ആഗോളതലത്തില്‍ ജോലിക്കാരെ കുറയ്ക്കാനുള്ള മൈക്രോസോഫ്റ്റ് പദ്ധതിയുടെ ഭാഗമായി അയര്‍ലണ്ടില്‍ ജോലി നഷ്ടമാവുക 120 പേര്‍ക്ക്. നിലവില്‍ 3500 പേരാണ് അയര്‍ലണ്ടില്‍ മൈക്രോസോഫ്റ്റിന്റെ ഭാഗമായി ജോലി ചെയ്യുന്നത്. കഴിഞ്ഞ മാസമായിരുന്നു ജീവനക്കാരെ കുറയ്ക്കാനുള്ള തീരുമാനം കമ്പനി പ്രഖ്യാപിച്ചത്. എന്നാല്‍ അയര്‍ലണ്ടില്‍ നിന്നും എത്രപേര്‍ക്ക് ജോലി നഷ്ടമാവും എന്ന ആശങ്ക നിലനിന്നിരുന്നു. സെയില്‍സ്, എഞ്ചിനിയറിംഗ് , പ്രൊഡക്ട് ഡവലപ്പ്മെന്റ് എന്നീ മേഖലകളിലാണ് അയര്‍ലണ്ടില്‍ ആളുകള്‍ ജോലി ചെയ്യുന്നത്. ആഗോള തലത്തില്‍ 10,000 പേര്‍ക്കാണ് ജോലി നഷ്ടമാവുക, പ്രഖ്യാപനം വന്നതിന് പിന്നാലെ അയര്‍ലണ്ട് സര്‍ക്കാര്‍ കമ്പനി അധികൃതരുമായി ചര്‍ച്ച നടത്തിയിരുന്നു. Share This News
വൈദ്യുതി ഉപഭോക്താക്കള്‍ക്ക് 89.10 യൂറോ തിരികെ ലഭിക്കും
രാജ്യത്തെ വൈദ്യുതി ഉപഭോക്താക്കള്‍ക്ക് 89.10 യൂറോ തിരികെ ലഭിക്കും. കമ്മീഷന് ഓഫ് ദി റെഗുലേറ്റര്‍ ഓഫ് യുട്ടിലിറ്റീസ് (CRU) ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. മാര്‍ച്ച് മുതല്‍ സെപ്റ്റംബര്‍ മാസം വരെയുള്ള ബില്ലുകളില്‍ ക്രെഡിറ്റായാവും ഈ തുക ലഭിക്കുക. പ്രീ പെയ്ഡ് ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ സ്റ്റാന്‍ഡിംഗ് ചാര്‍ജില്‍ ഈ തുക കുറയ്ക്കും. ഈ ആനുകൂല്ല്യം ലഭിക്കുന്നതിനായി ഉപഭോക്താക്കള്‍ പ്രക്യേകിച്ച് ഒന്നും ചെയ്യേണ്ടതില്ലെന്നും കമ്മീഷന് വ്യക്തമാക്കി. ഉപഭേക്താക്കള്‍ നിര്‍ബന്ധമായും അടക്കേണ്ടിയിരുന്ന പബ്ലിക് സര്‍വ്വീസ് ഓബ്ലിഗേഷന്‍ ലെവി (PSO) യില്‍ നിന്നാണ് ഈ പണം തിരികെ നല്കുന്നുത്. വൈദ്യുതി പുനരുത്പാദിപ്പിക്കാവുന്ന ജനറേറ്ററുകള്‍ വഴി വൈദ്യുതി ഉത്പാദനം നടത്തുന്നതിനാണ് PSO നല്‍കുന്നത്. വിപണിയില്‍ ഗ്യാസിന്റെ വില കുറഞ്ഞ് വൈദ്യുതിയുടെ മൊത്തവില കുറഞ്ഞാല്‍ ഈ ജനറേറ്ററുകളില്‍ നിന്നും ഉത്പാദിപ്പിക്കുന്ന വൈദ്യുതിയും കുറഞ്ഞ വിലയ്ക്കെ വില്ക്കാന് സാധിക്കൂ ഈ സാഹചര്യത്തിലാണ് PSO വഴി പണം വേണ്ടി…
ട്രിനിറ്റി കോളേജ് ലൈബ്രറിയിലേയ്ക്ക് സെക്യൂരിറ്റി ഗാര്‍ഡുകളെ നിയമിക്കുന്നു
ഡബ്ലിനില്‍ ട്രിനിറ്റി കോളേജ് സെക്യൂരിറ്റി ഗാര്‍ഡുകളെ നിയമിക്കുന്നു. ലൈബ്രറിയുമായി ബന്ധപ്പെട്ട പ്രദേശത്തെ സുരക്ഷയ്ക്കായാണ് നിയമം. ലൈബ്രറിയില്‍ ഏറ്റവും കൂടുതല്‍ തിരക്കുള്ളത് സമ്മര്‍ കാലത്താണ്. സമ്മറിലേയ്ക്കാണ് നിയമനവും ഒരു വര്‍ഷം 10 ലക്ഷത്തോളം ആളുകള്‍ ഇവിടെ സന്ദര്‍ശിക്കുന്നുണ്ട്. അതു കൊണ്ട് തന്നെ തിരക്കേറിയ അന്തരീക്ഷത്തില്‍ ജോലി ചെയ്യാന്‍ താത്പര്യമുള്ളവരായിരിക്കണം അപേക്ഷകര്‍. മെയ് മാസം 8 മുതല്‍ സെപ്റ്റംബര്‍ മൂന്ന് വരെയാണ് നിയമനം. ആഴ്ചയില്‍ 39 മണിക്കൂറാണ് ജോലി സമയം . ആറ് ഒഴിവുകളാണ് ഉള്ളത്. ഫെബ്രവരി 15 ആണ് അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തിയതി. അപേക്ഷകള്‍ നല്‍കുന്നതിനായി താഴെ പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. https://www.jobalert.ie/job/library-guard-trinity-college-dublin?fbclid=IwAR0EhCyVbjo-6Br2blUDDUmp0p4ocVdCgF-V3Vq9TU_YWVbWG_xNRhQzyfw Share This News
സര്‍ക്കാര്‍ നല്കുന്ന ലോക്കല്‍ അതോറിറ്റി ഹോം ലോണിന്റെ മാനദണ്ഡങ്ങളില്‍ ഇളവ്
അയര്‍ലണ്ടില്‍ സര്‍ക്കാര്‍ തന്നെ മുന്‍കൈ എടുത്ത് ആളുകള്‍ക്ക് നല്കി വരുന്ന ലോക്കല്‍ അതോറിറ്റി ഹോം ലോണിന്റെ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തി. കൂടുതല്‍ ആളുകള്‍ക്ക് ഗുണം ലഭിക്കുന്ന രീതിയിലാണ് പുതിയ മാറ്റങ്ങള്‍. വായ്പ ലഭിക്കുന്ന തുക ഉയര്‍ത്തിയതിനൊപ്പം ഈ വായ്പ ലഭിക്കാനുള്ള അര്‍ഹതയ്ക്കായുള്ള വരുമാന പരിധിയിലും മാറ്റം വരുത്തിയിട്ടുണ്ട്. Dun Laoghaire-Rathdown, South Dublin, Dublin City, Fingal, Wicklow, and Kildare എന്നീ സ്ഥലങ്ങളില്‍ വീടുകളുടെ വില 320,0000 ത്തില്‍ നിന്നും 360000 ആക്കി ഉയര്‍ത്തിയിട്ടുണ്ട്. Galway City and county, Cork City and county, Louth, and Meath, എന്നിവിടങ്ങളില്‍ 10,000 യൂറോ ഉയര്‍ത്തി 330000 ആക്കി In Limerick, Waterford, Clare, Wexford, Westmeath, and Kilkenny, എന്നിവിടങ്ങളില്‍ 50,000 യൂറോ ഉയര്‍ത്തി 300000 ആക്കിയിട്ടുണ്ട്. മറ്റെല്ലാ സ്ഥലങ്ങളിലും വിടുകളുടെ വില 250000…
ഗോള്‍വേ ജിഐസിസിയ്ക്ക് പുതിയ നേതൃത്വം
ഗോള്‍വേ :ഗോള്‍വേയിലെ ഇന്ത്യക്കാരുടെ സംഘടനയായ ജിഐസിസിയ്ക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. അരുണ്‍ ജോസഫിനെ പ്രസിഡണ്ടായും വര്‍ഗ്ഗീസ് വൈദ്യനെ വൈസ് പ്രസിഡണ്ടായും ജിതിൻ മോഹൻ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. ഹാരിഷ് വില്‍സനാണ് ട്രഷറര്‍. രഞ്ജിത് നായര്‍ അസിസ്റ്റന്റ് സെക്രട്ടറിയായും. മാത്യൂസ് ജോസഫ് അസിസ്റ്റന്റ് ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു . കഴിഞ്ഞ വർഷങ്ങളിൽ നടത്തിയിരുന്ന വിവിധ കലാ കായിക പരിപാടികൾ തുടരുന്നതിനോപ്പം കൂടുതൽ പുതുമയാർന്ന പ്രോഗ്രാമുകൾ നടത്തുവാൻ യോഗം തീരുമാനിച്ചു.പുതിയതായി ഗോൾവേയിലേക്കു കടന്നു വരുന്ന കുടുംബങ്ങൾക്കും വ്യക്തികൾക്കും GICC നൽകുന്ന സഹായ സഹകരണങ്ങൾ തുടരുവാൻ തീരുമാനിച്ചു. ഇതിനുള്ള വിവിധ ഉത്തരവാദിത്വങ്ങള്‍ ഓരോ കമ്മിറ്റി അംഗത്തിനും വിഭജിച്ചു നല്‍കിയാണ് യോഗം സമാപിച്ചത് കഴിഞ്ഞ വര്‍ഷം GICC പ്രവര്‍ത്തനങ്ങളുമായി സഹകരിച്ച ഏവര്‍ക്കും സ്പോണര്‍മാര്‍ക്കും യോഗം നന്ദി അറിയിച്ചു. .കമ്മിറ്റിയുടെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സംഘടന ഏവരുടെയും സഹായസഹകരണങ്ങള്‍ അഭ്യര്‍ത്ഥിച്ചു മറ്റ് എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങള്‍: ഷാഹിൻ ,…
ഡബ്ലിന്‍ മൃഗശാലയില്‍ ഒഴിവുകള്‍ ; ഇപ്പോള്‍ തന്നെ അപേക്ഷിക്കു
ഡബ്ലിന്‍ മൃഗശാലയില്‍ ഒഴിവുകള്‍. സീസണല്‍ റീട്ടെയ്ല്‍ അസിസ്റ്റന്റിന്റെ ഒഴിവാണ് നിലവിലുള്ളത്. പ്രത്യേക റിക്രൂട്ട്മെന്റ് ഓപ്പണ്‍ ഡേ നടത്തിയാണ് നിയമനം നടത്തുന്നത്. ഈ വരുന്ന 25 നാണ് ഓപ്പണ്‍ ഡേ. താത്പര്യമുള്ളവര്‍ ഇതില്‍ പങ്കെടുക്കണം. അപേക്ഷ നല്കി ക്ഷണം ലഭിക്കുന്നവര്‍ക്ക് മാത്രമാണ് റിക്രൂട്ട്മെന്റ് ഓപ്പണ്‍ ഡേയില്‍ പങ്കെടുക്കാന്‍ സാധിക്കുന്നത്. ആഴ്ചാവസാനങ്ങളിലും, സ്കൂള്‍ അവധി സമയങ്ങളിലും ജോലി ചെയ്യേണ്ടി വരും. കുറഞ്ഞ പ്രായപരിധി 17 വയസ്സാണ് 2023 മാര്‍ച്ച് 10 നുള്ളില്‍ 17 വയസ്സ് പൂര്‍ത്തിയാകണം. കസ്റ്റമര്‍ സര്‍വ്വീസ് മേഖലയിലെ നൈപുണ്യവും ആശയവിനിമയ ശേഷിയും റീട്ടെയ്ല്‍ കസ്റ്റമര്‍ സര്‍വ്വീസ് മേഖലയില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയമുളളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ നല്‍കുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി താഴെ പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. https://www.dublinzoo.ie/careers/retail-recruitment-open-day-saturday-25th-february-2023/ Share This News
നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ 300 പേരെ നിയമിക്കാനൊരുങ്ങി ഫിനാന്‍ഷ്യല്‍ സര്‍വ്വീസ് കമ്പനി ഫിന്ട്രൂ
ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ് കമ്പനിയായ ഫിന്ട്രൂ പുതിയ നിയമനങ്ങള്‍ക്കൊരുങ്ങുന്നു. നോര്‍ത്തേണ്‍ അയര്‍ലണ്ടിലാണ് ഒഴിവുകള്‍ ഡെറിയിലെ ഓഫീസിലേയ്ക്ക് 300 പേരെയാണ് നിയമിക്കുക. നിയമനം ഉടന്‍ ആരംഭിക്കുമെങ്കിലും 2027 ലായിരിക്കും പൂര്‍ത്തിയാവുക. കമ്പനിയില്‍ 20 മില്ല്യണ്‍ ഡോളറിന്റെ പുതിയ നിക്ഷേപം നടത്തുന്നതിന്റെ ഭാഗമായാണ് നിയമനങ്ങള്‍. ഗ്രാജ്വേറ്റ് ലെവല്‍ മുതല്‍ അനുഭവപരിചയമുള്ളവര്ക്കുള്ള സീനിയര്‍ ലെവല്‍ വരെ പുതിയ നിയമനങ്ങളുണ്ടാവുമെന്നാണ് കമ്പനി അധികൃതര്‍ അറിയിച്ചിരിക്കുന്നത്. പുതുതായി 300 പേരെക്കൂടി നിയമിക്കുന്നതോടെ കമ്പനിയില്‍ ജോലി ചെയ്യുന്നവരുടെ എണ്ണം 1500 ആയി ഉയരും. വിശദവിവരങ്ങള്‍ക്ക് കമ്പനിയുടെ വെബ്സൈറ്റ് സന്ദര്ശികക്കുക. Share This News
കൂടുതല്‍ സമയം ഇന്റര്‍നെറ്റില്‍ ചെലവിടുന്ന കുട്ടികളുടെ എണ്ണം വര്‍ദ്ധിക്കുന്നു
രാജ്യത്ത് ഇന്റര്‍നെറ്റില്‍ സമയം ചെലവിടുന്ന കുട്ടികളുടെ എണ്ണം വര്‍ദ്ധിക്കുന്നു. സൈബര്‍ സുരക്ഷയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ചാരിറ്റി സംഘടനയായ സൈബര്‍സേഫ് കിഡ്സ് നടത്തിയ സര്‍വ്വേയിലാണ് ഇക്കാര്യങ്ങള്‍ പുറത്തുവന്നത്. 8 മുതല്‍ 12 വയസ്സ് വരെ പ്രായമുള്ള 1600 കുട്ടികളിലാണ് സര്‍വ്വേ നടത്തിയത്. ഇതില്‍ പകുതിയോളം കുട്ടികളും പറഞ്ഞത് തങ്ങള്‍ വളരെയേറെ സമയം ഓണ്‍ലൈനില്‍ ചെലവഴിക്കുന്നതായാണ്. ഇവരുടെമേല്‍ രക്ഷിതാക്കളുടെ കാര്യമായ നിയന്ത്രണങ്ങളുമില്ല. ഇതില്‍ 30 ശതമാനം പേര്‍ക്ക് എപ്പോള്‍ വേണമെങ്കിലും ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ മാതാപിതാക്കള്‍ അനുവാദം നല്‍കിയിട്ടുണ്ട്. നാലിലൊന്ന് പേര്‍ക്ക് കിടക്കുന്നതിന് മുമ്പുള്ള സമയം ഓണ്‍ലൈനില്‍ ചെലവഴിക്കാന്‍ അനുമതിയില്ലാത്തവരാണ്. സര്‍വ്വേയില്‍ പങ്കെടുത്തതില്‍ മൂന്ന് ശതമാനം പേര്‍ക്ക് മാത്രമാണ് ഇന്റര്‍നെറ്റില്‍ സമയം ചെലവഴിക്കാന്‍ മാതാപിതാക്കള്‍ അനുമതി നല്‍കാത്തത് 43 ശതമാനം പേര്‍ക്ക് അപരിചിതരുമായി ചാറ്റ് ചെയ്യാനോ ഗെയിം കളിക്കാനോ രക്ഷിതാക്കല്‍ അനുതി നല്‍കിയിട്ടില്ല. എന്നാല്‍ സര്‍വ്വേയില്‍ പങ്കെടുത്ത അമ്പത് ശതമാനം കുട്ടികള്‍…
NCT സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങള്‍ക്കും ഇന്‍ഷുറന്‍സ് ലഭിക്കുമെന്ന് 123 കമ്പനി
പ്രതിഷേധങ്ങളെ തുടര്‍ന്ന് തങ്ങളുടെ വെബ്സൈററില്‍ പ്രസിദ്ധീകരിച്ച പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശം പിന്‍വലിച്ച് 123 ഇന്‍ഷുറന്‍സ് കമ്പനി. തങ്ങളുടെ വാഹനങ്ങള്‍ക്ക് NCT സര്‍ട്ടിഫിക്കറ്റ ഉള്ള ഡ്രൈവര്‍മാര്‍ക്ക് മാത്രമെ ഇന്‍ഷുറന്‍സ് നല്‍കുകയുള്ളു എന്ന നിര്‍ദ്ദേശത്തില്‍ നിന്നാണ് കമ്പനി പിന്നോട്ട് പോയത്. NCT സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ നിലവില്‍ ഏറെ കാലതാമസം ഉണ്ടാകുന്നുണ്ട്. ഈ സാഹചര്യത്തിലായിരുന്നു കമ്പനിയുടെ ഈ മാനദണ്ഡം ഡ്രൈവര്മാര്കക്ക് വിനയായത്. ഇതേ തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ അടക്കം നിരവധി പ്രതിഷേധങ്ങള്‍ക്ക് ഇത് കാരണമായിരുന്നു. ഈ സാഹചര്യത്തിലാണ് NCT സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കിലും ഇന്‍ഷുറന്‍സ് ലഭിക്കുമെന്ന് കമ്പനി അറിയിച്ചിരിക്കുന്നത്. Share This News
നഴ്സുമാര്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്
അയര്‍ലണ്ടില്‍ നഴ്സുമാര്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്നതായി പരാതി. അയര്‍ലണ്ട് നഴ്സസ് ആന്‍ഡ് മിഡ് വൈഫ്സ് ഓര്‍ഗനൈസേഷനാണ് ഇക്കാര്യത്തില്‍ പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. ഒരു ദിവസം പത്ത് അതിക്രമങ്ങളെങ്കിലും നഴ്സുമാര്ക്കെതിരെയും മിഡ് വൈഫുമാര്ക്കെതിരയും നടക്കുന്നുണ്ടെന്ന ഞെട്ടിക്കുന്ന വിവരമാണ് സംഘടന പുറത്തു വിട്ടിരിക്കുന്നത്. എച്ച്എസ്ഇ ക്കു കീഴില്‍ മാത്രം ജോലി ചെയ്യുന്നവരില്‍ നിന്നുള്ള കണക്കുകളാണിത്. ഇതില്‍തന്നെ ശാരീരികമായും ലൈംഗീകമായും ഉള്ള അതിക്രമങ്ങളും ഒപ്പം വാക്കുകള്‍കൊണ്ടുള്ള അസഭ്യവര്‍ഷവും ഉള്‍പ്പെടുന്നു. സംഘടന പുറത്തു വിട്ട കണക്കുകള്‍ പ്രകാരം 2021 ജനുവരിക്കും 2022 ഒക്ടോബറിനുമിടയില്‍ 5593 അതിക്രമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആരോഗ്യമേഖലയിലെ ജീവനക്കാരുടെ ജോലി സ്ഥലത്തെ സുരക്ഷിതത്വത്തിന് നിലവിലെ സുരക്ഷാ സൗകര്യങ്ങള്‍ പ്രാപ്തമല്ലെന്നും കൂടുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും INMO സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അയര്‍ലണ്ട് നഴ്സസ് ആന്‍ഡ് മിഡ് വൈഫ്സ് ഓര്‍ഗനൈസേഷനെ ഉദ്ധരിച്ച് RTE NEWS ആണ് ഈ വാര്‍ത്ത പുറത്തു വിട്ടത്. റിപ്പോര്‍ട്ടിലെ കൂടുതല്‍ വിശദാംശങ്ങള്‍ക്ക്…