ഉപഭോക്താക്കളുമായി നേരിട്ട് ഇടപഴകുന്ന ജോലിക്കാരാണ് റീട്ടെയ്ല് മേഖലയിലെ ജീവനക്കാര്. ഉപഭോക്താക്കളുടെ ആവശ്യങ്ങളറിഞ്ഞ് അവര്ക്ക് മുഷിപ്പ് ഉണ്ടാകാതെ അവരെ സഹായിക്കുകയും ഒപ്പം സ്ഥാപനത്തിന്റെ സെയില്സ് വര്ദ്ധിപ്പിക്കുകയും ചെയ്യുക എന്നതാണ് ഇവരുടെ ഉത്തരവാദിത്വം. മാത്രമല്ല ജോലി തുടങ്ങുമ്പോള് മുതല് അവസാനിക്കുന്നത് വരെ സുസ്മേരവദനരായി നില്ക്കേണ്ടതും എന്ത് പ്രകോപനമുണ്ടായാലും ക്ഷമയോടും പുഞ്ചിരിയോടും കൂടെ നേരിടുക എന്നതും ഇവരുടെ ജോലിയുടെ ഭാഗമാണ്.
ഇങ്ങനെ വരുമ്പോള് ഇവര് ബൗദ്ധീകമായും കായികമായും അദ്ധ്വാനിക്കേണ്ടി വരുന്നുണ്ട്. എന്നാല് റീട്ടെയ്ല് മേഖലയിലെ ജീവനക്കാരെ ഉപഭോക്താക്കള് പലപ്പോഴും അപമാനിക്കുന്നു എന്നതാണ് പുറത്തുവരുന്ന വിവരങ്ങള്. ഫ്യൂവല് ആന്ഡ് കണ്വീനിയന്സ് സ്റ്റോര് ചെയിനായ സര്ക്കിള് കെ തങ്ങളുടെ ജീവനക്കാരുടെ ഇടയില് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. 83 ശതമാനം ജീവനക്കാരും ജോലി സമയത്ത് കസ്റ്റമേഴ്സ്ലില് നിന്നും അപമാനം ഏറ്റുവാങ്ങേണ്ടി വന്നിട്ടുള്ളവരാണ്.
ഇതില് 68 ശതമാനം ജീവനക്കാര്ക്ക് മാസത്തില് ഒന്നെങ്കിലും ഇത്തരം കയ്പേറിയ അനുഭവം ഉണ്ടാകുന്നവരാണ്. ചീത്തവാക്കുകള് (verbal Abuse) പുറമെ പലരും ശാരീരികാക്രമണത്തിന് വരെ ഇരയായിട്ടുണ്ട്. പലരും ജെന്ഡറിന്റെ പേരിലും വംശത്തിന്റെ പേരിലുമാണ് അപമാനമേല്ക്കുന്നത്. ഇതിനാല് തന്നെ എന്തെങ്കിലും വഴിയുണ്ടെങ്കില് ഈ മേഖലയിലെ ജോലി ഉപേക്ഷിക്കാന് കാത്തിരിക്കുന്നവരും നിരവധിയാണ