വിദ്യാർഥികൾക്കുള്ള Curiosity ’22 മത്സരങ്ങൾ നവംബറിൽ

.
അയർലന്റിലെ വിദ്യാർത്ഥികൾക്കായി Pedals Ireland സംഘടിപ്പിക്കുന്ന Curiosity ’22 നവംബർ 8  മുതൽ 13 വരെ നടക്കും. ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന പരിപാടിയിൽ അയർലന്റിലെ വിവിധ കൗണ്ടികളിൽ നിന്ന് നിരവധി കുട്ടികൾ പങ്കെടുക്കും. സമാപന ദിവസം നവംബർ 13 ന് പ്രശസ്ത ചിന്തകനും സാംസ്കാരിക പ്രവർത്തനുമായ ശ്രീ എം എൻ കാരശ്ശേരി കുട്ടികളോടൊപ്പം പങ്കെടുത്ത് മത്സരങ്ങൾ വീക്ഷിക്കും.  തുടർന്ന് വൈകിട്ട് 6 മണിക്ക് Palmerstown (D20K248) St. Lorcan’s Boys National School – ൽ
നടക്കുന്ന സമാപന സമ്മേളനം അദ്ദേഹം ഉദ്‌ഘാടനം ചെയ്യും. തദ്ദവസരത്തിൽ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്യൂമെന്നും സംഘാടകർ അറിയിച്ചു.
മാനവികത, സാമൂഹിക- പരിസ്ഥിതിക മേഖലകളിൽ ശാസ്ത്രീയ മനോവൃത്തി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവുമായി പ്രവർത്തിച്ചു തുടങ്ങുന്ന Pedals  Ireland  സംഘടിപ്പിക്കുന്ന Curiosity ’22  വിദ്യാർത്ഥികൾക്കായി വിവിധ വിഷയങ്ങളിൽ  മത്സരങ്ങളുടെ ആദ്യഘട്ടത്തിനുള്ള അപേക്ഷ നിശ്ചിത ദിവസത്തിനകം താഴെ കാണുന്ന email -ൽ രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷനുള്ള അവസാന തീയതി 30 ഒൿടോബർ 2022. റജിസ്ട്രേഷൻ സൗജന്യമായിരിക്കും.
പ്രൈമറി സ്കൂൾ & സെക്കൻഡറി സ്കൂൾ എന്നീ തലങ്ങളിൽ പോസ്റ്റർ മേക്കിങ്, (Poster Making) ആർട്ടിക്കിൾ (Article) , പ്രസംഗം  (Elocution) എന്നീ മേഖലകളിൽ ആണ് മത്സരം സംഘടിപ്പിക്കുന്നത്. ആർട്ടിക്കിളിൽ പങ്കെടുക്കുന്ന കുട്ടികൾ നവംബർ 8 നു മുൻപ് പൂർത്തിയായ ആർട്ടിക്കിൾ സബ്മിറ്റ് ചെയ്യണം.
വിഷയങ്ങളും തീയതികളും ചുവടെ കൊടുത്തിരിക്കുന്നു.
Primary School level.
Poster Making: Birds in Ireland. (A3 size Page, Draw or collage, Submit in person on 13/11/22.)
Article competition: “Seasons” (600-900 words)
 (Submit the completed article with reference by 8th of November)
Elocution competition: “Pros and Cons of electronic gadgets uses.” (5 mins)
 On stage 13/11/22
Secondary School competitions.
Poster making: “Anthropogenic Climate change”.
( A3 size Page, Draw or collage, Submit in person on 13/11/22.)
Article: “Democracy Today”. (1800-2600 words)
(Submit the completed article with reference by 8th of Nov.)
Elocution competition: War and Peace / Global Peace.   (7  mins)
 On stage 13/11/22
ശാസ്ത്രീയ ചിന്തകളെ വളർത്തുന്ന ഇത്തരം പരിപാടികളിൽ പങ്കെടുക്കുന്നതിന് കുട്ടികളെ പ്രത്യേകം പ്രോത്സാഹിപ്പിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.
സ്ഥലം , (D20K248) St. Lorcan’s Boys National School , Palmerstown
സമയം : കുട്ടികളുടെ മത്സരങ്ങൾ ഞായർ 13 നവംബർ 2 മണി മുതൽ
പൊതുസമ്മേളനം : ഞായർ 13 നവംബർ വൈകിട്ട് 6 മണി മുതൽ
For more information contact.
Binu Daniel- 0894052681
Belbi Mol -089 499 0951
Share This News

Related posts

Leave a Comment