ഇലോണ്‍ മസ്ക് ഏറ്റെടുത്തതിന് പിന്നാലെ ഇക്കഴിഞ്ഞ ദിവസമാണ് ട്വിറ്ററില്‍ നിന്നും കൂട്ടപ്പിരിച്ചു വിടലുണ്ടായത്. ഈ അപ്രതീക്ഷിത നീക്കത്തിന്റെ ഞെട്ടല്‍ വിട്ടും മാറും മുമ്പാണ് നിരാശജനകമായ മറ്റൊരു വാര്‍ത്ത കൂടി പുറത്തു വരുന്നത് സോഷ്യല്‍ മീഡിയാ രംഗത്തെ അതികായന്മാരായ മെറ്റായും പിരിച്ചു വിടലിലേയ്ക്ക് കടക്കുകയാണ്. ഫേസ്ബുക്കില്‍ നിന്നുള്ള വിശ്വസനീയ ഉറവിടങ്ങളെ ഉദ്ധരിച്ച് വാള് സ്ട്രീറ്റ് ജേര്‍ണലാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. അനാവശ്യമായ യാത്രകള്‍ ഒഴിവാക്കണമെന്ന് കമ്പനി തങ്ങളുടെ ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്കി കഴിഞ്ഞു. ഡബ്ലനില്‍ ഏകദേശം 3000 ത്തോളും ടെക്കികളാണ് മെറ്റയില്‍ ജോലി ചെയ്യുന്നത്. കമ്പനിയുടെ വളര്‍ച്ചയില്‍ കുറവുകാണിച്ചതിനെ തുടര്‍ന്ന് മാര്‍ക്ക് സുക്കര്‍ ബര്‍ഗ് തന്നെ ജീവനക്കാരുടെ എണ്ണം കുറയ്ക്കുമെന്ന് സെപ്റ്റംബറില്‍ സൂചന നല്‍കിയിരുന്നു. 203 ല്‍ മെറ്റ ഇപ്പോളത്തേതിലും ചെറുതായിരിക്കുമെന്നായിരുന്നു അന്ന് സുക്കര്‍ ബര്‍ഗ് പറഞ്ഞത്. ടെക്നിക്കല്‍ മേഖലയിലെ ഭീമന്മാര് നടത്തുന്ന പിരിച്ചു വിടലുകള്‍ അയര്‍ലണ്ടിലെ…
ഡബ്ലിനില്‍ പാര്‍ക്കിംഗ് നിരക്കുകളില്‍ മാറ്റത്തിന് സാധ്യത
ഡബ്ലിന്‍ സിറ്റിയിലും പരിസര പ്രദേശങ്ങളിലും പാര്‍ക്കിംഗ് ഫീസില്‍ മാറ്റം വരുത്താന്‍ സാധ്യത. ഡബ്ലിന്‍ സിറ്റി കൗണ്‍സിലാണ് ഇത് സംബന്ധിച്ച ആലോചനകള്‍ നടത്തുന്നത്. വിവിധ തരത്തിലുള്ള വാഹനങ്ങള്‍ക്ക് വിവിധ നിരക്കിലാവും പാര്‍ക്കിംഗ് ചാര്‍ജ് ഈടാക്കുക. വാഹനങ്ങളില്‍ നിന്നും പുറന്തള്ളുന്ന കാര്‍ബണ്‍ഡയോക്സൈഡിന്റെ അളവ് ഇതിനൊരു മാനദണ്ഡമായേക്കും. കൂടുതല്‍ എമിഷന്‍ ഉള്ള വാഹനങ്ങള്‍ക്ക് ഉയര്‍ന്ന പാര്‍ക്കിംഗ് ചാര്‍ജ് ഈടാക്കാനാണ് പദ്ധതിയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഡബ്ലിന്‍ സിറ്റി കൗണ്‍സിലിന്റെ ക്ലൈമറ്റ് ആക്ഷന്‍ പ്ളാനിന്റെ ഭാഗമായാണ് ഇത്തരമൊരു നീക്കമെന്ന് ടെക്നിക്കല്‍ സര്‍വ്വീസസ് ഹെഡ് ബ്രെണ്ന് ഒബ്രിയാന് പറഞ്ഞു. ഇലക്ട്രിക് വാഹനങ്ങള്‍ക്കും കുറഞ്ഞ തോതില്‍ മാത്രം എമിഷനുള്ള വാഹനങ്ങള്‍ക്കും പാര്‍ക്കിംഗ് ഫീസ് താരതമ്യേന കുറവായിരിക്കും. Share This News
പഴയ വാഹനങ്ങള്‍ തേടി ഡബ്ലിന്‍ ഫയര്‍ ബ്രിഗേഡ്
ഉപയോഗശൂന്യമായ പഴയ വാഹനങ്ങല്‍ എങ്ങനെയെങ്കിലും നശിപ്പിച്ചു കളയാനൊ ആര്‍ക്കെങ്കിലും കൊടുത്തൊഴിയാനോ കാത്തിരിക്കുന്ന ആരെങ്കിലുമുണ്ടെങ്കില്‍ അവര്‍ക്കൊരു സന്താഷ വാര്‍ത്ത. നിങ്ങളുടെ പഴയ വാഹനങ്ങള്‍ രണ്ടു കൈയ്യും നീട്ടി സന്തോഷത്തോടെ സ്വീകരിക്കാന്‍ ആളുണ്ട്. മറ്റാരുമല്ല ഡബ്ലിന്‍ ഫയര്‍ ബ്രിഗേഡാണ് ഇത്തരം വാഹനങ്ങല്‍ തങ്ങള്‍ ഏറ്റെടുത്തു കൊള്ളാമെന്ന് അറിയിച്ചിരിക്കുന്നത്. അഗ്നിശമന സേനാംഗങ്ങള്‍ക്ക് കാര്‍ ക്രാഷുകള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് പരിശീലനം നല്‍കാനാണ് ഇവര്‍ ഇത്തരം വാഹനങ്ങള്‍ അന്വേഷിക്കുന്നത്. ഉപയോഗ്യമല്ലാത്ത കാറുകള്‍ ഡബ്ലിന്‍ ഫയര്‍ ബ്രിഗേഡിന് നല്കിയാല് അതൊരു സാമൂഹ്യ പ്രവര്‍ത്തനം കൂടിയായിരിക്കും. റോഡ് ട്രാഫിക്കിലെ കൂട്ടയിടികള് ചിത്രീകരിച്ച് പരിശീലനം നല്‍കാനും ഇത്തരം വാഹനങ്ങള്‍ ആവശ്യമാണ്. ഡബ്ലിനില്‍ നിന്നും സൗജന്യമായി ഇവര്‍ പഴയ വാഹനങ്ങള്‍ കൊണ്ടു പോകുന്നതും ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ നല്കുന്നതുമാണ്. കൃത്യമായ രേഖകളുള്ള വാഹനങ്ങള്‍ മാത്രമാണ് സ്വീകരിക്കുക. Share This News
Accommodation needed near Shankill or Bray
Hi, I am looking for sharing accommodation near Beachfield manor nursing home Shankill or Bray. Please let me know if available. 0894686928 . Share This News
‘നീനാ ചിയേർസ് ‘സംഘടിപ്പിക്കുന്ന ഓൾ അയർലണ്ട് റമ്മി ചാമ്പ്യൻഷിപ് നവംബർ 5 ന് .
നീനാ (കൗണ്ടി ടിപ്പററി ) : ‘നീനാ ചിയേർസ് ‘ സംഘടിപ്പിക്കുന്ന ഓൾ അയർലണ്ട് റമ്മി ചാമ്പ്യൻഷിപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി .2022 നവംബർ 5 ശനിയാഴ്ച രാവിലെ 11 മണി മുതൽ നീനാ സ്കൗട്ട് ഹാളിൽ വച്ചാണ് ടൂർണമെന്റ് നടക്കുന്നത് . അത്യന്തം വാശിയേറിയ മത്സരങ്ങളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ ലഭിക്കുന്നവർക്ക് യഥാക്രമം 501 യൂറോ ,251 യൂറോ ,101 യൂറോ എന്നിങ്ങനെ സമ്മാനമായി ലഭിക്കുന്നതാണ് . അയര്‍ലണ്ടിന്റെ എല്ലാ ഭാഗത്തു നിന്നുമുള്ള മത്സരാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാവുന്നതാണ് .ഇനിയും രജിസ്റ്റർ ചെയ്യാത്തവർക്ക് ഇനിയും രജിസ്റ്റർ ചെയ്യാൻ അവസരം ഉണ്ടായിരിക്കും . ഇവന്റ് മാനേജ്മന്റ് ടീമായ ‘Mass Events Ireland’ ന്റെയും (0892316600) ‘Spice Magic Caterer’s ‘ Nenagh (0871609937) യുടെയും സഹകരണത്തോടെ നടത്തുന്ന ഈ ടൂർണമെന്റിന്റെ കൂടുതൽ വിവരങ്ങൾക്കും ,രജിസ്ട്രേഷനും താഴെക്കാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക. ഷിന്റോ…
ഫാ.റോബിന് തോമസിന് സ്നേഹനിര്‍ഭരമായ യാത്രയയപ്പേകി ലിമെറിക്ക് സീറോ മലബാര്‍ സമൂഹം
ലിമെറിക്ക് : 2016 ഒക്ടോബര്‍ മുതല്‍ നാളിതുവരെ ലിമെറിക്ക് സെന്റ് മേരീസ് സിറോ മലബാര്‍ ചര്‍ച്ചിന്റെ ചാപ്ലയിന്‍ ആയിരുന്ന ഫാ.റോബിന് തോമസ് തന്റെ ആറു വര്‍ഷക്കാലത്തെ സ്തുത്യര്‍ഹമായ സേവനത്തിനു ശേഷം മാതൃ രൂപതയിലേയ്ക്ക് മടങ്ങിപ്പോകുകയാണ് .ലിമെറിക്ക് സീറോ മലബാര്‍ സമൂഹത്തെ ആത്മീയതയിലും വിശ്വാസത്തിലും അധിഷ്ഠിതമായി മുന്നോട്ടു നയിക്കുവാന്‍ ഫാ.റോബിന് സാധിച്ചിട്ടുണ്ട് എന്ന് നിസംശയം പറയാം . നിരവധി കാര്യങ്ങള്‍ പുതിയതായി ആവിഷ്കരിക്കുവാനും നേരത്തെ ഉണ്ടായിരുന്നവ അത്യന്തം തീക്ഷ്ണതയില്‍ മുന്നോട്ടു കൊണ്ടുപോകുവാനും കഴിഞ്ഞ ആറു വര്‍ഷക്കാലമായി അച്ചന്റെ മേല്‍നോട്ടത്തില്‍ ലിമെറിക്ക് സീറോ മലബാര്‍ സഭയ്ക്ക് സാധിച്ചിട്ടുണ്ട് .കൊറോണാ കാലത്തെ അച്ചന്റെ ഓരോ പ്രവര്‍ത്തനങ്ങളും ,ഇടപെടലുകളും രോഗത്താല്‍ വലഞ്ഞവരെയും ,ഒറ്റപ്പെടലിന്റെ വേദനയില്‍ കഴിഞ്ഞവരെയും ഒത്തിരി ആശ്വസിപ്പിച്ചു. തങ്ങളെ ഇത്രയേറെ സ്നേഹിച്ച ഫാ.റോബിന് സീറോ മലബാര്‍ ചര്‍ച്ച് കുടുംബാംഗങ്ങള്‍ ലിമെറിക്ക് Mungret GAA ഹാളില്‍ വച്ചു സ്നേഹനിര്‍ഭരമായ യാത്രയയപ്പ് നല്കി .യാത്രയയപ്പ്…
വിദ്യാര്‍ഥികള്‍ക്കുള്ള Curiosity ’22 റെജിസ്ട്രേഷന് നവംബര്‍ 5 വരെ
അയര്‍ലന്റിലെ വിദ്യാര്‍ത്ഥികള്‍ക്കായി Pedals Ireland സംഘടിപ്പിക്കുന്ന Curiosity ’22 റെജിസ്ട്രേഷന് നവംബര്‍ 5 വരെ . നവംബര്‍ 8 മുതല്‍ 13 വരെ ഒരാഴ്ചക്കാലം നീണ്ടുനില്‍ക്കുന്ന പരിപാടിയില്‍ അയര്‍ലന്റിലെ വിവിധ കൗണ്ടികളില്‍ നിന്ന് നിരവധി കുട്ടികള്‍ പങ്കെടുക്കും. സമാപന ദിവസം നവംബര്‍ 13 ന് പ്രശസ്ത ചിന്തകനും സാംസ്കാരിക പ്രവര്‍ത്തനുമായ ശ്രീ എം എന്‍ കാരശ്ശേരി കുട്ടികളോടൊപ്പം പങ്കെടുത്ത് മത്സരങ്ങള്‍ വീക്ഷിക്കും. തുടര്‍ന്ന് വൈകിട്ട് 6 മണിക്ക് Palmerstown (D20K248) St. Lorcan’s Boys National School – ല്‍ അയര്‍ലന്റിലെ വിദ്യാര്‍ത്ഥികള്‍ക്കായി Pedals Ireland സംഘടിപ്പിക്കുന്ന Curiosity ’22 നവംബര്‍ 8 മുതല്‍ 13 വരെ നടക്കും. ഒരാഴ്ചക്കാലം നീണ്ടുനില്‍ക്കുന്ന പരിപാടിയില്‍ അയര്‍ലന്റിലെ വിവിധ കൗണ്ടികളില്‍ നിന്ന് നിരവധി കുട്ടികള്‍ പങ്കെടുക്കും. സമാപന ദിവസം നവംബര്‍ 13 ന് പ്രശസ്ത ചിന്തകനും സാംസ്കാരിക പ്രവര്‍ത്തനുമായ ശ്രീ…
കണ്‍സല്‍ട്ടന്‍സി സ്ഥാപനമായ EY IRELAND ല്‍ 950 ഒഴിവുകള്‍
വമ്പന്‍ തൊഴിലവസരങ്ങള്‍ പ്രഖ്യാപിച്ച് അയര്‍ലണ്ടിലെ പ്രമുഖ കണ്‍സല്‍ട്ടന്‍സി സ്ഥാപനമായ EY IRELAND. 900 തൊഴിലവസരങ്ങളാണ് പ്രഖ്യപിച്ചിരിക്കുന്നത്. ഇതില്‍ 550 എണ്ണം എക്സ്പീരിയന്‍സ്ഡ് ആയിട്ടുള്ള ആളുകള്‍ക്ക് വേണ്ടിയും ബാക്കി 350 എണ്ണം ഫ്രഷ് ഗ്രാജ്വേറ്റുകള്‍ക്ക് വേണ്ടിയുമുള്ളതാണ്. അനുഭവ പരിചയമുള്ളവര്‍ക്കായുള്ള 550 തസ്തികകളിലേയ്ക്കുള്ള നിയമനങ്ങള്‍ ഉടന്‍ നടത്തുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. യൂണിവേഴ്സിറ്റി ഗ്രാജ്വേറ്റ്സിനായുള്ള 350 ഒവിവുകളില് ഈ സാമ്പത്തീക വര്‍ഷം നിയമനം നടത്തും. ടാക്സ് , ഓഡിറ്റ് , കോര്‍പ്പറേറ്റ് ഫിനാന്‍സ്, ടെക്നോളജി കണ്സല്ട്ടിംഗ്, ഡേററാ അനാലിസിസ് , സൈബര്‍ സെക്യൂരിറ്റി, എന്നിങ്ങനെ വിവിധ മേഖലകളിലാണ് ഒഴിവുകള്‍. നിലവില്‍ 420 പേരാണ് EY IRELAND ല്‍ ജോലി ചെയ്യുന്നത്. ഇത് 5100 ആക്കാനാണ് പുതിയ പദ്ധതി. Share This News
നവംബറില്‍ റയാന് എയറില്‍ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുള്ളവരുടെ പ്രത്യേക ശ്രദ്ധയ്ക്ക് ; ഫൈന്‍ ഒഴിവാക്കുക
പ്രമുഖ എയര്‍ലൈന്‍ കമ്പനിയായ റയാന് എയര്‍ നവംബര്‍ മാസത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്ന യാത്രക്കാര്‍ക്കായി പ്രത്യേക അറിയിപ്പ് പ്രസിദ്ധീകരിച്ചിരിക്കുകയാണ്. ഓണ്‍ ലൈന്‍ ചെക്ക് ഇന്‍ ചെയ്യാന്‍ സാധിക്കാതെ ഫൈന്‍ അടയ്ക്കേണ്ട സാഹചര്യം ഒഴിവാക്കണമെന്നാണ് അറിയിപ്പില്‍ പറയുന്നത്. കമ്പനി വെബ്സൈറ്റിന്റെ മെയിന്റനന്‍സ് നടക്കുന്നതിനാലാണ് ഇത്തരമൊരു അറിയിപ്പ്. യാത്രക്കാര്‍ സാധരണയായി തങ്ങളുടെ ഫ്ളൈറ്റ് പുറപ്പെടുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പെങ്കിലും ഓണ്‍ലൈന്‍ ചെക്ക് ഇന്‍ ചെയ്യണമെന്നാണ് നിര്‍ദ്ദേശം. ഇതു സാധിക്കാതെ വന്നാല്‍ എയര്‍പോര്‍ട്ടില്‍ നേരിട്ട് ചെക്ക് ചെയ്യുമ്പോള്‍ ഫൈന്‍ ഈടാക്കാറുണ്ട്. 30 യൂറോ മുതല്‍ 55 യൂറോ വരെയാണ് ഇങ്ങനെ ഈടാക്കാറുള്ളത്. എന്നാല്‍ ഈ നവംബര്‍ 8-ാം തിയതി വൈകിട്ട് ആറുമണി മുതല്‍ നവംബര്‍ 9-ാം തിയതി രാവിലെ അഞ്ച് മണി വരെ 11 മണിക്കൂര്‍ കന്ുനി വെബ്സൈറ്റില്‍ മെയിന്റനന്‍സ് നടക്കുന്നതിനാല്‍ ഈ സമയം ഓണ്‍ലൈന്‍ ചെക്ക് ഇന്‍ സാധ്യമല്ല ആയതിനാല്‍…
റോയല്‍ കേറ്ററിംഗ്-റിം ജിം 2022 ലേയ്ക്ക് ഏവരേയും ക്ഷണിച്ചുകൊണ്ട് വീണ്ടും റിമി ടോമി
അയര്‍ലണ്ട് മലയാളികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ആഘോഷരാവായ റോയല്‍ കേറ്ററിംഗ് – ഫുഡ് മാക്സ് റിം ജിമ്മിലേയ്ക്ക് ഏവരേയും ക്ഷണിച്ചു കൊണ്ട് വീണ്ടും മലയാളികളുടെ ഇഷ്ടതാരം റിമി ടോമി. പരിപാടിയെ കുറിച്ചുള്ള വിശദീകരണവുമായി റിമി ടോമി തന്നെയാണ് വീഡിയോയില്‍ എത്തിയിരിക്കുന്നത്. https://fb.watch/gvqW0IgXms/ നവംബറില്‍ നടക്കുന്ന പ്രോഗ്രാമിനായി അയര്‍ലണ്ടിലേയ്ക്കെത്താന്‍ ആകാംഷയോടെ കാത്തിരിക്കുകയാണെന്ന് റമി ടോമി പറഞ്ഞു. സംഗീത സാന്ദ്രമായ ഗംഭീര വിരുന്നൊരുക്കാനാണ് തങ്ങള്‍ എത്തുന്നതെന്നും റിമി ടോമി പറയുന്നു. അയര്‍ലണ്ടിലെ മലയാളികള്‍ക്ക് മുന്നില്‍ വിത്യസ്തങ്ങളായ രുചിഭേദങ്ങളുടെ അത്ഭുത ലോകം തീര്‍ക്കുന്ന റോയല്‍ കേറ്ററിംഗ് ആണ് ഈ പ്രോഗ്രാം അയര്‍ലണ്ട് മലയാളികള്‍ക്ക് മുന്നിലെത്തിക്കുന്നതെന്നത് ഏറെ സന്തോഷകരമാണെന്നും അവര്‍ പറയുന്നു. നവംബര്‍ 18 ന് ഡബ്ലിനിലും 19 ന് ഗാല്‍വേയിലും നവംബര്‍ 20 ന് കോര്‍ക്കിലുമാണ് കലാവിരുന്ന് അരങ്ങേറുന്നത്. റോയല്‍ ഇന്ത്യന്‍ കുസിന്‍സും റോയല്‍ കേറ്ററിംഗ് ആന്‍ഡ് ഇവന്‍സും അണിയിച്ചൊരുക്കുന്ന ഈ കലാമാമാങ്കത്തിന്റെ…