ലോകോത്തര എയര്ലൈനുകളില് ഒന്നായ ദുബായിയുടെ എമിറേറ്റ്സ് എയര്ലൈന്സിന്റെ ക്യാബിന് ക്രൂ റിക്രൂട്ട്മെന്റ് ഇന്ന് നടക്കും. ഡബ്ലനിലെ റാഡിസണ് ബ്ലൂ ഹോട്ടലിലാണ് റിക്രൂട്ട്മെന്റ് നടക്കുന്നത്. പ്രതിവര്ഷം 35,500 യൂറോയാണ് കമ്പനി ഒാഫര് ചെയ്യുന്ന നികുതി രഹിത ശമ്പളം.
ജോലിക്കാരായി തെരഞ്ഞെടുക്കപ്പെടുന്നവര്ക്ക് സൗജന്യതാമസം , ദുബായ്ക്കുള്ളില് നടത്തുന്ന ഷോപ്പിംഗ് ഇളവുകള്. ഇന്നു രാവിലെ മുതല് റിക്രൂട്ട്മെന്റ് ആരംഭിക്കും. കുറഞ്ഞത് 21 വയസ്സാണ് പ്രായപരിധി, ഉയരം കുറഞ്ഞത് അഞ്ച് അടി രണ്ടിഞ്ച് ഉണ്ടായിരിക്കണം.
കോവിഡ് മഹാമാരിക്ക് ശേഷം വ്യോമയാന മേഖലകളില് ഉണ്ടായിരിക്കുന്ന ഉണര്വ് കണക്കിലെടുത്ത് സേവനങ്ങള് വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ റിക്രൂട്ട്മെന്റ്.