരെ നിയമിക്കുമെന്ന് എച്ച്എസ്ഇ

അയര്‍ലണ്ടില്‍ ജോലി തേടുന്ന ഇന്ത്യക്കാരടക്കമുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സന്തോഷ വാര്‍ത്ത. അടുത്ത വര്‍ഷം 2,200 ജീവനക്കാരെ നിയമിക്കുമെന്ന് എച്ച്എസ്ഇ അറിയിച്ചു. ചീഫ് എക്‌സിക്യൂട്ടീവ് ആണ് ഇക്കാര്യം അറിയിച്ചത്. ആശുപത്രികളിലെ നിയന്ത്രണാതീതമായ തിരക്കാണ് കൂടുതല്‍ ജീവനക്കാരെ നിയമിക്കുക എന്ന തീരുമാനത്തിലേയ്ക്ക് എച്ച്എസ്ഇ യെ എത്തിച്ചത്. ആശുപത്രികളിലെ ചികിത്സകള്‍ മെച്ചപ്പെട്ടതാണെങ്കിലും ചികിത്സ ലഭിക്കാനുള്ള കാലതാമസം ആളുകളെ തെല്ലൊന്നുമല്ല ബുദ്ധിമുട്ടിക്കുന്നത്. ഇത് ആരോഗ്യമേഖലയ്ക്കുണ്ടാക്കുന്ന ചീത്തപ്പേരും ചെറുതല്ല. കഴിഞ്ഞ ദിവസം തന്റെ ഭര്‍ത്താവ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ ലിംറിക്കില്‍ ചികിത്സ കിട്ടാതെ മരിച്ചെന്ന ആരോപണവുമായി ഒരു സ്ത്രീ രംഗത്ത് വന്നിരുന്നു. ചികിത്സ കാലതാമസം എന്ന പ്രശ്‌നത്തിന് 2024 ഓടെ പരിഹാരമാകുമെന്നാണ് കരുതുന്നത്. ബഡ്ജറ്റില്‍ ആരോഗ്യ മേഖലയ്ക്ക് മാറ്റിവച്ച 22.5 ബില്ല്യണ്‍ യൂറോ ചെലവഴിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് 2200 പേരെ നിയമിക്കുമെന്ന പ്രഖ്യാപനം. വാര്‍ത്തകള്‍ അതിവേഗം നിങ്ങളിലേയ്‌ക്കെത്താന്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഐറിഷ്…

Share This News
Read More

ഡബ്ലിൻ സി എസ്‌ ഐ കൺവെൻഷൻ – ഒക്ടോബർ 28 നും 29 നും

ഡബ്ലിൻ ഹോളി ട്രിനിറ്റി സി എസ് ഐ സഭയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 28, 29  ശനി, ഞായർ ദിവസങ്ങളിൽ വൈകിട്ട്  6 മുതൽ  8 വരെ കൺവെൻഷൻ നടത്തപ്പെടുന്നതാണ്. റവ. ഡോ . വിജി വർഗീസ് ഈപ്പൻ (വികാരി , സെൻറ് ആൻഡ്രൂസ് സി എസ് ഐ ചർച്ച്, കാരിക്കുഴി ), റവ. ജെനു  ജോൺ  (വികാരി, ഹോളി ട്രിനിറ്റി സി എസ് ഐ ചർച്ച്, ഡബ്ലിൻ ) എന്നിവർ ദൈവ വചനം പ്രഘോഷിക്കുന്നതായിരിക്കും. ഗായകസംഘം കൺവെൻഷൻ ഗാനങ്ങൾ ആലപിക്കും. എല്ലാവരെയും കൺവെൻഷൻ യോഗങ്ങളിലേക്കു ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു. Venue: St. Catherine & St. James Church of Ireland, Donore Avenue, Dublin 8   Eircode – D08R6YC Date & Time : October 28 (Saturday) & 29 (Sunday) – …

Share This News
Read More

വാര്‍ത്തകള്‍ ശരവേഗത്തില്‍ നിങ്ങളിലേയ്ക്ക് ; ഐറിഷ് വനിതയുടെ വാട്‌സപ്പ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വാര്‍ത്തകളും വസ്തുതകളും വളച്ചൊടിക്കലുകളില്ലാതെ അയര്‍ലണ്ടിലെ മലയാളി സമൂഹത്തിലേയ്ക്ക് എത്തിക്കുന്ന ഐറിഷ് വനിത പുതിയൊരു ചുവടുകൂടി വയ്ക്കുകയാണ്. വാര്‍ത്തകള്‍ ശരവേഗത്തില്‍ വായനക്കാരിലേയ്‌ക്കെത്താന്‍ ഐറിഷ് വനിതയുടെ വാട്‌സപ്പ് ചാനല്‍ ആരംഭിച്ചു കഴിഞ്ഞു. പിച്ചവച്ച കാലം മുതല്‍ ഐറിഷ് വനിതയെ എല്ലാ പിന്തുണയും നല്‍കി കൈപിടിച്ചു നടത്തി, ചേര്‍ത്തു നിര്‍ത്തിയ അയര്‍ലണ്ട് മലയാളികളോട് ഐറിഷ് വനിതയ്ക്കുള്ള നന്ദിയും കടപ്പാടും പറഞ്ഞറിയിക്കാനാവത്തതാണ്. വാര്‍ത്തകളിലെ വിശ്വാസ്യത കാത്തു സൂക്ഷിച്ചും അറിയേണ്ട കാര്യങ്ങള്‍ അതിവേഗം നിങ്ങളിലേയ്‌ക്കെത്തിച്ചും നന്ദി നിറഞ്ഞ ഹൃദയത്തോടെ ഇതുവരെയെന്ന പേലും ഇനിയും ഐറിഷ് വനിത ഒപ്പമുണ്ടാകും. തൊഴില്‍ മേഖലയിലായാലും ഇമിഗ്രേഷനുമായി ബന്ധപ്പെട്ടായാലും അയര്‍ലണ്ടിലും കാര്യള്‍ അനുനിമിഷം മാറുകയാണ്. ഇത്തരം കാര്യങ്ങളിലെ കൃത്യമായ അറിവ് ഈ പ്രവാസ ജീവിതത്തിലെ മുന്നോട്ടുള്ള യാത്രയില്‍ അനിവാര്യമാണ്. ഇത്തരം അപ്‌ഡേഷനുകള്‍ കൃത്യമായി വായനക്കാരിലേയ്‌ക്കെത്തിക്കാന്‍ ഐറിഷ് വനിത ശ്രമിക്കുന്നുണ്ട്. ഈ അറിവുകളും അറിയിപ്പുകളും വാര്‍ത്തകളും തിരക്കേറിയ ജീവിതത്തില്‍ നിങ്ങള്‍ക്കും നഷ്ടമാകരുത്…

Share This News
Read More

ഓസ്ട്രേലിയയിലേയ്ക്ക് കുടിയേറുന്ന ജിൻസന്റെയും എബിയുടെയും കുടുംബങ്ങൾക്ക് യാത്രയയപ്പ് നൽകി നീനാ മലയാളി സമൂഹം. 

നീനാ ( കൗണ്ടി ടിപ്പററി) : നീണ്ട കാലത്തെ അയർലണ്ടിലെ പ്രവാസജീവിത ശേഷം ഓസ്ട്രേലിയയിലേയ്ക്ക് കുടിയേറുന്ന ജിൻസനും നിഷയ്ക്കും,എബിക്കും സുപ്രിയയ്ക്കും നീനാ കൈരളിയുടെ ആഭിമുഖ്യത്തിൽ ഹൃദയ നിർഭരമായ യാത്രയയപ്പ് നൽകി.  നീനാ കൈരളിയുടെ സ്ഥാപക മെമ്പർമാരും നിരവധിതവണ കൈരളിയുടെ കമ്മറ്റി മെമ്പറുമാരും ആയിരുന്ന ജിൻസണും നിഷയും കൈരളി യുടെ വളർച്ചയുടെ നാൾവഴികളിൽ നിരവധി സംഭാവനകൾ നൽകിയവരാണ്.നീനാ കൈരളിയുടെ മുൻ പ്രസിഡന്റ് കൂടിയാണ് ജിൻസൺ.കൂടാതെ നീനാ ക്രിക്കറ്റ് ക്ലബിന്റെ ക്യാപ്റ്റനും നിരവധി തവണ മികച്ച കളിക്കാരനുമായി തെരഞ്ഞെടുക്കപ്പെട്ട പ്രതിഭയാണ് ജിൻസൺ.  നീനാ കൈരളിയുടെ നാനാ വിധത്തിലുള്ള പ്രവർത്തനങ്ങളിൽ നിറ സാന്നിധ്യമായിരുന്നു എബിയും സുപ്രിയയും.കലാ സാംസ്കാരിക മേഖലകളിൽ തങ്ങളുടേതായ വ്യക്തി മുദ്ര പതിപ്പിച്ചവരാണ് ഇരു കുടുംബങ്ങളും .സുഹൃത്ത് ബന്ധങ്ങൾ സൃഷ്ടിക്കാനും അത് നിലനിർത്താനും ഏറെ താല്പര്യം ഉള്ളവരായിരുന്നു ഇരു കുടുംബങ്ങളും. പുതിയ ജീവിത സാഹചര്യങ്ങളിൽ കൂടുതൽ മികവാർന്ന രീതിയിൽ ശോഭിക്കുവാൻ…

Share This News
Read More

സ്റ്റാമ്പ് ഫോര്‍ വിസക്കാര്‍ക്ക് സന്തോഷവാര്‍ത്ത

അയര്‍ലണ്ടിലെ സര്‍ക്കാര്‍ സര്‍വ്വീസില്‍ ജോലികള്‍ക്ക് അപേക്ഷ നല്‍കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തി സര്‍ക്കാര്‍. അയര്‍ലണ്ടില്‍ താമസിക്കുന്ന കൂടുതല്‍ വിദേശികള്‍ക്ക് സര്‍ക്കാര്‍ ജോലി ചെയ്യാന്‍ അവസരമൊരുങ്ങുന്ന വിധത്തിലുള്ള മാറ്റമാണ് വന്നിരിക്കുന്നത് ഇനി മുതല്‍ സ്റ്റാമ്പ് ഫോര്‍ വിസയില്‍ അയര്‍ലണ്ടില്‍ കഴിയുന്നവര്‍ക്കും സര്‍ക്കാര്‍ ജോലികള്‍ക്ക് അപേക്ഷിക്കാം. വിദേശ പൗരന്‍മാര്‍ക്ക് അയര്‍ലണ്ട് ഒരു നിശ്ചിത കാലത്തേയ്ക്ക് അനുവദിക്കുന്ന വിസയാണ് സ്റ്റാമ്പ് ഫോര്‍. നേരത്ത തന്നെ ഇവര്‍ക്ക് സ്വകാര്യ മേഖലയില്‍ ജോലി ചെയ്യാന്‍ സാധിച്ചിരുന്നു. ഉയര്‍ന്ന ശമ്പളവും ലോകത്തിലെ തന്നെ ഏറ്റവും മികച്ച ജോലി സാഹചര്യങ്ങളുമാണ് അയര്‍ലണ്ടിലെ സര്‍ക്കാര്‍ ജോലികള്‍ക്ക് ലഭിക്കുന്നത്. ഇനി മുതല്‍ ഇന്ത്യക്കാരടക്കമുള്ള നിരവധി ആളുകള്‍ക്ക് ഈ ജോലികള്‍ക്ക് അപേക്ഷിക്കാം. പൊതുമേഖലാ ജോലികളില്‍ കൂടുതല്‍ വൈവിദ്ധ്യത ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ നീക്കം. 2022 ല്‍ മാത്രം അയര്‍ലണ്ടില്‍ ഇരുപതിനായിരത്തിലധികം സ്റ്റാംമ്പ് ഫോര്‍ വിസകളാണ് അനുവദിച്ചത്. Share This News

Share This News
Read More

ഡ്രോണ്‍ ഉപയോഗിച്ച് മരുന്നുകള്‍ വീട്ടിലെത്തിക്കാന്‍ ആമസോണ്‍

മരുന്നു വിതരണ രംഗത്ത് വിപ്ലവകകരമായ മാറ്റമൊരുക്കാന്‍ ആമസോണ്‍. മരുന്നുകള്‍ക്കായി ഇനി ഫാര്‍മസികളല്‍ പോയി കാത്തു നില്‍ക്കുകയോ അല്ലെങ്കില്‍ ഓര്‍ഡര്‍ ചെയ്ത് ഡെലിവെറിക്കായി ഏറെ നേരം കാത്തിരിക്കുകയോ ചെയ്യേണ്ട. ഓര്‍ഡര്‍ ചെയ്താല്‍ മരുന്നുകള്‍ മനിറ്റുകള്‍ക്കുള്ളില്‍ വീട്ടിലെത്തും. മരുന്നുകള്‍ ഡെലിവറി ചെയ്യാന്‍ ഡ്രോണ്‍ സംവിധാനം ഉപയോഗപ്പെടുത്താന്‍ ഒരുങ്ങുകയാണ് ആമസോണ്‍. ഡോക്ടറുടെ കുറിപ്പടി വെച്ചാണ് ഓര്‍ഡര്‍ ചെയ്യേണ്ടത്. കമ്പനിയുടെ പ്രൈം വിഭാഗത്തിനാണ് ഇതിന്റെ ചുമതല. അമേരിക്കയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഇത് ആരംഭിച്ചു കഴിഞ്ഞു. ആദ്യഘട്ടില്‍ തെരഞ്ഞെടുത്ത 500 മരുന്നുകളാണ് ഇങ്ങനെ ഡെലിവെറി ചെയ്യുന്നത്. കുടുതല്‍ രാജ്യങ്ങളിലേയ്ക്കും കൂടുതല്‍ മരുന്നുകളിലേയ്ക്കും ഇത് വ്യാപിപ്പിക്കും. യുകെ, അയര്‍ലണ്ട് എന്നിവിടങ്ങളില്‍ അടുത്ത ഘട്ടത്തില്‍ തന്നെ ഈ പദ്ധതി നടപ്പിലാക്കും. Share This News

Share This News
Read More

എക്‌സില്‍ പോസ്റ്റ് പങ്ക്‌വെയ്ക്കണമെങ്കില്‍ ഇനി പണം നല്‍കണം

ട്വിറ്റര്‍ മസ്‌ക് ഏറ്റെടുത്തതോടെ അവിടെ മാറ്റങ്ങളായിരുന്നു. ഉപയോക്താക്കള്‍ക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും മസ്‌ക് അത് തുടര്‍ന്നുകൊണ്ടിരുന്നു. ഒടുവില്‍ ട്വിറ്റര്‍ പേര് മാറി എക്‌സ് ആയി മാറി. എക്‌സിന്റെ ജനപ്രീതിയിലും കാര്യമായ ഇടിവു തന്നെ ഉണ്ടായി. എന്നിരുന്നാലും മസ്‌കിന് വിടാന്‍ പദ്ധതിയില്ല. എക്‌സില്‍ പോസ്റ്റുകള്‍ പങ്കുവെയ്ക്കണമെങ്കില്‍ ഇനി പണം നല്‍കണം എന്നതാണ് പുതിയ മാറ്റം. പോസ്റ്റുകള്‍ സൗജന്യമായി വായിക്കാം പക്ഷെ പങ്കുവയ്ക്കണമെങ്കില്‍ വര്‍ഷം ഒരു ഡോളര്‍ എന്ന തുക നല്‍കി സബ്‌സ്‌ക്രിപ്ഷന്‍ എടുക്കണം. ന്യൂസിലാന്‍ഡ് , ഫിലിപ്പന്‍സ് എന്നിവിടങ്ങളിലാണ് ഇത് ആദ്യം നടപ്പിലാക്കുന്നത്. താമസിയാതെ എല്ലാ രാജ്യങ്ങളിലേയ്ക്കുമെത്തും. എക്‌സിലെ വ്യാജന്‍മാരെ നേരിടാനാണ് ഈ തീരുമാനമെന്നാണ് മസ്‌കിന്റെ വിശദീകരണം. പണം നല്‍കി വേരിഫൈ ചെയ്ത അക്കൗണ്ടുകളെ ഈ ചാര്‍ജില്‍ നിന്നും ഒഴിവാക്കിയേക്കും. Share This News

Share This News
Read More