അയര്ലണ്ടില് കുത്തനെ ഉയര്ന്ന ജീവിത ചെലവുകളില് ജനങ്ങള്ക്ക് കൈത്താങ്ങായി സര്ക്കാര് നേരത്തെ പ്രഖ്യാപിച്ചിരുന്ന നികുതിയിളവുകള് 2023 ഫെബ്രുവരി വരെ മാത്രം. എക്സൈസ് നികുതിയിനത്തിത്തിലായിരുന്നു കുറവുകള് പ്രഖ്യാപിച്ചിരുന്നത്. ഫെബ്രുവരി 28 ന് ഇത് അവസാനിക്കുമെന്ന് പരിസ്ഥിതി മന്ത്രി Eamon Ryan വ്യക്തമാക്കി.
ഡീസലിന്റെ എക്സൈസ് ഡ്യൂട്ടി 16 സെന്റും പെട്രോളിന്റേത് 21 സെന്റും ഗ്യാസ് ഓയിലിന്റേത് 5.4 സെന്റും ഗ്യാസ ് – ഇലക്ട്രിസിറ്റി ബില്ലുകളില് 9 സെന്റ് മുതല് 13.5 സെന്റ് വരെ നികുതിയിളവുകളുമായിരുന്നു സര്ക്കാര് പ്രഖ്യാപിച്ചിരുന്നത്. കഴിഞ്ഞ ഏപ്രീല് മാസത്തിലായിരുന്നു ഇത് നിലവില് വന്നത്.
വിവിധ മേഖലകളിലെ പുരോഗതിക്ക് ഉപയോഗിക്കാന് എക്സൈസ് ഡ്യൂട്ടി സര്ക്കാരിന് ആവശ്യമായി വരുന്ന സാഹചര്യത്തിലാണ് പുതിയ നടപടിയെന്ന് ധനകാര്യമന്ത്രിയും വ്യക്തമാക്കി.