ക്രിസ്മസ് ദിവസത്തിലേയ്ക്കുള്ള കൗണ് ഡൗണ് ആരംഭിച്ചു കഴിഞ്ഞു. തങ്ങളുടെ സ്നേഹത്തില് പൊതിഞ്ഞ ക്രസ്മസ് സമ്മാനങ്ങളും ആശംസാ കാര്ഡുകളും പ്രിയപ്പെട്ടവര്ക്ക് എത്തിക്കാനുള്ള തിരക്കിലാണ് എല്ലാവരും. എന്നാല് സമ്മാനങ്ങളായാലും കാര്ഡായാലും അത് കൃത്യമസയത്ത് എത്തുക എന്നത് ഏറെ പ്രധാനമാണ്.
ഈ സാഹചര്യത്തില് പ്രത്യേക നിര്ദ്ദേശവുമായി രംഗത്ത് വന്നിരിക്കുകയാണ് ആന് പോസ്റ്റ് . അയര്ലണ്ടിനുള്ളിലായാലും മറ്റ് രാജ്യങ്ങളിലായാലും സമ്മാനങ്ങള് പരമാവധി നേരത്തെ അയയ്ക്കണമെന്നാണ് ആന് പോസ്റ്റ് നല്കിയിരിക്കുന്ന നിര്ദ്ദേശം. കാര്ഡുകളും സമ്മാനങ്ങളും അയക്കേണ്ട അവസാന ദിവസവും ആന് പോസ്റ്റ് നല്കിയിട്ടുണ്ട്.
ഈ ദിവസത്തിന് മുമ്പ് സമ്മാനങ്ങല് പോസ്റ്റ് ചെയ്യണമെന്നും ഇല്ലാത്ത പക്ഷം കൃത്യസമയത്ത് എത്തിക്കാന് സാധിക്കില്ലെന്നുമാണ് ആന് പോസ്റ്റ് പറയുന്നത്.
അയര്ലണ്ടിനുള്ളിലേയ്ക്കുള്ള പാഴ്സലുകള് ഡിസംബര് 22 നോ അതിനു മുമ്പോ പോസ്റ്റ് ചെയ്തിരിക്കണം
മറ്റ് രാജ്യങ്ങളിലേയ്ക്കുള്ള തിയതികള് ചുവടെ കൊടുക്കുന്നു
നോര്ത്തേണ് അയര്ലണ്ട് – ഡിസംബര് 20
യുകെ – ഡിസംബര് 19
യൂറോപ്പിന്റെ മറ്റുഭാഗങ്ങള് – ഡിസംബര് 19
അമേരിക്ക – ഡിസംബര് -12
മറ്റു രാജ്യങ്ങള് – ഡിസംബര് -7