ക്രിസ്മസ് – ന്യൂഇയര് ആഘോഷങ്ങള് തകര്ക്കെ അയര്ലണ്ടില് കോവിഡ് വ്യാപനവും വര്ദ്ധിക്കുന്നതായി റിപ്പോര്ട്ടുകള്. ഹെല്ത്ത് സര്വ്വീസ് എക്സിക്യൂട്ടിവ് ഇന്നലെ പുറത്ത് വിട്ട കണക്കുകള് പ്രകാരം 703 പേരാണ് നിലവില് ചികിത്സയിലുള്ളത്. രാജ്യത്താകമാനം ഉള്ള കണക്കുകളാണിത്.
കഴിഞ്ഞ ദിവസം ഇത് 656 ആയിരുന്നു 47 പേരാണ് ഒറ്റ ദിവസം കൊണ്ട് കൂടിയത്. 32 പേരാണ് ഐസിയുകളില് ചികി്ത്സയിലുള്ളത്. ക്രിസ്മസ് ആഘോഷങ്ങളിലേയ്ക്ക് കടന്നപ്പോള് തന്നെ ശക്തമായ മുന്നറിയിപ്പ് ചീഫ് മെഡിക്കല് ഓഫീസര് നല്കിയിരുന്നു.
രോഗലക്ഷണങ്ങളുള്ളവര് വീടുകളില് തന്നെ കഴിയണമെന്നാണ് ഇപ്പോഴും ആരോഗ്യ വകുപ്പ് നല്കുന്ന കര്ശന നിര്ദ്ദേശം.