കാര്യങ്ങള്‍ ഭാവാത്മകമായി അവതരിപ്പിക്കാനും കുട്ടികളുമായി ഇടപഴകാനും കഴിവുള്ളവരാണോ നിങ്ങള്‍ എന്നാല്‍ ഡബ്ലിന്‍ സിറ്റി കൗണ്‍സിലിന് നിങ്ങളെ ആവശ്യമുണ്ട്. ലൈബ്രറികള്‍ കേന്ദ്രീകരിച്ച് സ്റ്റോറി ടെല്ലര്‍ എന്ന തസ്തികയിലാണ് നിയമനം.
നാല് മാസക്കാലത്തേയ്ക്കുള്ള താത്കാലിക നിയമനമാണ്. 8000 യൂറോ പ്രതിഫലം ലഭിക്കും. ആഴ്ചയില്‍ ഇരുപത് മണിക്കൂറായിരിക്കും ജോലി. 2024 ഫെബ്രുവരി അഞ്ച് മുതല്‍ മെയ് 24 വരെയായിരിക്കും നിയമനം. യുവജനങ്ങളില്‍ വായനശീലം വളര്‍ത്താനും ലൈബ്രറി ഉപയോഗം വര്‍ദ്ധിപ്പിക്കാനും ഉതുകുന്ന പരിപാടികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കണം.
കുട്ടികള്‍ക്കായുള്ള പ്രത്യേക പരിപാടികള്‍ ആവിഷ്കരിച്ച് ലൈബ്രറിയിലും പൊതുവിടങ്ങളിലും സ്കൂളുകളിലും വെച്ച് നടപ്പിലാക്കുക എന്നിവയാണ് പ്രദാന ഉത്തരവാദിത്വങ്ങള്‍. നവംബര്‍ മൂന്നാണ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യ
വാര്‍ത്തകള്‍ അതിവേഗം നിങ്ങളിലേയ്ക്കെത്താന്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഐറിഷ് വനിതയുടെ വാട്സപ്പ് ചാനല്‍ ഫോളോ ചെയ്യുക……………..