ഏറെ കാത്തിരിപ്പിന് ശേഷം 2022 ലെ ജൂണിയര്‍ സര്‍ട്ടിഫിക്കറ്റ് എക്സാം റിസല്‍ട്ട് പുറത്തു വിടുന്നു. നവംബര്‍ 23 ബുധനാഴ്ച ഫലം പ്രഖ്യാപിക്കുമെന്ന് സ്റ്റേറ്റ് എക്സാം കമ്മീഷന് അറിയിച്ചു. അന്നേ ദിവസം സ്കൂളുകളില്‍ ഫലം ലഭ്യമായിരിക്കും. വൈകുന്നേരം നാല് മണിക്ക് ശേഷം വിദ്യാര്‍ത്ഥികള്‍ക്കും ഫലം ആക്സസ് ചെയ്യാവുന്നതാണ്. ജൂണിയര്‍ സര്‍ട്ടിഫിക്കറ്റ് എക്സാം റിസല്‍ട്ട് വൈകുന്നത് ഏറെ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. എക്സാമിനേഴ്സിന്റെ കുറവും ലീവിംഗ് സര്‍ട്ടിഫിക്കറ്റ് എക്സാമിന് മുന്‍ഗണന നല്‍കിയതുമാണ് ഫലം വൈകാന്‍ കാരണം. 2023 ലെ പരീക്ഷയ്ക്ക് മുമ്പ് തന്നെ ഇത്തരം കാര്യങ്ങള്‍ പരിശോധിച്ച് ആവശ്യത്തിന് അധ്യാപകരെ ഉപയോഗിച്ച് നടപടികള്‍ വേഗത്തിലാക്കാനാണ് കമ്മീഷന്റെ നീക്കം. ഫലം പ്രഖ്യാപിക്കുന്നതിനുള്ള അവസാന ഒരുക്കങ്ങള്‍ വിദ്യാഭ്യാസ വകുപ്പില്‍ പുരോഗമിക്കുകയാണെന്നും തിയതി പ്രഖ്യാപിക്കാനായത് തന്നെ രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും ആശ്വാസം നല്‍കുമെന്നാണ് കരുതുന്നതെന്നും വിദ്യാഭ്യാസമന്ത്രി അഭിപ്രായപ്പെട്ടു. Share This News
അല്‍ഡി റിക്രൂട്ട്മെന്റ് ഡ്രൈവിന് തുടക്കമായി ; നിയമിക്കുക 450 പേരെ
തൊഴിലന്വേഷകര്‍ക്കൊരു സന്തോഷ വാര്‍ത്ത. രാജ്യത്തെ പ്രമുഖ റീട്ടെയ്ല്‍ ശൃംഖലയായ അല്‍ഡി (Aldi) വമ്പന്‍ റിക്രൂട്ട്മെന്റ് നടത്തുന്നു. 450 പേരെയാണ് നിയമിക്കുക. ക്രിസ്മസിന് മുമ്പ് നിയമനങ്ങള്‍ പൂര്‍ത്തിയാക്കും. കമ്പനിയുടെ റീട്ടെയ്ല്‍ ഷോപ്പുകളിലേയ്ക്കാണ് നിയമനങ്ങള്‍. സ്റ്റോര്‍ അസിസ്റ്റന്റ് തസ്തികയിലേയ്ക്കാണ് നിയമനം. 330 സ്ഥിരം ജീവനക്കാരേയും 120 കരാര്‍ ജീവനക്കാരേയുമാണ് നിയമിക്കുക. നിശ്ചിത കാലത്തേയ്ക്കാകും കരാര്‍. റിക്രൂട്ട്മെന്റ് നടപടികള്‍ ഇതിനകം ആരംഭിച്ചു കഴിഞ്ഞു. ക്രിസ്മസ് കാലത്തെ തിരക്കുകള്‍ കൂടി പരിഗണിച്ചാണ് കമ്പനിയുടെ തീരുമാനം. നിലവില്‍ 4650 പേരാണ് അല്‍ഡിയില്‍ ജോലി ചെയ്യുന്നത്. 153 സ്റ്റോറുകളാണ് അല്‍ഡിക്ക് അയര്‍ലണ്ടിലുള്ളത്. എല്ലാ കൗണ്ടികളിലും തന്നെ ഒഴിവുകളുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. https://www.aldirecruitment.ie/ Share This News
മങ്കിപോക്സ് വാക്സിന് ബുക്കിംഗ് അവസാനിച്ചു
മങ്കിപോക്സിനെതിരായ സര്‍ക്കാര്‍ പ്രചാരണത്തോട് അനുകൂല സമീപനവുമായി ജനങ്ങള്‍. മങ്കിപോക്സ് വാക്സിന് ബുക്കിംഗ് ആരംഭിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ബുക്കിംഗ് പൂര്‍ത്തിയായി. ഇനി നിലവില്‍ സ്ലോട്ടുകള്‍ ലഭ്യമല്ലെന്ന് ഹെല്‍ത്ത് സര്‍വ്വീസ് എക്സിക്യൂട്ടീവ് അറിയിച്ചു. മുന്‍ഗണനാ ഗ്രൂപ്പുകള്‍ക്ക് ഈ വര്‍ഷം തന്നെ വാക്സിനേഷന് പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ നീക്കം. ജിപികളും ഫാര്‍മസികളും കൂടാതെ 11 പ്രത്യേക വാക്സിനേഷന് സെന്ററുകളാണ് മങ്കിപോക്സ് വാക്സിനേഷനായി ആരംഭിച്ചിരിക്കുന്നത്. 6000 മുതല്‍ 13000 വരെ ആളുകള്‍ക്ക് മങ്കിപോക്സ് വാക്സിനേഷന്റെ ഗുണം ലഭിക്കുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. നിലവില്‍ 2000 വാക്സിന് വയല്‍സാണ് ലഭ്യമായിട്ടുള്ളത്. ഒരു വയലില്‍ നിന്നും അഞ്ച് ഡോസ് വവരെ നല്‍കും. 28 ദിവസത്തെ ഇടവേളയിലാണ് രണ്ട് ഡോസുകള്‍ നല്‍കുക. കൂടുതല്‍ വയലുകള്‍ ഉടനെത്തുമെന്നും പുതിയ ബുക്കിംഗ് അടുത്തമാസം മുതല്‍ ആരംഭിക്കുമെന്നും ഹെല്‍ത്ത് സര്‍വ്വീസ് എക്സിക്യൂട്ടീവ് അറിയിച്ചു. Share This News
അടച്ചുപൂട്ടല്‍ ഭീഷണിയില്‍ നഴ്സിംഗ് ഹോമുകള്‍
രാജ്യത്തെ നഴ്സിംഗ് ഹോമുകള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍. ചെലവ് വര്‍ദ്ധിച്ചതാണ് നഴ്സിംഗ് ഹോം ഉടമകളെ ആശങ്കയിലാഴ്ത്തിയിരിക്കുന്നത്. ഓരോ ദിവസവും നഴ്സിംഗ് ഹോം ഉടമകളുടെ കോളുകള്‍ തങ്ങള്‍ക്ക് ലഭിക്കുന്നുണ്ടെന്നും എല്ലാവരും ആശങ്കയിലാണെന്നും നഴ്സിംഗ് ഹോം അയര്‍ലണ്ട് സിഇഒ പറഞ്ഞു. ഈ വര്‍ഷം ഇതുവരെ 16 നഴ്സിംഗ് ഹോമുകള്‍ അടച്ചുപൂട്ടിയതായും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ ഈ വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നാണ് ഇവരുടെ ആവശ്യം ഇല്ലാത്ത പക്ഷം വരും ഭാവിയില്‍ കൂടുതല്‍ നഴ്സിംഗ് ഹോമുകള്‍ പൂട്ടേണ്ടിവരുമെന്നും ഇവര്‍ പറയുന്നു. പ്രൈവറ്റ് നഴ്സിംഗ് ഹോമുകള്‍ക്കുള്ള ഫണ്ടിംഗ് നിലച്ചതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. Share This News
റോയല്‍ കേറ്ററിംഗ് റിംജിം 2022 വിലേയ്ക്കുള്ള വരവറിയിച്ച് സുധീര്‍ പരവൂറും
റോയല്‍ ഇന്ത്യന്‍ കുസിന്‍ ആന്‍ഡ് റോയല്‍ കേറ്ററിംഗ് അയര്‍ലണ്ട് മലയാളികള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്ന ആഘോഷരാവായ റിംജിം2022 വിലേയ്ക്ക് ഏവരേയും സ്വാഗതം ചെയ്തു കൊണ്ടും തന്റെ വരവറിയിച്ചു കൊണ്ടും മലയാളികളുടെ പ്രിയ കലാകാരന്. സുധീര്‍ പരവൂറിന്റെ പ്രെമോ വീഡിയോ പുറത്തു വന്നിരിക്കുകയാണ്. ഞാന്‍ നിങ്ങളുടെ സുധീര്‍ പരവൂറാണ് നിങ്ങഴുടെ സ്വന്തം കിളിഞ്ഞോ പിളിഞ്ഞോ സൗണ്ടുള്ള തത്ത ഇപ്പോല്‍ കേശവമാമ്മന്‍ എന്ന് ഹാസ്യാത്മകമായി സ്വയം പരിചയപ്പെടുത്തിക്കൊണ്ടാണ് അദ്ദേഹം വീഡിയോയിലെത്തുന്നത്. റിമി ടോമിക്കും അനൂപ് ശങ്കറിനുമൊപ്പം കലാപ്രേമികള്‍ കാത്തിരിക്കുന്ന വ്യക്തിയാണ് സുധീര്‍ പരവൂര്‍. വിവിധ ശബ്ദങ്ങളില്‍ അദ്ദേഹത്തിന്റെ ഒരു മാസ്റ്റര്‍ പീസ് ഗാനം തുടങ്ങി ബാക്കി അയര്‍ലണ്ടിലെത്തിയിട്ട് പാടും എന്ന വ്ഗ്ദാനവും അദ്ദേഹം നല്‍കുന്നുണ്ട്. ഫുഡ്മാക്സ് റിംജിം 2022 എന്ന കലാവിരുന്ന് നവംബര്‍ 18 ന് ഡബ്ലിനിലും 19 ന് ലിമെറിക്കിലും നവംബര്‍ 20 ന് കോര്‍ക്കിലുമാണ് നടത്തുന്നത്. റോയല്‍ കേറ്ററിംഗും…
ജീവനക്കാരെ വെട്ടിക്കുറയ്ക്കാനൊരുങ്ങി കമ്പനികള്‍
വിവിധ കമ്പനികള്‍ ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്നതായി വാര്‍ത്തകള്‍. മള്‍ട്ടി നാഷണല്‍ കമ്പനിയായ ഇന്റര്‍ ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്നതായി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. അയ്യായിരത്തോളം ആളുകളാണ് അയര്‍ലണ്ടില്‍ ഇന്റലില്‍ ജോലി ചെയ്യുന്നത്. ഇപ്പോള്‍ പ്രമുഖ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ നോവാര്ട്ടീസാണ് പുതിയ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. കമ്പനിയുടെ ഡബ്ലിനിലെ പ്രവര്‍ത്തനങ്ങളില്‍ നിന്നും 600 പേരെ കുറയ്ക്കാനാണ് തീരുമാനം. നിലവില്‍ ആയിരം ആളുകളാണ് ഇവിടെ ജോലി ചെയ്യുന്നത്. ഇത് 600 ആക്കി കുറയ്ക്കാനാണ് തീരുമാനം. എന്നാല്‍ ഏത് ഡിപ്പാര്‍ട്ട്മെന്റുകൡ നിന്നാവും പിരിച്ചുവിടല്‍ ഉണ്ടാവുകയെന്ന് വ്യക്തമല്ല. തൊഴില്‍ നഷ്ടമാകുന്ന ജീവനക്കാര്‍ക്ക് പുതിയ തൊഴില്‍ കണ്ടെത്തുന്നതിനുള്ള സഹായം നല്‍കുമെന്ന് അയര്‍ലണ്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. Share This News
ആരോഗ്യ മേഖലയില്‍ “ഓഫ് കോണ്‍ട്രാക്ട്” ഏജന്‍സികളുടെ സേവനം അവസാനിപ്പിക്കാന്‍ നോര്‍ത്തേണ്‍ അയര്‍ലണ്ട്
ആരോഗ്യ മേഖലയിലെ തൊഴില്‍ രംഗത്ത് നിര്‍ണ്ണായകമായ മാറ്റത്തിനൊരുങ്ങി നോര്‍ത്തേണ്‍ അയര്‍ലണ്ട്. ഈ മേഖലയിലെ ഓഫ് കോണ്‍ട്രാക്ട് ഏജന്‍സികളുടെ സേവനം അവസാനിപ്പിക്കാനാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം. ആരോഗ്യമന്ത്രി റോബിന് സ്വാന് ആണ് ഇക്കര്യം പ്രഖ്യാപിച്ചത്. ഇത് നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ നേഴ്സുമാര്‍ക്കും മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഹെല്‍ത്ത് സര്‍വ്വീസില്‍ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ ഒരുക്കും. ഓഫ് കോണ്‍ട്രാക്ട് ഏജന്‍സി സേവനങ്ങള്‍ അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ നിയമനങ്ങള്‍ ഉടന്‍ നടക്കും. ഹെല്‍ത്ത് സര്‍വ്വീസുമായി കൃത്യമായ കരാറുകള്‍ ഇല്ലാത്തതിനാല്‍ ഓവര്‍ ടൈമിനും മറ്റും ഓഫ് കോണ്‍ട്രാക്ട് ഏജന്‍സികള്‍ക്ക് കൂടുതല്‍ തുക ഈടാക്കാന്‍ കഴിയും ഇത് ആരോഗ്യ വകുപ്പിന് സാമ്പത്തീകമായി നഷ്ടമാണ്. 2018/19 മുതല്‍ 2021/22 വരെയുളള കണക്കുകള്‍ പരിശോധിച്ചാല്‍ ഓഫ് കോണ്‍ട്രാക്ട് ഏജന്‍സികളുടെ ചെലവ് 27 മില്ല്യണ്‍ യൂറോയില്‍ നിന്നും 101 മില്ല്യണ്‍ യൂറോയായിട്ടാണ് ഉയര്‍ന്നത്. എന്നാല്‍ കൃത്യമായ കോണ്ട്രാക്ടില് പ്രവര്‍ത്തിക്കാന്‍…
ഡിജിറ്റല്‍ സ്റ്റാംപുമായി ആന്‍ പോസ്റ്റ്
ഇനി കത്തും മറ്റും അയക്കാന്‍ പോസ്റ്റല്‍ സ്റ്റാംപിനായി നെട്ടോട്ടമോടേണ്ട. പോസ്റ്റല്‍ സ്റ്റാംപ് വിരല്‍ തുമ്പില്‍ എത്തിച്ചിരിക്കുകയാണ് ആന്‍ പോസ്റ്റ്. ഡിജിറ്റല്‍ രൂപത്തിലുള്ള പോസ്റ്റല്‍ സ്റ്റാംപ് പുറത്തിറക്കിയിരിക്കുകയാണ് കമ്പനി. കമ്പനിയുടെ മൊബൈല്‍ ആപ്പില്‍ നിന്നും ഏത് സമയവും ഇത് വാങ്ങാന്‍ സാധിക്കും. ആപ്പില്‍ നിന്നും അക്കങ്ങളും അക്ഷരങ്ങളും ചേര്‍ന്ന ഒരു 12 അക്ക കോഡാണ് ലഭിക്കുക. ഇത് പോസ്റ്റല്‍ കവറിന്റെ പുറത്ത് സാധാരണയായി സ്റ്റാംപ് ഒട്ടിക്കുന്ന എഴുതിയാല്‍ മതിയാകും. സാധാരണ സ്റ്റാംപിനെ അപേക്ഷിച്ച് അല്പം വില കൂടുതലാണ് ഡിജിറ്റല്‍ സ്റ്റാംപിന് . സാധാരണ പോസ്റ്റല്‍ കവറുകള്‍ക്കായുള്ള ഡിജിറ്റല്‍ സ്റ്റാംപിന് 2 യൂറോയാണ് വില. എന്നാല്‍ സാധാരണ സ്റ്റാംപുകള്‍ക്ക് 1.25 യൂറോയാണ് വില. പോസ്റ്റല്‍ വര്‍ക്കര്‍ക്ക് ഡിജിറ്റല്‍ സ്റ്റാംപ് കോഡ് സ്കാന്‍ ചെയ്യാന്‍ സാധിക്കും. ഇതിന് ശേഷമാകും സ്വീകര്‍ത്താവിന് ഡെലിവറി നോട്ടിഫിക്കേഷന്‍ ലഭിക്കുക. Share This News
ജീവനക്കാര്‍ക്ക് സഹായധനം പ്രഖ്യാപിച്ച് അയര്‍ലണ്ടിലെ പ്രമുഖ ബാങ്കുകള്‍
ജീവിത ചെലവ് കുതിച്ചുയരുമ്പോള്‍ പിടിച്ചു നില്ക്കാന് ബുദ്ധിമുട്ടുകയാണ് സാധാരണക്കാര്‍. ജനങ്ങളെ സഹായിക്കുന്നതിനായി നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ ഇക്കഴിഞ്ഞ ബഡ്ജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ ജീവിത ചെലവുകളില്‍ കൈത്താങ്ങായി ജീവനക്കാര്‍ക്ക് സഹായ ധനം പ്രഖ്യാപിച്ചിരിക്കുകയാണ് അയര്‍ലണ്ടിലെ രണ്ട് പ്രമുഖ ബാങ്കുകള്‍. AIB യും ബാങ്ക് ഓഫ് അയര്‍ലണ്ടുമാണ് ഈ ബാങ്കുകള്‍. ബാങ്ക് ഓഫ് അയര്‍ലണ്ട് തങ്ങളുടെ 1 – 5 ലെവലിലുള്ള ജീവനക്കാര്‍ക്കാണ് സഹായം നല്‍കുക. ഒരു വര്‍ഷത്തേയ്ക്ക് നികുതി രഹിതമായ 1000 യൂറോയുടെ വൗച്ചറാണ് നല്‍കുക. യുകെയിലുള്ള ജീവനക്കാര്‍ക്ക് 1250 പൗണ്ടിന്റെ വൗച്ചറാണ് ലഭിക്കുക. AIB യും നികുതി രഹിതമായ 1000 യൂറോയുടെ വൗച്ചറാണ് 1 -5 ലെവലില്‍ വര്‍ക്ക് ചെയ്യുന്ന ജീവനക്കാര്‍ക്ക് നല്‍കുക. ബാങ്കുമായി സഹകരിക്കുന്ന റീട്ടെയ്ല്‍ ഷോപ്പുകളില്‍ ഈ വൗച്ചര്‍ ഉപയോഗിക്കാം. ജീവനക്കാരുടേയും സ്ഥാപന ഉടമകളുടേയും പ്രതിനിധികളുള്ള ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ് യൂണിയനും ഈ ബാങ്കുകളുമായി നടത്തിയ…
മങ്കി പോക്സ് വാക്സിനേഷനായി പുതിയ കേന്ദ്രങ്ങള്‍ തുറക്കും
രാജ്യത്ത് മങ്കിപോക്സ് വാക്സിനേഷന് ത്വരിതഗതിയില്‍ പൂര്‍ത്തിയാക്കാന്‍ ആരോഗ്യ വകുപ്പ് പദ്ധതിയിടുന്നു. മുന്‍ഗണനാ പട്ടികയിലുള്ള ഗ്രൂപ്പുകള്‍ക്ക് ഈ വര്‍ഷം അവസാനത്തോടെ വാക്സിന് നല്കി പൂര്‍ത്തിയാക്കാനാണ് എച്ച്എസ്ഇയുടെ പദ്ധതി. ഇതിനായി പുതിയ പതിനൊന്ന് വാക്സിനേഷന് കേന്ദ്രങ്ങള്‍ ആരംഭിക്കും. ഒക്ടോബര്‍ -17 തിങ്കളാഴ്ച മുതലാണ് പുതിയ കേന്ദ്രങ്ങള്‍ പ്രവര്‍ത്തനമാരംഭിക്കുക. മുന്‍ഗണനാ പട്ടികയില്‍ പെട്ടവര്‍ക്ക് തങ്ങളുടെ വാക്സിന് സ്ലോട്ട് ഉടന്‍ ബുക്ക് ചെയ്യാവുന്നതാണ്. 6000 മുതല്‍ 13000 വരെ ആളുകളാണ് എച്ച്എസ്ഇയുടെ കണക്കില്‍ മുന്‍ഗണനാ പട്ടികയില്‍ ഉള്ളത്. മുന്‍ഗണനാ പട്ടികയിലുള്ള ആളുകളുടെ കൃത്യമായ പട്ടിക തയ്യാറാക്കുന്ന ജോലികള്‍ പുരോഗമിക്കുകയാണ.് ഇതുവരെ 2000 വയല്‍ വാക്സിനുകളാണ് ഇപ്പോള്‍ കൈവശമുള്ളത്. ഒരു വയല്‍ ഉപയോഗിച്ച് രണ്ട് ഡോസ് വാക്സിനുകള്‍ നല്കാന് സാധിക്കും. ഇതുവരെ 194 മങ്കിപോക്സ് കേസുകളാണ് അയര്‍ലണ്ടില്‍ റിപ്പോര്‍ട്ട് ചെയ്തത്. Share This News