Shared accommodation for a female

Urgently Require a Share accommodation for a female who will work in Altadore Retirement nursing home from July 29. Preferred Dun Laoghaire or Blackrock. Please contact 0894419182 ജൂലൈ 29 മുതൽ അൾട്ടഡോർ റിട്ടയർമെന്റ് നഴ്സിംഗ് ഹോമിൽ ജോലി ചെയ്യുന്ന ഒരു സ്ത്രീക്ക് അടിയന്തിരമായി ഒരു ഷെയർ താമസസൗകര്യം ആവശ്യമാണ്. Preferred Dun Laoghaire അല്ലെങ്കിൽ ബ്ലാക്ക് റോക്ക്.  ദയവായി 0894419182 എന്ന നമ്പറിൽ ബന്ധപ്പെടുക. Kindly regards, Albin Simon . Share This News

Share This News
Read More

തൊഴിലില്ലായ്മ വേതനം വര്‍ദ്ധിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

അയര്‍ലണ്ടില്‍ ഉടന്‍ അവതരിപ്പിക്കാനിരിക്കുന്ന ബഡ്ജറ്റില്‍ നിരവധി ജനപ്രിയ പ്രഖ്യാപനങ്ങളാണ് പ്രതീക്ഷിക്കുന്നത്. തൊഴില്‍ നഷ്ടമായവര്‍ക്കുള്ള വേതനം വര്‍ദ്ധിപ്പിച്ചേക്കുമെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. ഇത് ആഴ്ചയില്‍ 350 യൂറോവരെ ലഭിക്കുന്ന രീതിയിലേയ്ക്ക് പ്രഖ്യാപനമുണ്ടായേക്കും. ജോലി നഷ്ടപ്പെട്ടവരെ ഉദ്ദേശിച്ചാണ് പ്രധാനമായും ഈ പദ്ധതി വരുന്നത്. ശമ്പളം ലഭിച്ചു കൊണ്ടിരിക്കെ ജോലി നഷ്ടപ്പെടുമ്പോള്‍ ഇപ്പോള്‍ ലഭിക്കുന്നത് വളരെ കുറഞ്ഞ തൊഴിലില്ലായ്മ വേതനമാണ്. ഇത് ഇവരുടെ ജീവിതം ഏറെ ദുസ്സഹമാക്കുന്നു എന്നാണ് പഠനങ്ങള്‍. ഇതിനാലാണ് ആഴ്ചയില്‍ 350 യൂറോ വീതം നല്‍കാന്‍ പദ്ധതിയിടുന്നത്. കോവിഡ് കാലത്ത് നല്‍കിയ പാനാഡെമിക് അണ്‍ എംപ്ലോയ്‌മെന്റ് പേയ്‌മെന്റിന്റെ മാതൃകയിലാവും ഇത് നടപ്പിലാക്കുക. ജോലി നഷ്ടപ്പെടുന്നവര്‍ക്ക് സ്ഥിരമായി ഇത്രയും തുക നല്‍കാനായില്ലെങ്കിലും താത്ക്കാലികമായെങ്കിലും ഉയര്‍ന്ന തുക നല്‍കാന്‍ ബഡ്ജറ്റില്‍ പ്രഖ്യാപനം ഉണ്ടാകും. Share This News

Share This News
Read More

കോവിഡ് ബൂസ്റ്റര്‍ വാക്‌സിനും ഫ്‌ളു ജാബും ഉടന്‍

അയര്‍ലണ്ടില്‍ കോവിഡിന്റെ ഏറ്റവും പുതിയ ബൂസ്റ്റര്‍ ഡോസും ഫ്്‌ളു വാക്‌സിനും വരുന്ന ശൈത്യകാലത്തിന് മുമ്പായി നല്‍കും. ഇതിനായുള്ള ശ്രമമാണ് നടന്നു വരുന്നതെന്ന് എച്ച്എസ്ഇ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ പോള്‍ റീഡ് പറഞ്ഞു. ശൈത്യകാലത്ത് ഫ്‌ളു പടര്‍ന്നു പിടിക്കാനുള്ള സാധ്യതയുള്ളതിനാലാണ് ഫ്‌ളു വാക്‌സിന്‍ കോവിഡ് ബൂസ്റ്റര്‍ ഡോസിനൊപ്പം നല്‍കാന്‍ പദ്ധതിയിടുന്നത്. രാജ്യത്ത് 65 വയസ്സിന് മുകളിലുള്ളവര്‍ ഏറ്റവും അടിയന്തരമായി കോവിഡ് മൂന്നാം ബൂസ്റ്റര്‍ ഡോസും ഒപ്പും ഫ്‌ളു വാക്്‌സിനും സ്വീകരിക്കണമെന്നാണ് പഠനങ്ങളും ശുപാര്‍ശ ചെയ്യുന്നത്. ഡബ്ലിന്‍ ട്രിനിറ്റി കോളേജാണ് ഇത് സംബന്ധിച്ച പഠന റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 65 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് കോവിഡിന്റെ മൂന്നാം ബൂസ്റ്റര്‍ ഡോസ് ഉടന്‍ നല്‍കുമെന്ന് NIAC യുടെ മാര്‍ഗ്ഗനിര്‍ദ്ദേശവും കഴിഞ്ഞയാഴ്ച പുറത്തിറങ്ങിയിട്ടുണ്ട്. Share This News

Share This News
Read More

രണ്ടാം ബൂസ്റ്റര്‍ ഡോസ് പുതിയ നിര്‍ദ്ദേശങ്ങളുമായി NIAC

രാജ്യത്ത് 65 വയസ്സിന് മുകളിലുള്ളവര്‍ക്ക് കോവിഡ് മൂന്നാം ബൂസ്റ്റര്‍ ഡോസ് നല്‍കാനുള്ള തയ്യാറെടുപ്പിലാണ് ആരോഗ്യവകുപ്പ്. ഇതിനിടെ രണ്ടാം ബൂസ്റ്റര്‍ ഡോസ് സംബന്ധിച്ച് ചില മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുകയാണ് ദേശീയ രോഗപ്രതിരോധ ഉപദേശക സമിതി. 50 വയസ്സു മുതല്‍ 64 വയസ്സുവരെയുള്ള എല്ലാവര്‍ക്കും ഇനി രണ്ടാം ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാം. രോഗപ്രതിരോധശേഷി കുറഞ്ഞ 5 മുതല്‍ 11 വയസ്സുവരെയുള്ളവര്‍ക്കും. ഗുരുതര രോഗമുള്ളവരോ അല്ലെങ്കില്‍ അങ്ങനെയുള്ളവര്‍ക്കൊപ്പം താമസിക്കുന്നതോ ആയ 12 വയസ്സുമുതല്‍ 49 വയസ്സുവരെയുള്ളവര്‍ക്കും രണ്ടാം ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാം. 16 ആഴ്ചകള്‍ പൂര്‍ത്തിയായ ഗര്‍ഭിണികള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും രണ്ടാം ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാം. ഇതു സംബന്ധിച്ച് NIAC സമര്‍പ്പിച്ച ശുപാര്‍ശകള്‍ക്ക് ആരോഗ്യമന്ത്രി അനുമതി നല്‍കി. Share This News

Share This News
Read More

പെന്‍ഷന്‍ പ്രായം ഉയര്‍ത്തില്ല ; എപ്പോള്‍ വിരമിക്കണമെന്ന് സ്വയം തീരുമാനിക്കാം

രാജ്യത്ത് പെന്‍ഷന്‍ പ്രായം 66 വയസ്സില്‍ നിന്നും ഉയര്‍ത്തുമെന്നും ക്രമേണ 70 വയസ്സായി സ്ഥിരപ്പെടുത്തുമെന്നുമുള്ള അഭ്യൂഹങ്ങള്‍ക്ക് അവസാനമാകുന്നു. പെന്‍ഷന്‍ പ്രായം ഉയര്‍ത്തില്ലെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍. എന്നാല്‍ 66 വയസ്സ് കഴിഞ്ഞും ജോലി ചെയ്യാന്‍ താത്പര്യമുള്ളവര്‍ക്ക് സര്‍വ്വീസില്‍ തുടരാം. 70 വയസ്സുവരെ ഇങ്ങനെ ജോലി ചെയ്യാന്‍ സാധിക്കും. 66 വയസ്സിന് ശേഷം എത്രനാള്‍ അധികം ജോലി ചെയ്യുന്നു എന്നതിനെ ആശ്രയിച്ച് ഇവര്‍ക്ക് റിട്ടയര്‍മെന്റിന് ശേഷം ലഭിക്കുന്ന പെന്‍ഷന്‍ തുകയും വര്‍ദ്ധിക്കും. പെന്‍ഷന്‍ പ്രായം ഉയര്‍ത്താതെ തന്നെ താത്പര്യമുള്ളവര്‍ക്ക് 70 വയസ്സുവരെ ജോലി ചെയ്യാനുള്ള അവസരമാണ് സര്‍ക്കാര്‍ നല്‍കുന്നത്. നിലവില്‍ പെന്‍ഷന്‍ ആഴ്ചയില്‍ 253.30 യൂറോയാണ് 66 വയസ്സിന് ശേഷം ജോലി ചെയ്യുന്നവര്‍ക്ക് ഇതിലും കൂടിയ തുകയായിരികക്കും ലഭിക്കുക. സാമൂഹ്യ സംരക്ഷണ വകുപ്പ് മന്ത്രി ഈ പദ്ധതി സംബന്ധിച്ച രൂപരേഖ തയ്യാറാക്കി മന്ത്രിസഭയുടെ പരിഗണനയ്ക്ക് നല്‍കിയിട്ടുണ്ട്. Share This…

Share This News
Read More

എസ് പി ബി യ്ക്ക് സ്മരണാഞ്ജലി : എസ് പി ചരൺ നയിക്കുന്ന സംഗീതനിശ ഒക്‌ടോബർ 15ന്.

അനശ്വര ഗായകൻ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ സ്‌മരണാര്‍ത്ഥം അയർലണ്ടിലെ പ്രമുഖ കലാ സാംസ്കാരിക സംഘടന ഡാഫോഡിൽസ് ഒക്ടോബർ 15 ശനിയാഴ്ച്ച സൈന്റോളജി കമ്മ്യുണിറ്റി സെന്ററിൽ ഒരുക്കുന്ന സംഗീതനിശ അദേഹത്തിന്റെ മകനും പ്രശസ്ത ഗായകനുമായ എസ് പി ചരൺ നയിക്കുന്നു. ബാൻഡ് മുരളി മൗനരാഗം ഒരുക്കുന്ന ഓർക്കസ്ട്രായിൽ ശരണ്യ ശ്രീനിവാസ് എസ് പി ചരനോടൊപ്പം ഗാനങ്ങൾ ആലപിക്കും. 2019 ൽ എസ് പി ബാലസുബ്രഹ്മണ്യം നയിച്ച മെഗാ സംഗീത വിരുന്ന് ഡബ്ലിനിൽ സംഘടിപ്പിച്ച ഡഫോഡിൽസ് ആ മാസ്മരിക ശബ്ദത്തിന്റെ അനുഗ്രഹം ആവോളം ലഭിച്ച എസ് പി ചരണിനെ അയർലണ്ടിലെ സംഗീതാസ്വാദകർക്ക് സമ്മാനിക്കുന്നത് എസ് പി ബിയുടെ ആരാധകർക്കും ഒരസുലഭ അനുഭവം തന്നെയാണ്. തമിഴ്, കന്നട ,തെലുങ്ക് സിമികളിൽ അനേകം ഹിറ്റ് ഗാനങ്ങൾ ആലപിച്ച എസ് പി ചരൺ സിനിമാ നിർമ്മാണം ,അഭിനയം , സംവിധാനം എന്നീ മേഖലകളിലും കഴിവ്…

Share This News
Read More

ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെയുള്ള കയ്യേറ്റങ്ങള്‍ വര്‍ദ്ധിക്കുന്നു

ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെയുള്ള കയ്യേറ്റങ്ങള്‍ വര്‍ദ്ധിക്കുന്നതായി കണക്കുകള്‍. ജൂണ്‍ മാസത്തില്‍ മാത്രം 263 കൈയ്യേറ്റങ്ങളാണ് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായത്. ഇതില്‍ കൂടുതലും നഴ്‌സുമാര്‍ക്കെതിരെയായിരുന്നു. പാര്‍ലമെന്റിലെ  ഒരു ചോദ്യത്തിനുള്ള മറുപടിയിലാണ് ഇക്കാര്യം വ്യക്തമായത്. ഇത്തരം അക്രമങ്ങള്‍ വെച്ചു പൊറുപ്പിക്കില്ലെന്നും സര്‍ക്കാര്‍ പാര്‍ലമെന്റില്‍ വ്യ്കതമാക്കി. ഇതില്‍ 160 പേരും ഹെല്‍ത്ത് സര്‍വ്വീസ് എക്‌സിക്യൂട്ടിവിലെ ജീവനക്കാരാണ്. കയ്യേറ്റമുണ്ടായ 21 പേര്‍ അലൈഡ് ഹെല്‍ത്ത് സര്‍വ്വീസ് പ്രവര്‍ത്തകരാണ്. ഡോക്ടര്‍മാരും ഡെന്റിസ്റ്റുകളും കൈയ്യേറ്റമുണ്ടായവരില്‍ ഉള്‍പ്പെടുന്നു. ചെറിയ ചെറിയ കാര്യങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെ തട്ടിക്കയറുകയും കൈയ്യേറ്റം ചെയ്യുകയും ചെയ്യുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ചു വരുകയാണെന്നാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും സര്‍ക്കാര്‍ ഉറപ്പിച്ചു പറയുന്നു. Share This News

Share This News
Read More

ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ വരുന്ന ശനി , ഞായര്‍ ദിവസങ്ങളിലെ പാര്‍ക്കിംഗ് ടിക്കറ്റുകള്‍ വിറ്റു തീര്‍ന്നു

ഈ വരുന്ന വീക്കെന്‍ഡില്‍ (ശനി, ഞായര്‍ ദിവസങ്ങളില്‍) ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ വാഹനം പാര്‍ക്ക് ചെയ്തിട്ട് വിദേശ യാത്രകള്‍ക്ക് പോകാന്‍ പദ്ധതിയിട്ടിരിക്കുന്നവര്‍ക്ക് ഒരു മുന്നറിയിപ്പ്. ശനി , ഞായര്‍ ദിവസങ്ങളിലെ പാര്‍ക്കിംഗ് ടിക്കറ്റുകള്‍ പൂര്‍ണ്ണമായി വിറ്റഴിഞ്ഞു കഴിഞ്ഞുവെന്നാണ് എയര്‍പോര്‍ട്ട് അധികൃതര്‍ നല്‍കുന്ന വിവരം. ദീര്‍ഘകാല , ഹ്രസ്വകാല ടിക്കറ്റുകള്‍ പൂര്‍ണ്ണമായും വിറ്റഴിഞ്ഞു. https://twitter.com/DublinAirport/status/1549712876138598402?s=20&t=2HQdzGvzx3qKLo1huHuTVQ ഈ സാഹചര്യത്തില്‍ വിദേശ യാത്രയ്‌ക്കൊരുങ്ങുന്നുവര്‍ പാര്‍ക്കിംഗിനായി മറ്റു മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തണമെന്നാണ് അധികൃതര്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. കാര്‍ പാര്‍ക്കിംഗ് സംവിധാനമില്ലാത്തതിനാല്‍ സ്വകാര്യ വാഹനങ്ങള്‍ ഒഴിവാക്കി മറ്റു യാത്രാ മാര്‍ഗ്ഗങ്ങള്‍ തേടുന്നവര്‍ക്ക് താഴെ പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് സേവനങ്ങള്‍ തേടാവുന്നതാണ്. https://www.dublinairport.com/to-from-the-airport Share This News

Share This News
Read More

നുവ ഹെല്‍ത്ത് കെയറില്‍ ഒഴിവുകള്‍

ഹെല്‍ത്ത് കെയര്‍ രംഗത്തെ പ്രമുഖ കമ്പനിയായ നുവ ഹെല്‍ത്ത് കെയര്‍ പുതിയ നിയമനങ്ങള്‍ക്കൊരുങ്ങുന്നു. പുതുതായി 470 പേരെ നിയമിക്കാനാണ് കമ്പനിയുടെ പദ്ധതി. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്‍പ്പെടെ വീടുകളിലെത്തി സേവനങ്ങള്‍ നല്‍കുന്ന കമ്പനിയാണ് നുവ ഹെല്‍ത്ത് കെയര്‍. ഈ മേഖലയിലെ വര്‍ദ്ധിച്ചു വരുന്ന ആവശ്യകത കണക്കിലെടുത്താണ് പുതിയ നിയമനങ്ങള്‍ നടത്തുന്നത്. ജനറല്‍ നേഴ്‌സിംഗ്, സെക്കാട്രിക് നേഴ്‌സിംഗ്, സൈക്കട്രിസ്റ്റ്‌ ,ബിഹേവിയറല്‍ ആന്‍ഡ് ഒക്കുപേഷണല്‍ തെറാപ്പിസ്റ്റ്‌സ് എന്നീ മേഖലകളിലാണ് ഒഴിവുകള്‍ ഉള്ളത്. അസിസ്റ്റന്റ് സപ്പോര്‍ട്ട് വര്‍ക്കേഴ്‌സ്, സോഷ്യല്‍ കെയര്‍ വര്‍ക്കേഴ്‌സ് എന്നിവരേയും കമ്പനി നിയമിക്കുന്നുണ്ട്. രണ്ടായിരത്തിലധികം ആളുകളാണ് കമ്പനിയുടെ കീഴില്‍ രാജ്യത്ത് ജോലി ചെയ്യുന്നത്. ഒഴിവുകളുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. https://www.nuahealthcare.ie/careers-form Share This News

Share This News
Read More