ഡബ്ലിൻ ഹോളി ട്രിനിറ്റി സി എസ് ഐ കോൺഗ്രിഗേഷന്റെ പുതിയ വികാരിയായി നിയമിതനായ റവ. ജെനു ജോണും കുടുംബവും 2023 March 29 ന് ഡബ്ലിനിൽ എത്തിച്ചേർന്നു. ചർച്ചു കമ്മറ്റിയുടെ നേതൃത്വത്തിൽ സഭാജനങ്ങൾ ഡബ്ലിൻ എയർപോർട്ടിൽ ഉചിതമായി സ്വീകരിച്ചു. 2011 -ൽ സ്ഥാപിതമായ കോൺഗ്രിഗേഷൻ 12 വർഷങ്ങൾ പൂർത്തീകരിക്കുമ്പോളാണ് ആദ്യ പൂർണ്ണ സമയ വികാരി ചുമതലയേൽക്കുന്നത് . പത്തനംതിട്ട റാന്നി സ്വദേശിയായ റവ. ജെനു ജോൺ, ജാമിയ മിലിയാ യൂണിവേഴ്സിറ്റിയിൽ നിന്ന് Physics -ൽ ബിരുദാനന്തര ബിരുദവും ,ചെന്നൈ ഗുരുകുൽ തിയോളജിക്കൽ കോളേജിൽ നിന്ന് വൈദിക വിദ്യാഭ്യാസവും പൂർത്തീകരിച്ചു. കാരിക്കുഴി സി എസ് ഐ ഇടവകയിൽ നിന്നാണ് ഡബ്ലിനിലേക്ക് സ്ഥലം മാറി വന്നത്. ഡോ . ഷെറിൻ ജേക്കബാണ് ഭാര്യ . മക്കൾ – ജോർഡൻ , ജോവിറ്റാ . ഏപ്രിൽ മാസം 1- ന് ശനിയാഴ്ച…
Read Moreപണപ്പെരുപ്പം കുറയുന്നു ; എന്നാല്‍ വിലക്കുറവില്ല
അയര്‍ലണ്ടില്‍ പുറത്തു വരുന്ന സാമ്പത്തീക അവലോകന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഉപഭോക്തൃ വിലസൂചികയെ അടിസ്ഥാനമാക്കിയ പണപ്പെരുപ്പ നിരകക്ക് മാര്‍ച്ചില്‍ ഏഴ് ശതമാനത്തിലെത്തിയേക്കും എന്നാണ് പ്രതീക്ഷകള്‍. നിലവില്‍ അതനുസരിച്ചുള്ള കുറവുകള്‍ പണപ്പെരുപ്പത്തില്‍ പ്രതിഫലിക്കുന്നുമുണ്ട്. ഫെബ്രുവരിയില്‍ 8.1 ശതമാനമായിരുന്ന പണപ്പെരുപ്പം മാര്‍ച്ചില്‍ ഏഴ് ശതമാനത്തിലെത്തുമെന്നാണ് കണക്കുകള്‍. എന്നാല്‍ ഇതനുസരിച്ചുള്ള വിലക്കുറവ് വിപണിയില്‍ ഒരു ഉത്പന്നത്തിന്റെ വിലയിലും പ്രതിഫലിച്ചിട്ടില്ലെന്ന് സാധാരണ ജനങ്ങളെ ഉദ്ധരിച്ച് അയര്‍ലണ്ടിലെ ദേശീയ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ജൂലൈ മാസത്തിലെ 9.6 ശതമാനം എന്ന ഉയര്‍ന്ന നിരക്കില്‍ നിന്നാണ് പണപ്പെരുപ്പം ഫെബ്രുവരിയില്‍ 8.1 ശതമാനമായി കുറഞ്ഞത്. വരും ദിവസങ്ങളില്‍ വിലക്കുറവ് ചെറിയ തോതിലെങ്കിലും വിപണിയില്‍ പ്രതിഫലിച്ചേക്കുമെന്നാണ് വിദഗ്ദര്‍ പറയുന്നത്. ഉര്‍ജ്ജത്തിന്റെ മൊത്തവിലയിലെ കുറവും ഇതിന് കാരണമായേക്കും. എന്നാല്‍ ചില ക്യാഷ് ബാക്കുകള്‍ നല്കാന് പദ്ധതിയിടുന്നതല്ലാതെ പ്രതിമാസ വിലയില്‍ സ്ഥിരമായ കുറവു വരുത്താന്‍ കമ്പനികള്‍ തയ്യാറാകുന്നില്ല എന്നതും ശ്രദ്ധേയമാണ്. Share…
Read Moreചൂടുള്ള ഭക്ഷണം എല്ലാ പ്രൈമറി സ്കൂളുകളിലും ; പദ്ധതി ഉടന്‍
അയര്‍ലണ്ടില്‍ സ്കൂളുകളില്‍ സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന Hot Schools Meals Program എല്ലാ സ്കൂളുകളിലേയ്ക്കും വ്യാപിപ്പിക്കാന്‍ ഒരുങ്ങുന്നു. സാമൂഹ്യ സുരക്ഷാ വകുപ്പ് മന്ത്രി Heather Humphreys ആണ് ഇക്കാര്യം വ്യക്തമാക്കിയത്. പിന്നോക്കം നില്ക്കുന്ന സ്കൂളുകളില്‍ ഈ സെപ്റ്റംബറില്‍ ആരംഭിക്കുകയും അടുത്ത വര്‍ഷത്തോടെ കൂടുതല്‍ സ്കൂളുകളിലേയ്ക്ക് വ്യാപിപ്പിക്കാനുമാണ് പദ്ധതി. 2030 ഓടെ എല്ലാ സ്കൂളുകളിലും ഇത് നടപ്പിലാകും. ക്ലാസിലെ ഹാജര്‍, ഏകാഗ്രത പെരുമാറ്റം എന്നിവ മെച്ചപ്പെടുത്താന്‍ ഇത് സഹായകമാകുമെന്ന് മന്ത്രി പറഞ്ഞു. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ നടത്തിയ പഠന റിപ്പോര്‍ട്ട് ഇന്ന് പുറത്തിറക്കും. നിലവില്‍ ഭക്ഷണ പദ്ധതി നടപ്പിലാക്കുന്ന സ്കൂളുകളില്‍ ഒരു വിദ്യാര്‍ത്ഥിക്ക് 2.90 യൂറോയാണ് നല്കി വരുന്നത്. ഇത് എല്ലാ സ്കൂളുകളിലും നടപ്പിലാക്കുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ള സര്‍ക്കാര്‍ വിഹിതം 3.20 യൂറോയാക്കി ഉയര്‍ത്തും. ഇത് സംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങള്‍ക്ക് താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. https://www.gov.ie/en/press-release/3d5f9-minister-humphreys-announces-plans-for-roll-out-of-hot-school-meals-to-all-primary-schools/#:~:text=The%20provision%20of%20the%20hot,a%20phased%20approach%20by%202030. Share…
Read Moreവിമനായാത്രാ നിരക്കില്‍ വന്‍ വര്‍ദ്ധനവുണ്ടായേക്കുമെന്ന് സൂചന
ഈ വര്‍ഷം വിമാന ടിക്കറ്റ് നിരക്കുകളില്‍ വന്‍ വര്‍ദ്ധനവ് ഉണ്ടായേക്കുമെന്ന് സൂചന. റയാന് എയര്‍ സിഇഒ മൈക്കില്‍ ലിയറിയാണ് ഇതു സംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയത്. വിമാന യാത്രാ നിരക്കില്‍ കുറഞ്ഞത് പത്ത് ശതമാനം മുതല്‍ 15 ശതമാനം വരെ വര്‍ദ്ധനവാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മറ്റ് എയര്‍ലൈനുകളില്‍ ചിലതില്‍ ഇത് 20 ശതമാനം വരെയാകാനും സാധ്യതയുണ്ടെന്ന് മൈക്കില്‍ ലിയറി പറഞ്ഞു. ചെലവുകളിലെ വര്‍ദ്ധനവാണ് നിരക്കില്‍ വര്‍ദ്ധനവ് പ്രതീക്ഷിക്കാന്‍ കാരണം. എന്തായാലും നിരക്ക് വര്‍ദ്ധനവ് യാഥാര്‍ത്ഥ്യമായാല്‍ നാട്ടിലേക്കും മറ്റും പോകാന്‍ ആഗ്രഹിക്കുന്നവര്ക്കടക്കം ഇത് കനത്ത തിരിച്ചടിയാകും. Share This News
Read Moreഅയര്‍ലണ്ടില്‍ വീടുകളടെ ചോദ്യവില കുറയുന്നതായി റിപ്പോര്‍ട്ട്
അയര്‍ലണ്ടില്‍ കുടിയേറ്റക്കാര്‍ അടക്കമുള്ളവരെ ഏറ്റവുമധികം ബുദ്ധിമുട്ടിക്കുന്ന ഒന്നാണ് വീടുകളുടെ വിലയും ലഭ്യതക്കുറവും ഒപ്പം വാടകയും. എന്നാല്‍ ഇപ്പോള്‍ അയര്‍ലണ്ടില്‍ വീടുകളുടെ ചോദ്യവിലയില്‍ നേരിയ കുറവ് ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രോപ്പര്‍ട്ടി ലിസ്റ്റിംഗ് വെബ്സൈറ്റായ Daft.ie ആണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തു വിട്ടത്. കഴിഞ്ഞ വര്‍ഷം അവസാനം മുതല്‍ ഇതുവരെ വീടുകളുടെ ചോദ്യവിലയില്‍ 0.3 ശതമാനം കുറവുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. വീടുകളുടെ ലഭ്യതക്കുറവ് നിലനില്‍ക്കെയാണ് ഇത്തരമൊരു വിലക്കുറവ് അനുഭവപ്പെടുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ആദ്യമായാണ് ഇത്തരമൊരു വിലക്കുറവ് സംഭവിച്ചതെന്നും മാര്‍ക്കറ്റ് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ വര്‍ഷം ഇതേ സമയത്തെ അപേക്ഷിച്ചല്ല കഴിഞ്ഞ വര്‍ഷം അവസാനത്തെ വിലയും നിലവിലെ വിലയും തമ്മില്‍ താരതമ്യം ചെയ്താണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്. Share This News
Read Moreഡബ്ലിനിലെ പ്രമുഖ ബാറിലേയ്ക്ക് ജനറല്‍ മനേജരെ ആവശ്യമുണ്ട്
ഡബ്ലിനിലെ പ്രമുഖ ബാറുകളിലൊന്നായ ബ്രുക്സെല്ലസിലേയ്ക്ക് ജനറല്‍ മാനേജരെ ആവശ്യമുണ്ട്. 80,000 യൂറോയാണ് ശമ്പളമെന്നതാണ് പ്രധാന ആകര്‍ഷണം. കൂടാതെ മറ്റ് നിരവധി ആനുകൂല്ല്യങ്ങളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. 1886 ല്ഡ സ്ഥാപിതമായ ബ്രുക്സെല്ലസ് ഡബ്ലിനിലെ ഗ്രാഫ്റ്റണ്‍ സ്ട്രീറ്റിലാണ് സ്ഥിതി ചെയ്യുന്നത്. അയര്‍ലണ്ടിലെ തന്നെ പ്രമുഖ സ്പോര്‍ട് ആന്‍ഡ് മ്യൂസിക് ബാറാണിത്. തെരഞ്ഞെടുക്കപ്പെട്ടാല്‍ ആഴ്ചയില്‍ നാല് ദിവസമാണ് ജോലി ചെയ്യേണ്ടത്. ശ്മ്പളം കൂടാതെ ലാഭ വിഹിതവും ബോണസും ലഭിക്കുന്നതാണ്. ഏപ്രീല്‍ 11 ആണ് അപേക്ഷിക്കേണ്ട അവസാന തിയതി. കൂടുതല്‍ വിവരങ്ങള്‍ക്കും അപ്ലെയ ചെയ്യുന്നതിനുമായി താഴെ പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക… https://seemehired.com/jobs/louis-fitzgerald-group/9933/?utm_source=socils%20&utm_medium=social%20media&utm_campaign=bruxelles-manager&fbclid=IwAR0ue8DO2lxinqC0Pt4pulKJRHEaYyWqwxWVYyUIofCFZ3y91lDJEYpALSM Share This News
Read Moreഅയര്‍ലണ്ട് സാമ്പത്തീകമായി മുന്നോട്ട് കുതിക്കുമെന്ന് റിപ്പോര്‍ട്ട്
കോവിഡും അതിനുശേഷമുണ്ടായ റഷ്യ – യുക്രൈന് യുദ്ധവും അയര്‍ലണ്ടുള്‍പ്പെടെ യൂറോപ്പിനെയാകെ പ്രതിസന്ധിയിലാക്കിയിരുന്നു. ഇതിന്റെ പ്രതിഫലനങ്ങള്‍ സാധാരണക്കാരന്റെ ജീവിതം വരെ ദുസ്സഹമാക്കി. എന്നാല്‍ 2023 ലും 2024 ലും ഐറീഷ് സമ്പദ് വ്യവസ്ഥ വളര്‍ച്ചയുടെ പാതയിലായിരിക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. ദി ഇക്കണോമിക് ആന്‍ഡ് സോഷ്യല്‍ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (ESRI) പുറത്തു വിട്ട കണക്കുകളാണ് പ്രതീക്ഷ നല്‍കുന്നത്. പണപ്പെരുപ്പം കുറയുകയും യുക്രൈന്- റഷ്യ യുദ്ധത്തിന്റെ ആഘാതത്തെ യൂറോപ്പ് അതിജീവിക്കുകയും ചെയ്യുന്നതോടെ സാമ്പത്തീക രംഗത്ത് മുന്നേറ്റമുണ്ടാകാന്‍ സാധിക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഊര്‍ജ്ജ വില കുറയുന്നതും ശുഭസൂചനയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പണപ്പെരുപ്പം സ്ഥിരത കൈവരിച്ചാല്‍ ജീവിത ചെലവുകളിലും കാര്യമായ കുറവ് വന്നേക്കുമെന്നാണ് സൂചന. Share This News
Read Moreഉപഭോക്താക്കള്‍ക്ക് ക്യാഷ് ബാക്ക് നല്കാന് ESB അയര്‍ലണ്ട്
തങ്ങളുടെ ഉപഭോക്താകക്കള്‍ക്ക് ക്യാഷ് ബാക്ക് നല്‍കാനൊരുങ്ങി ഇലക്ട്രിക് അയര്‍ലണ്ട്. ഇക്കഴിഞ്ഞ വര്‍ഷത്തെ ലാഭം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കമ്പനി ഇത്തരമൊരു പദ്ധതിയിടുന്നത്. 850 മില്ല്യണ്‍ യൂറോയായിരുന്നു കമ്പനിയുടെ ലാഭം. ഇതില്‍ നിന്നും ഒരു നിശ്ചിത തുക ഉപഭോക്താക്കള്‍ക്ക് നല്‍കാനാണ് നീക്കം. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കായിരിക്കും പണം തിരിക നല്‍കുക. എന്നാല്‍ എത്ര യൂറോയാണ് നല്‍കുക എന്നത് സംബന്ധിച്ച് ഇതുവരെ പ്രഖ്യാപനം നടത്തിയിട്ടില്ല. മുമ്പ് സര്‍ക്കാര്‍ 200 യൂറോ എനര്‍ജി ക്രെഡിറ്റ് നല്‍കിയതിന് പിന്നാലെ ഇലക്ട്രിക് അയര്‍ലണ്ടും 50 യൂറോ ഉപഭോക്താക്കള്‍ക്ക് ഇളവ് നല്‍കിയിരുന്നു. Share This News
Read MoreFedEx ല്‍ പാക്കേജ് ഹാന്‍ഡ്ലേഴ്സിന്റെ ഒഴിവുകള്‍
പ്രമുഖ കൊറിയര്‍ സര്‍വ്വീസ് കമ്പനിയായ ഫെഡെക്സില്‍ ഒഴിവുകള്‍ പാക്കേജ് ഹാന്‍ഡ്ലേഴ്സ് തസ്ത്കയിലാണ് ഒഴിവുകള്‍. മികച്ച ശമ്പളവും ആനുകൂല്ല്യങ്ങളുമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഞായറാഴ്ചകളില്‍ ജോലി ചെയ്യുന്നതിനായി പാര്‍ട്ട് ടൈം ജോലി അന്വേഷിക്കുന്നവര്‍ക്കും ഇവിടെ അവസരമുണ്ട്. 24,840 യൂറോയാണ് നിലവില്‍ കമ്പനി വാഗ്ദാനം ചെയ്യുന്ന ശമ്പളം. തെരഞ്ഞെടുക്കപ്പെടുന്നവരുടെ ഉത്തരവാദിത്വങ്ങള്‍ 1) ഉപഭോക്താക്കള്‍ക്ക് അവരുടെ സാധനങ്ങള്‍ നല്ല നിലയിലും കൃത്യസമയത്തും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. പാഴ്സലുകള്‍ വാഹനങ്ങളില്‍ കയറ്റുകയും ഇറക്കുകയും ചെയ്യുക 2) സ്കാനിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് പാക്കേജിംഗും ചരക്കുകളും അടുക്കുകയും നീക്കുകയും ചെയ്യുക 3) ആരോഗ്യ, സുരക്ഷാ ചട്ടങ്ങള്‍ പാലിക്കുക. ആനുകൂല്ല്യങ്ങള്‍ 1)സൗജന്യ യൂണിഫോമും പിപിഇയും 2)സൗജന്യ പാര്‍ക്കിംഗ് 3) ലൈഫ് അഷ്വറന്‍സ് പോളിസി 4)ആശുപത്രി ക്യാഷ് പ്ലാന്‍ പദ്ധതി അന്താരാഷ്ട്ര പാക്കേജുകള്‍ക്കുള്ള ഷിപ്പിംഗ് നിരക്കില്‍ കുറവ് . കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ നല്കുന്നതിനുമായി താഴെ പറയുന്ന ലിങ്കില്‍ ക്ലിക്ക്…
Read Moreഅയര്‍ലണ്ടില്‍ പോലീസാവാന്‍ അവസരം ; ഗാര്‍ഡ വിളിക്കുന്നു
അയര്‍ലണ്ടിലെ പോലീസ് സേനയായ ഗര്ഡയില് അവസരങ്ങള്‍. ആയിരത്തോളം ഒഴിവുകളിലേയ്ക്കാണ് ഗാര്‍ഡ നിയമനം നടത്തുന്നത്. ഇതിനായുള്ള റിക്രൂട്ട്മെന്റ് ഡ്രൈവ് ആരംഭിച്ചുകഴിഞ്ഞു. ഏപ്രീല്‍ 14 വരെയാണ് അപേക്ഷിക്കാനുള്ള അവസരം. പരിശീലനത്തിന് ശേഷം 33,400 രൂപയോളം വാര്‍ഷിക ശമ്പളം ലഭിക്കും ഓവര്‍ െൈട വഴി കൂടുതല്‍ സമ്പാദിക്കാനും കഴിയും. 35 വയസ്സാണ് നിലവിലെ പ്രായപരിധിയെങ്കിലും ഇത് സര്‍ക്കാര്‍ കോടതിയില്‍ ചോദ്യം ചെയ്തിട്ടുണ്ട്. കഴിഞ്ഞ എട്ടു വര്‍ഷത്തിനിടയില്‍ കുറഞ്ഞത് നാല് വര്‍ഷമെങ്കിലും അയര്‍ലണ്ടില്‍ ഉണ്ടായിരുന്നവര്‍ക്ക് അപേക്ഷിക്കാം. എന്നാല്‍ അപേക്ഷ തിയതി വരെയുള്ള അവസാന ഒരുവര്‍ഷം നിര്‍ബന്ധമായും അയര്‍ലണ്ടില്‍ ഉണ്ടായിരുന്നിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ നല്കുന്നതിനുമായി താഴെ പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. Share This News
Read More