ചൂടുള്ള ഭക്ഷണം എല്ലാ പ്രൈമറി സ്‌കൂളുകളിലും ; പദ്ധതി ഉടന്‍

അയര്‍ലണ്ടില്‍ സ്‌കൂളുകളില്‍ സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന Hot Schools Meals Program എല്ലാ സ്‌കൂളുകളിലേയ്ക്കും വ്യാപിപ്പിക്കാന്‍ ഒരുങ്ങുന്നു. സാമൂഹ്യ സുരക്ഷാ വകുപ്പ് മന്ത്രി Heather Humphreys ആണ് ഇക്കാര്യം വ്യക്തമാക്കിയത്. പിന്നോക്കം നില്‍ക്കുന്ന സ്‌കൂളുകളില്‍ ഈ സെപ്റ്റംബറില്‍ ആരംഭിക്കുകയും അടുത്ത വര്‍ഷത്തോടെ കൂടുതല്‍ സ്‌കൂളുകളിലേയ്ക്ക് വ്യാപിപ്പിക്കാനുമാണ് പദ്ധതി. 2030 ഓടെ എല്ലാ സ്‌കൂളുകളിലും ഇത് നടപ്പിലാകും.

ക്ലാസിലെ ഹാജര്‍, ഏകാഗ്രത പെരുമാറ്റം എന്നിവ മെച്ചപ്പെടുത്താന്‍ ഇത് സഹായകമാകുമെന്ന് മന്ത്രി പറഞ്ഞു. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ നടത്തിയ പഠന റിപ്പോര്‍ട്ട് ഇന്ന് പുറത്തിറക്കും. നിലവില്‍ ഭക്ഷണ പദ്ധതി നടപ്പിലാക്കുന്ന സ്‌കൂളുകളില്‍ ഒരു വിദ്യാര്‍ത്ഥിക്ക് 2.90 യൂറോയാണ് നല്‍കി വരുന്നത്. ഇത് എല്ലാ സ്‌കൂളുകളിലും നടപ്പിലാക്കുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ള സര്‍ക്കാര്‍ വിഹിതം 3.20 യൂറോയാക്കി ഉയര്‍ത്തും.

ഇത് സംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങള്‍ക്ക് താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

https://www.gov.ie/en/press-release/3d5f9-minister-humphreys-announces-plans-for-roll-out-of-hot-school-meals-to-all-primary-schools/#:~:text=The%20provision%20of%20the%20hot,a%20phased%20approach%20by%202030.

Share This News

Related posts

Leave a Comment