പ്രിയപ്പെട്ടവര്‍ക്കുള്ള ക്രിസ്മസ് സമ്മാനങ്ങള്‍ കൃത്യസമയത്ത് എത്തണോ ? എങ്കില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

ക്രിസ്മസ് ദിവസത്തിലേയ്ക്കുള്ള കൗണ്‍ ഡൗണ്‍ ആരംഭിച്ചു കഴിഞ്ഞു. തങ്ങളുടെ സ്‌നേഹത്തില്‍ പൊതിഞ്ഞ ക്രസ്മസ് സമ്മാനങ്ങളും ആശംസാ കാര്‍ഡുകളും പ്രിയപ്പെട്ടവര്‍ക്ക് എത്തിക്കാനുള്ള തിരക്കിലാണ് എല്ലാവരും. എന്നാല്‍ സമ്മാനങ്ങളായാലും കാര്‍ഡായാലും അത് കൃത്യമസയത്ത് എത്തുക എന്നത് ഏറെ പ്രധാനമാണ്. ഈ സാഹചര്യത്തില്‍ പ്രത്യേക നിര്‍ദ്ദേശവുമായി രംഗത്ത് വന്നിരിക്കുകയാണ് ആന്‍ പോസ്റ്റ് . അയര്‍ലണ്ടിനുള്ളിലായാലും മറ്റ് രാജ്യങ്ങളിലായാലും സമ്മാനങ്ങള്‍ പരമാവധി നേരത്തെ അയയ്ക്കണമെന്നാണ് ആന്‍ പോസ്റ്റ് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. കാര്‍ഡുകളും സമ്മാനങ്ങളും അയക്കേണ്ട അവസാന ദിവസവും ആന്‍ പോസ്റ്റ് നല്‍കിയിട്ടുണ്ട്. ഈ ദിവസത്തിന് മുമ്പ് സമ്മാനങ്ങല്‍ പോസ്റ്റ് ചെയ്യണമെന്നും ഇല്ലാത്ത പക്ഷം കൃത്യസമയത്ത് എത്തിക്കാന്‍ സാധിക്കില്ലെന്നുമാണ് ആന്‍ പോസ്റ്റ് പറയുന്നത്. അയര്‍ലണ്ടിനുള്ളിലേയ്ക്കുള്ള പാഴ്‌സലുകള്‍ ഡിസംബര്‍ 22 നോ അതിനു മുമ്പോ പോസ്റ്റ് ചെയ്തിരിക്കണം മറ്റ് രാജ്യങ്ങളിലേയ്ക്കുള്ള തിയതികള്‍ ചുവടെ കൊടുക്കുന്നു നോര്‍ത്തേണ്‍ അയര്‍ലണ്ട് – ഡിസംബര്‍ 20 യുകെ – ഡിസംബര്‍…

Share This News
Read More

ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ഫൈസറില്‍ 400 ഒഴിവുകള്‍

ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയില്‍ ആഗോളതലത്തിലെ അതികായന്‍മാരായ ഫൈസര്‍ കമ്പനിയില്‍ ഒഴിവുകള്‍. 400 ഒഴിവുകളാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ഡബ്ലിനിലെ മാനുഫാക്ചറിംഗ് പ്ലാന്റിലാണ് അവസരങ്ങള്‍. 1.2 ബില്ല്യണ്‍ യൂറോയുടെ നിക്ഷേപമാണ് കമ്പനി ഇവിടെ പുതുതായി നടത്തുന്നത്. പ്ലാന്റിന്റെ നവീകരണം പൂര്‍ത്തിയാകുമ്പോള്‍ കമ്പനിയുടെ ഉല്‍പാദന ക്ഷമത ഇരട്ടിയാകും. ഇതോടെയാണ് കമ്പനി പുതിയ നിയമനങ്ങള്‍ക്കൊരുങ്ങുന്നത്. നിലവില്‍ ഫൈസര്‍ കമ്പനിയില്‍ 5000 ആളുകള്‍ ജോലി ചെയ്യുന്നുണ്ട്. ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന ഒഴിവുകളില്‍ ഭൂരിഭാഗവും നികത്തുക 2024 ഓടെയായിരിക്കും. 2027 ല്‍ നിയമനങ്ങള്‍ പൂര്‍ത്തിയാകും. Share This News

Share This News
Read More

LIDL IRELAND ല്‍ അവസരങ്ങള്‍

അയര്‍ലണ്ടിലെ ബ്രാന്‍ഡഡ് സ്‌റ്റോറുകളുടെ ശൃംഖലയായ LIDLE അയര്‍ലണ്ടില്‍ അവസരങ്ങള്‍. സ്‌റ്റോറുകളിലേയ്ക്ക് നിലവില്‍ 40 ഒഴിവുകളാണ് ഉള്ളത്. ഇത് കൂടാതെ സ്‌റ്റോറുകളുടെ നവീകരണത്തിന്റെയും പുതിയ സ്‌റ്റോറുകള്‍ തുറക്കുന്നതിന്റേയും ഭാഗമായി 100 ഓളം ഒഴിവുകള്‍ കണ്‍സ്ട്രക്ഷന്‍ മേഖലയിലും ഉണ്ട്. Clonshaugh യില്‍ഉടന്‍ തന്നെ പുതിയ സ്റ്റോര്‍ ആരംഭിക്കാനും LIDLE ഗ്രൂപ്പിന് പദ്ധതിയുണ്ട്. Tyrrelstown സൂപ്പര്‍മാര്‍ക്കറ്റിലും പുതിയ സ്റ്റോര്‍ ആരംഭിക്കുന്നുണ്ട്. കമ്പനിയുടെ 175 സ്റ്റോറുകളിലായി 5000 ത്തോളം ജീവനക്കാരാണ് നിലവില്‍ ജോലി ചെയ്യുന്നത്. ഒഴിവുകള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ കമ്പനിയുടെ വെബ്‌സൈറ്റില്‍ നിന്നും ലഭ്യമാണ്. ഇതിനായി താഴെ പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. https://jobs.lidl.ie/store Share This News

Share This News
Read More

പുതിയ സിക്ക് ലീവ് സംവിധാനം പുതുവര്‍ഷത്തില്‍ നിലവില്‍ വരും

രാജ്യത്തെ തൊഴിലാളികള്‍ക്ക് ഏറെ ആശ്വാസം നല്‍കുന്ന പുതിയ സിക്ക് ലീവ് സമ്പ്രദായം ഉടന്‍ നിലവില്‍ വരും. 2023 ജനുവരി മുതലാണ് ഇത് നടപ്പിലാക്കുന്നത്. പുതിയ നിയമമനുസരിച്ച് 2023 ല്‍ മൂന്ന് സിക്ക് ലീവുകളാണ് ലഭിക്കുക. പ്രതിദിന വേതനത്തിന്റെ 70 ശതമാനമായിരിക്കും സിക്ക് ലീവ് ദിനങ്ങളില്‍ ലഭിക്കുക. എന്നാല്‍ പരമാവധി ഇത് 110 യൂറോയായിരിക്കും ലഭിക്കുക. 2026 എത്തുന്നതോടെ സിക്ക് ലീവിന്റെ എണ്ണം 10 ആയി ഉയരും. പെയ്ഡ് സിക്ക് ലീവുകള്‍ ലഭിക്കാത്തതിനെ തുടന്ന് താഴ്ന്ന വരുമാനമുള്ളവര്‍ രോഗാവസ്ഥകളിലും ജോലിക്ക് പോകുന്ന അവസ്ഥയുണ്ടായിരുന്നു. ഇത്തരം അവസ്ഥകള്‍ ഒഴിവാക്കുന്നതിനായാണ് സര്‍ക്കാര്‍ പെയ്ഡ് സിക്ക് ലീവുകള്‍ അനുവദിക്കുന്നത്. രോഗവ്യാപനം അടക്കം തടയുന്നതിന് ഇത് കാരണമാകുമെന്നും സര്‍ക്കാര്‍ വിലയിരുത്തിയിട്ടുണ്ട്. Share This News

Share This News
Read More

അയര്‍ലണ്ടില്‍ ഹോം കെയര്‍ മേഖലയില്‍ 1000 വര്‍ക്ക് പെര്‍മിറ്റുകള്‍ നല്‍കും

അയര്‍ലണ്ടില്‍ കെയര്‍ അസിസ്റ്റന്റ് തസ്തികയില്‍ വര്‍ക്ക് പെര്‍മിറ്റുകള്‍ ലഭിച്ചിരുന്നെങ്കിലും ഹോം കെയര്‍ മേഖലയില്‍ ഇതനുവദിക്കാത്തത് തൊഴിലുടമകള്‍കക്കും തൊഴിലന്വേഷകര്‍ക്കും ഏറെ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. എന്നാല്‍ ഇനി ഹോം കെയര്‍ മേഖലയിലും കൂടുതല്‍ വര്‍ക്ക് പെര്‍മിറ്റുകള്‍ അനുവദിക്കുന്നു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറതത്തു വന്നിരിക്കുന്നത്. 2023 ജനുവരി മുതലാണ് പുതിയ നിയമം പ്രാബല്ല്യത്തില്‍ വരുക. 2022 ല്‍ തന്നെ ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റ് തസ്തികകളിലേയ്ക്ക് ഇന്ത്യയടക്കമുള്ള നോണ്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും ആളുകള്‍ വന്നു തുടങ്ങിയിരുന്നു. നഴ്‌സിംഗ് ഹോമുകളിലേയ്ക്കായിരുന്നു നിയമിക്കപ്പെട്ടിരുന്നത്. ഈ സാഹചര്യത്തിലായിരുന്നു ഹോം കെയര്‍ മേഖലയിലെ തൊഴിലാളി ക്ഷാമം ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും ഇപ്പോള്‍ സര്‍ക്കാര്‍ അനുകൂല നിലപാടെടുക്കുകയും ചെയ്തിരിക്കുന്നത്. ഈ മേഖലയില്‍ നിയമിക്കപ്പെടുന്നവര്‍ക്ക് കുറഞ്ഞത് 27000 യൂറോ വാര്‍ഷിക ശമ്പളം നല്‍കണമെന്നാണ് നിയമം. മാത്രമല്ല ദിവസം കുറഞ്ഞത് നാല് മണിക്കൂറെങ്കിലും ഇവര്‍ക്ക് ജോലി നല്‍കിയിരിക്കണമെന്നും ദിവസം നിശ്ചയിക്കപ്പെടുന്ന…

Share This News
Read More

ക്രിസ്മസ് ബോണസ് കൂടുതല്‍ ആളുകള്‍ക്ക് ലഭിക്കും

വിലക്കയറ്റത്തില്‍ പൊറുതുമുട്ടുന്ന ജനങ്ങള്‍ക്ക് ക്രിസ്മസ് ആഘോഷിക്കാന്‍ കൈത്താങ്ങായി കഴിഞ്ഞ ബഡ്ജറ്റില്‍ സര്‍ക്കര്‍ പ്രഖ്യാപിച്ചതാണ് ക്രിസ്മസ് ബോണസ്. ബോണസ് ലഭിക്കാന്‍ യോഗ്യരായവരുടെ വിവരങ്ങളും നേരത്തെ തന്നെ പുറത്തു വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ മുന്‍നിശ്ചയിച്ചതിലും കൂടുതല്‍ ആളുകള്‍ക്ക് ക്രിസ്മസ് ബോണസ് ലഭിക്കാനാണ് വഴിയൊരുങ്ങിയിരിക്കുന്നത്. ഇല്‍നെസ് ബെനഫിറ്റ് ലഭിക്കുന്നവര്‍ക്ക് കൂടി ക്രിസ്മസ് ബോണസ് നല്‍കാനാണ് തീരുമാനം. 12 മാസമോ അതിലധികമോ ആയി ഇല്‍നെസ് ബെനഫിറ്റ് ലഭിക്കുന്നവര്‍ക്ക് ഡിസംബര്‍ മാസത്തില്‍ ഇരട്ടി തുകയായിരിക്കും ലഭിക്കുക. ഇത് സംബന്ധിച്ച് സാമൂഹ്യ സുരക്ഷാ വകുപ്പ് മന്ത്രി സമര്‍പ്പിച്ച പ്രെപ്പോസലിന് മന്ത്രിസഭി അംഗീകാരം നല്‍കി. ഇതോ 17,500 പേര്‍ക്കെങ്കിലും അധികമായി ഈ ബോണസ് ലഭിക്കും. 208 യൂറോ ലഭിച്ചിരുന്നവര്‍ക്ക് ഡിസംബറില്‍ 416 യൂറോ ലഭിക്കും. ഡിസംബര്‍ ആദ്യവാരം മുതല്‍ ക്രിസ്മസ് ബോണസ് നല്‍കി തുടങ്ങും. Share This News

Share This News
Read More

ക്രിസ്മസ് കാലത്ത് താത്ക്കാലിക ജോലി അന്വേഷിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം

ക്രിസ്മസ് കാലം ആഘോഷങ്ങളുടേതാണ്. ഇതിനാല്‍ തന്നെ ബിസിനസ് സ്ഥാപനങ്ങള്‍ക്കും ചാകരയാണ്. ക്രിസ്മസ് കാലത്തേയ്ക്ക് മാത്രം താത്ക്കാലകമായി ജീവനക്കാരെ നിയമിക്കുന്ന സ്ഥാപനങ്ങളും താത്ക്കാലിക ജോലി അന്വേഷിക്കുന്നവരും നിരവധിയാണ്. ക്രിസ്മസ് കാലത്തേയ്ക്ക് മാത്രം ജീവനക്കാരെ ആവശ്യമുള്ള സഥാപനങ്ങളുടെ പട്ടിക താഴെ കൊടുക്കുന്നു Life Style Sports Cine world TK Maxx Marks Spencer Costa Coffee The perfume Shop LIFFEY VALLEY DUNNES STORES Share This News

Share This News
Read More

ALDI അയര്‍ലണ്ടില്‍ തൊഴിലവസരങ്ങള്‍

അയര്‍ലണ്ടിലെ വന്‍കിട സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലകളിലൊന്നായ ALDI യില്‍ തൊഴിലവസരങ്ങള്‍ക്ക് വഴി തുറക്കുന്നു. 73 മില്ല്യണ്‍ യൂറോയുടെ നിക്ഷേപം ഉടന്‍ നടത്തുമെന്ന് ALDI അയര്‍ലണ്ട് പ്രഖ്യാപിച്ചു. ഡബ്ലിനില്‍ 11 പുതിയ സ്റ്റോറുകള്‍ കൂടി ആരംഭിക്കാനാണ് ALDI യുടെ പദ്ധതി. അടുത്ത അഞ്ചുവര്‍ഷത്തിനുള്ളിലായിരിക്കും 11 സ്റ്റോറുകള്‍ ആരംഭിക്കുക. 350 സ്ഥിര ജീവനക്കാരെ ഇതിന്റെ ഭാഗമായി നിയമിക്കും. 550 ലധികം കണ്‍സ്ട്രക്ഷന്‍ ജോലികളും ഇതിന്റെ ഭാഗമായി ഉണ്ടാകും. 4650 ജീവനക്കാരാണ് നിലവില്‍ ALDI യുടെ ഭാഗമായി തൊഴില്‍ ചെയ്യുന്നത്. ഇതില്‍ 670 പേര്‍ ഡബ്ലിനില്‍ ജോലി ചെയ്യുന്നു. 330 ഓളം വിതരണക്കാരും ALDI യുടെ ഭാഗമായുണ്ട്. ഇതുകൂടി പരിഗണിക്കുമ്പോള്‍ നേരിട്ടല്ലാതെ ജോലി ലഭിക്കുന്നവരും നിരവധിയാണ്. Share This News

Share This News
Read More

സ്വകാര്യതാ ലംഘനം : മെറ്റയ്ക്ക് വന്‍ തുക പിഴയിട്ട് അയര്‍ലണ്ട്

ഫേസ് ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റയ്ക്ക് അയര്‍ലണ്ടില്‍ കനത്ത തിരിച്ചടി. 265 മില്ല്യണ്‍ യൂറോയാണ് മെറ്റയ്ക്ക് ഡേറ്റാ പ്രൊട്ടക്ഷന്‍ കമ്മീഷന്‍ പിഴയിട്ടിരിക്കുന്നത്. സ്വകാര്യതാ ലംഘനം നടത്തിയതിനാണ് മെറ്റ ഈ ഭീമന്‍ തുക പിഴയടക്കേണ്ടി വന്നിരിക്കുന്നത്. ഡേറ്റാ സക്രാപ്പിംഗ് സംബന്ധിച്ച് 2021 ഏപ്രീല്‍ മാസത്തില്‍ ആരംഭിച്ച ഒരു അന്വേഷണത്തെ തുടര്‍ന്നാണ് നടപടി. യൂറോപ്പിന്റെ ജനറല്‍ ഡേറ്റാ പ്രൊട്ടക്ഷന്‍ റെഗുലേഷന്‍ മെറ്റ ലംഘിച്ചുവെന്നാണ് കമ്മീഷന്റെ കണ്ടെത്തല്‍. എന്നാല്‍ തീരുമാനം പുനപരിശോധിക്കണമെന്നാണ് മെറ്റ ആവശ്യപ്പെട്ടു. ഉപയോക്താക്കളുടെ വിവരങ്ങളുടെ സ്വകാര്യത സംരക്ഷിക്കുകയെന്നത് തങ്ങളുടെ അടിസ്ഥാന തത്വങ്ങളില്‍ ഒന്നാണെന്ന് കമ്പനി പറഞ്ഞു. ഇതിനാലാണ് കമ്മീഷന്റെ അന്വേഷണവുമായി സഹകരിച്ചതെന്നും കമ്പനി വ്യക്തമാക്കി. മെസഞ്ചറിന്റേയും ഇന്‍സ്റ്റഗ്രാമിന്റേയും ടൂളുകള്‍ ഉപയോഗിച്ച് 2018 മെയ് മാസം 25 നും 2019 സെപ്റ്റംബറിനും ഇടയില്‍ ഡേറ്റാ സ്‌ക്രാപ്പിംഗ് നടത്തിയെന്നാണ് കണ്ടെത്തല്‍ എന്താണ് ഡേറ്റാ സ്‌ക്രാപ്പിംഗ് Data scraping is a technique…

Share This News
Read More

ഐറിഷ് റസിഡന്‍സ് കാര്‍ഡിന്റെ കാലാവധി തീര്‍ന്നാലും എട്ടാഴ്ച വരെ തുടരാം

ഐറീഷ് റസിഡന്‍സ് കാര്‍ഡിന്റെ കാലാവധി തീര്‍ന്നാലും എട്ടാഴ്ച കൂടി രാജ്യത്ത് തുടരാമെന്ന് എമിഗ്രേഷന്‍ വകുപ്പ്. രാജ്യത്തെ തൊഴിലുടമകള്‍ക്കായി ഇറക്കിയിരിക്കുന്ന സര്‍ക്കുലറിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. റസിഡന്‍സി കാര്‍ഡ് പുതുക്കാന്‍ കാലതാമസം ഉണ്ടാകുന്ന അവസ്ഥയില്‍ മാത്രമാണ് ഇത്തരമൊരു ഇളവ് നല്‍കിയിരിക്കുന്നത്. കാര്‍ഡിന്റെ കാലാവധി തീര്‍ന്നാലും എട്ടാഴ്ച ജോലിയില്‍ നിലനിര്‍ത്താം എന്നാണ് സര്‍ക്കുലറിലുള്ളത്. എന്നാല്‍ ജീവനക്കാരന്‍ കാര്‍ഡ് പുതുക്കാന്‍ അപേക്ഷ നല്‍കി എന്നുള്ളതിന്റെ തെളിവ് തൊഴിലുടമയ്ക്ക് മുന്നില്‍ ഹാജരാക്കണം. ഇപേക്ഷകളുടെ ബാഹുല്ല്യമാണ് ഇത്തരമൊരു ഇളവിന് കാരണം. ഇപ്പോള്‍ കാര്‍ഡ് പുതുക്കുന്നതിന് ആറാഴ്ചവരെ സമയം എടുക്കുന്നുണ്ടെന്നും തുടര്‍ന്ന് ഇത് അപേക്ഷകന്റെ കൈവശം എത്താന്‍ രണ്ടാഴ്ച എടുക്കുമെന്നുമാണ് എട്ടാഴ്ച ഇളവ് നല്‍കാന്‍ കാരണമായി പറയുന്നത്. Share This News

Share This News
Read More