ഇക്കഴിഞ്ഞ ബഡ്ജറ്റില് പ്രഖ്യാപിച്ചതും വിന്ററില് ജനങ്ങള്ക്ക് ഏറെ ആശ്വാസമായതുമായ പദ്ധതിയായിരുന്നു എനര്ജി ക്രെഡിറ്റ്. ജീവിത ചെലവില് വീര്പ്പുമുട്ടിയ സമയത്ത് ഈ പദ്ധതി ഏറെ ജനപ്രിയമാവുകയും ചെയ്തിരുന്നു. ഏറ്റവും കൂടുതല് വൈദ്യുതിയും ഗ്യാസ് ഉപഭോഗവും ഉണ്ടാകുന്ന സമയമായതിനാല് തന്നെ വിന്ററില് വൈദ്യുതി ചെലവ് സാധാരണയില് നിന്നും വര്ദ്ധിക്കും
ഇതിനാല് തന്നെ വൈദ്യുതി ചെലവ് ഈ സമയത്ത് വര്ദ്ധിക്കുമന്നത് ഒരു പേടി സ്വപ്നം തന്നെയാണ്. ഇത് തന്നെയാണ് എനര്ജി ക്രെഡിറ്റ് ഇത്രത്തോളം ആശ്വാസകരമാകാന് കാരണവും. ഈ എനര്ജി ക്രെഡിറ്റ് അടുത്ത വിന്ററിലുമുണ്ടാകുമോ എന്ന ചോദ്യം വിവിധ കോണുകളില് നിന്നും ഉയരുന്നുണ്ട്. പ്രതീക്ഷയ്ക്ക് വക നനല്കുന്ന് ഉത്തമാണ് ഇക്കാര്യത്തില് സര്ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്.
ഇക്കാര്യത്തില് ഉടന് തീരുമാനമുണ്ടാകുമെന്നും വൈദ്യുതി ക്രെഡിറ്റ് അടുത്തവണയും നല്കുന്നതിനെക്കുറിച്ച് സര്ക്കാര് ഗൗരവമായി ആലോചിക്കുന്നുണ്ടെന്നുമാണ് സര്ക്കാര് വൃത്തങ്ങളെ ഉദ്ധരിച്ച് പ്രമുഖ ദേശീയ മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്തത്്.