ഫേസ് ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റയ്ക്ക് അയര്ലണ്ടില് കനത്ത തിരിച്ചടി. 265 മില്ല്യണ് യൂറോയാണ് മെറ്റയ്ക്ക് ഡേറ്റാ പ്രൊട്ടക്ഷന് കമ്മീഷന് പിഴയിട്ടിരിക്കുന്നത്. സ്വകാര്യതാ ലംഘനം നടത്തിയതിനാണ് മെറ്റ ഈ ഭീമന് തുക പിഴയടക്കേണ്ടി വന്നിരിക്കുന്നത്.
ഡേറ്റാ സക്രാപ്പിംഗ് സംബന്ധിച്ച് 2021 ഏപ്രീല് മാസത്തില് ആരംഭിച്ച ഒരു അന്വേഷണത്തെ തുടര്ന്നാണ് നടപടി. യൂറോപ്പിന്റെ ജനറല് ഡേറ്റാ പ്രൊട്ടക്ഷന് റെഗുലേഷന് മെറ്റ ലംഘിച്ചുവെന്നാണ് കമ്മീഷന്റെ കണ്ടെത്തല്.
എന്നാല് തീരുമാനം പുനപരിശോധിക്കണമെന്നാണ് മെറ്റ ആവശ്യപ്പെട്ടു. ഉപയോക്താക്കളുടെ വിവരങ്ങളുടെ സ്വകാര്യത സംരക്ഷിക്കുകയെന്നത് തങ്ങളുടെ അടിസ്ഥാന തത്വങ്ങളില് ഒന്നാണെന്ന് കമ്പനി പറഞ്ഞു. ഇതിനാലാണ് കമ്മീഷന്റെ അന്വേഷണവുമായി സഹകരിച്ചതെന്നും കമ്പനി വ്യക്തമാക്കി.
മെസഞ്ചറിന്റേയും ഇന്സ്റ്റഗ്രാമിന്റേയും ടൂളുകള് ഉപയോഗിച്ച് 2018 മെയ് മാസം 25 നും 2019 സെപ്റ്റംബറിനും ഇടയില് ഡേറ്റാ സ്ക്രാപ്പിംഗ് നടത്തിയെന്നാണ് കണ്ടെത്തല്
എന്താണ് ഡേറ്റാ സ്ക്രാപ്പിംഗ്
Data scraping is a technique where a computer program extracts data from human-readable output coming from another program.