അയര്ലണ്ടില് പുറത്തു വരുന്ന സാമ്പത്തീക അവലോകന റിപ്പോര്ട്ടുകള് പ്രകാരം ഉപഭോക്തൃ വിലസൂചികയെ അടിസ്ഥാനമാക്കിയ പണപ്പെരുപ്പ നിരകക്ക് മാര്ച്ചില് ഏഴ് ശതമാനത്തിലെത്തിയേക്കും എന്നാണ് പ്രതീക്ഷകള്. നിലവില് അതനുസരിച്ചുള്ള കുറവുകള് പണപ്പെരുപ്പത്തില് പ്രതിഫലിക്കുന്നുമുണ്ട്.
ഫെബ്രുവരിയില് 8.1 ശതമാനമായിരുന്ന പണപ്പെരുപ്പം മാര്ച്ചില് ഏഴ് ശതമാനത്തിലെത്തുമെന്നാണ് കണക്കുകള്. എന്നാല് ഇതനുസരിച്ചുള്ള വിലക്കുറവ് വിപണിയില് ഒരു ഉത്പന്നത്തിന്റെ വിലയിലും പ്രതിഫലിച്ചിട്ടില്ലെന്ന് സാധാരണ ജനങ്ങളെ ഉദ്ധരിച്ച് അയര്ലണ്ടിലെ ദേശീയ മാധ്യമങ്ങളും റിപ്പോര്ട്ട് ചെയ്തു. കഴിഞ്ഞ ജൂലൈ മാസത്തിലെ 9.6 ശതമാനം എന്ന ഉയര്ന്ന നിരക്കില് നിന്നാണ് പണപ്പെരുപ്പം ഫെബ്രുവരിയില് 8.1 ശതമാനമായി കുറഞ്ഞത്.
വരും ദിവസങ്ങളില് വിലക്കുറവ് ചെറിയ തോതിലെങ്കിലും വിപണിയില് പ്രതിഫലിച്ചേക്കുമെന്നാണ് വിദഗ്ദര് പറയുന്നത്. ഉര്ജ്ജത്തിന്റെ മൊത്തവിലയിലെ കുറവും ഇതിന് കാരണമായേക്കും. എന്നാല് ചില ക്യാഷ് ബാക്കുകള് നല്കാന് പദ്ധതിയിടുന്നതല്ലാതെ പ്രതിമാസ വിലയില് സ്ഥിരമായ കുറവു വരുത്താന് കമ്പനികള് തയ്യാറാകുന്നില്ല എന്നതും ശ്രദ്ധേയമാണ്.