ഡബ്ലിന് : സപ്തസ്വര ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് പെര്ഫോമിംഗ് ആര്ട്സിന്റെ ആദ്യ ബാച്ച് അരങ്ങേറ്റം ‘സംസ്കൃതി 2022’, ഒക്ടോബര് 31 തിങ്കളാഴ്ച നടക്കും.. വൈകുന്നേരം 4 മുതല് 7വരെ റ്റാല ചര്ച്ച് ഓഫ് സയന്റോളജി ഓഡിറ്റോറിയത്തില് ആണ് പരിപാടികള്.
ഗുരു സപ്ത രാമന് നമ്പൂതിരിയുടെ ശിക്ഷണത്തില് കഴിഞ്ഞ 5 വര്ഷമായി ഭരതനാട്യം അഭ്യസിക്കുന്ന 10 വിദ്യാര്ത്ഥിനികളാണ് അരങ്ങേറുന്നത്. 3 വയസ്സ് മുതല് നൃത്തം അഭ്യസിക്കുന്ന കുമാരി സപ്ത രാമന്, ഇന്ത്യയിലും,അയര്ലന്ഡിലും, യൂറോപ്പിലുടനീളവും പരിപാടികള് അവതരിപ്പിച്ചിട്ടുണ്ട്. ഐറിഷ് പ്രസിഡന്റ് Michael D Higgins ന്റെ വസതിയിലും, ഇന്ത്യന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോഡിയുടെ അയര്ലണ്ട് പര്യടന വേളയുള്പ്പെടെയുള്ള ഒട്ടനവധി പ്രശസ്ത വേദികളിലും തന്റെ അനായാസ നടനവൈഭവം പ്രദര്ശിപ്പിച്ച സപ്തയുടെ കലാസപര്യ പ്രശംസനീയമാണ്.
നടന മികവുകൊണ്ടും, നാട്യമികവുകൊണ്ടും, ശബ്ദമികവുകൊണ്ടും, മലയാളി മനസ്സില് 1986 മുതല് കലോത്സവ വേദികളിലും, നഖക്ഷതങ്ങള്, സര്ഗ്ഗം, കാബൂളിവാല തുടങ്ങി ഒറ്റു വരെ എത്തി നില്ക്കുന്ന 180ഇല് പരം ഇന്ത്യന് ചിത്രങ്ങളില് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ശ്രീ വിനീത് രാധാകൃഷ്ണന് മുഖ്യാതിഥി സ്ഥാനം അലങ്കരിക്കും. പരിപാടികള്ക്ക് മറ്റേകാന് ശ്രീ വിനീത് ഒരു നൃത്ത പ്രകടനം കാഴ്ചവയ്ക്കുന്നതാണ്.
തുടര്ന്ന് നവംബര് 1 ചൊവ്വാഴ്ച രാവിലെ 10:30 മുതല് 12:30വരെ റ്റാല ചര്ച്ച് ഓഫ് സയന്റോളജി ഓഡിറ്റോറിയത്തില് വെച്ചു ശ്രീ വിനീത് നയിക്കുന്ന ഭരതനൃത്തം ‘നാട്യരംഭം’ നൃത്ത സെമിനാര് ഉണ്ടായിരിക്കുന്നതാണ്. നാട്യശാസ്ത്രം ആവശ്യപ്പെടുന്ന അടിസ്ഥാനപരമായ ആകാര പരിശീലനങ്ങളുടെ ഒരു ആമുഖം ആണ് സെമിനാര് വിഷയം. പദ്മശ്രീ, പദ്മഭൂഷണ് ശ്രീമതി പദ്മ സുബ്രമണ്യം പുനരാവിഷ്കരിച്ച ബോധനശാസ്ത്രത്തില് പരാമര്ശിക്കുന്ന ആകാര പരിശീലന അധ്യായങ്ങള് ആയിരിക്കും സെമിനാറില് ഉള്പ്പെടുത്തുന്നത്.
ശ്രീമതി പദ്മ സുബ്രഹ്മണ്യത്തിന്റെ ശിഷ്യനില് നിന്നും നേരിട്ട് ക്ലാസുകള് നേടാനുള്ള അസുലഭ അവസരം ആണ് ഡബ്ലിനില് ഒരുങ്ങുന്നത്.
Eventbrite വെബ്സൈറ്റില് സൗജന്യ പ്രവേശന പാസുകള് മുന്കൂര് ബുക്ക് ചെയ്യാവുന്നതാണ്.
https://www.eventbrite.ie/e/arangetram-2022-tickets-433096963677
കൂടുതല് വിവരങ്ങള്ക്ക് സംഘാടകരുമായി ബന്ധപ്പെടാം.
087 781 8318,
0833715000,
0877647788