വിലക്കയറ്റത്തില് പൊറുതുമുട്ടുന്ന ജനങ്ങള്ക്ക് ക്രിസ്മസ് ആഘോഷിക്കാന് കൈത്താങ്ങായി കഴിഞ്ഞ ബഡ്ജറ്റില് സര്ക്കര് പ്രഖ്യാപിച്ചതാണ് ക്രിസ്മസ് ബോണസ്. ബോണസ് ലഭിക്കാന് യോഗ്യരായവരുടെ വിവരങ്ങളും നേരത്തെ തന്നെ പുറത്തു വന്നിരുന്നു. എന്നാല് ഇപ്പോള് മുന്നിശ്ചയിച്ചതിലും കൂടുതല് ആളുകള്ക്ക് ക്രിസ്മസ് ബോണസ് ലഭിക്കാനാണ് വഴിയൊരുങ്ങിയിരിക്കുന്നത്.
ഇല്നെസ് ബെനഫിറ്റ് ലഭിക്കുന്നവര്ക്ക് കൂടി ക്രിസ്മസ് ബോണസ് നല്കാനാണ് തീരുമാനം. 12 മാസമോ അതിലധികമോ ആയി ഇല്നെസ് ബെനഫിറ്റ് ലഭിക്കുന്നവര്ക്ക് ഡിസംബര് മാസത്തില് ഇരട്ടി തുകയായിരിക്കും ലഭിക്കുക. ഇത് സംബന്ധിച്ച് സാമൂഹ്യ സുരക്ഷാ വകുപ്പ് മന്ത്രി സമര്പ്പിച്ച പ്രെപ്പോസലിന് മന്ത്രിസഭി അംഗീകാരം നല്കി.
ഇതോ 17,500 പേര്ക്കെങ്കിലും അധികമായി ഈ ബോണസ് ലഭിക്കും. 208 യൂറോ ലഭിച്ചിരുന്നവര്ക്ക് ഡിസംബറില് 416 യൂറോ ലഭിക്കും. ഡിസംബര് ആദ്യവാരം മുതല് ക്രിസ്മസ് ബോണസ് നല്കി തുടങ്ങും.