കുഞ്ഞുങ്ങള്ക്ക് ഉപയോഗിക്കുന്നതിനായി ലഭിക്കുന്ന ബേബി സെല്ഫ് ഫീഡിംഗ് പില്ലോകള്ക്ക് വിലക്ക്. കുഞ്ഞുങ്ങള്ക്ക് ഗുരുതരമായ പരിക്കുകളോ മരണമോ പോലും ഇതിന്റെ ഉപയോഗം മൂലം ഉണ്ടാകാന് സാധ്യതയുണ്ടെന്ന കണ്ടെത്തലിനെ തുടര്ന്നാണ് നടപടി.
കണ്സ്യൂമര് പ്രൊട്ടക്ഷന് കമ്മീഷന്റേതാണ് നടപടി. തലയിണകളില് ഒരു ഫീഡിംഗ് ബോട്ടില് ഘടിപ്പിച്ച് മതാപാതാക്കളുടെ സഹായമില്ലാതെ തന്നെ കുഞ്ഞുങ്ങള്ക്ക് ഫീഡിംഗ് നടക്കുന്ന രീതിയിലാണ് ഇത് രൂപകല്പ്പന ചെയ്തിരിക്കുന്നത്. ഒരു ഇലാസ്റ്റിക് ഉപയോഗിച്ച് കുഞ്ഞുങ്ങളുടെ കഴുത്തില് ആണ് ഇത് ഘടിപ്പിക്കുന്നത്.
എന്നാല് ബോട്ടിലില് നിന്നും വരുന്ന പാല് നിയന്ത്രിക്കാന് കുഞ്ഞിന് കഴിയില്ല. ഇത് തുടര്ച്ചയായി വന്നു കൊണ്ടിരിക്കുകയും കുട്ടി പാല് ഇറക്കിയില്ലെങ്കില് വിക്കുകയും തലച്ചോറിയില് ഉള്പ്പെടെ കയറി വലിയ അപകടങ്ങള്ക്ക് സാധ്യതയുണ്ടെന്നു കണ്ടെത്തുകയും ചെയ്തതിനെ തുടര്ന്നാണ് നടപടി.
അസ്പിരേഷന് ന്യുമോണിയ എന്ന അവസ്ഥയ്ക്കും ഇത് കാരണമാകും പാല് കുട്ടിയുടെ വയറ്റിലേക്ക് പോകുന്നതിന് പകരം ശ്വാസകോശത്തിലേയ്ക്ക് പോകുന്ന അവസ്ഥയാണ് ആസ്പിരേഷന് ന്യുമോണിയ.