രാജ്യത്തെ തൊഴിലാളികള്ക്ക് ഏറെ ആശ്വാസം നല്കുന്ന പുതിയ സിക്ക് ലീവ് സമ്പ്രദായം ഉടന് നിലവില് വരും. 2023 ജനുവരി മുതലാണ് ഇത് നടപ്പിലാക്കുന്നത്. പുതിയ നിയമമനുസരിച്ച് 2023 ല് മൂന്ന് സിക്ക് ലീവുകളാണ് ലഭിക്കുക. പ്രതിദിന വേതനത്തിന്റെ 70 ശതമാനമായിരിക്കും സിക്ക് ലീവ് ദിനങ്ങളില് ലഭിക്കുക.
എന്നാല് പരമാവധി ഇത് 110 യൂറോയായിരിക്കും ലഭിക്കുക. 2026 എത്തുന്നതോടെ സിക്ക് ലീവിന്റെ എണ്ണം 10 ആയി ഉയരും. പെയ്ഡ് സിക്ക് ലീവുകള് ലഭിക്കാത്തതിനെ തുടന്ന് താഴ്ന്ന വരുമാനമുള്ളവര് രോഗാവസ്ഥകളിലും ജോലിക്ക് പോകുന്ന അവസ്ഥയുണ്ടായിരുന്നു.
ഇത്തരം അവസ്ഥകള് ഒഴിവാക്കുന്നതിനായാണ് സര്ക്കാര് പെയ്ഡ് സിക്ക് ലീവുകള് അനുവദിക്കുന്നത്. രോഗവ്യാപനം അടക്കം തടയുന്നതിന് ഇത് കാരണമാകുമെന്നും സര്ക്കാര് വിലയിരുത്തിയിട്ടുണ്ട്.