അയര്‍ലണ്ടില്‍ വീണ്ടും പിരിച്ചുവിടലുമായി മൈക്രോസോഫ്റ്റ്

വീണ്ടും പിരിച്ചു വിടല്‍ നടപടികളുമായി ടെക് ഭീമനായ മൈക്രോ സോഫ്റ്റ്. 70 പേരെ ഉടന്‍ പിരിച്ചു വിടുമെന്നാണ് മൈക്രോസോഫ്റ്റ് അയര്‍ലണ്ട് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്. ജീവനക്കാര്‍ക്ക് പിരിച്ചുവിടല്‍ സംബന്ധിച്ച സൂചന കമ്പനി നല്‍കി കഴിഞ്ഞു. ജനുവരി മുതല്‍ ഇതുവരെ അയര്‍ലണ്ടില്‍ 180 പേര്‍ക്കാണ് മൈക്രോസോഫ്റ്റില്‍ ജോലി നഷ്ടമായത്. ഇത് ആഗോളതലത്തില്‍ 10,000 പേരെ കുറയ്ക്കുക എന്ന കമ്പനി നടപടിയുടെ ഭാഗമായിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നടപടി. എന്നാല്‍ അയര്‍ലണ്ടിലെ ഇപ്പോളത്തെ നടപടി ആഗോള പിരിച്ചുവിടലിന്റെ ഭാഗമല്ലെന്നും മറിച്ച് ലോക്കല്‍ അഡ്ജസ്റ്റ്‌മെന്റിന്റെ ഭാഗമാണെന്നുമാണ് കമ്പനി വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന സൂചന. Share This News

Share This News
Read More

അയര്‍ലണ്ടില്‍ ഇലക്ട്രിക് കാറുകള്‍ക്ക് പ്രിയമേറുന്നു

അയര്‍ലണ്ടിലെ വാഹനപ്രേമികള്‍ക്ക് ഇലക്ട്രിക് കാറുകളോട് പ്രിയമേറുന്നതായി റിപ്പോര്‍ട്ട്. 2022 ലെ ആദ്യ പകുതിയിലെ വില്‍പ്പന കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ 2023 ന്റെ ആദ്യ പകുതിയില്‍ ഇലക്ട്രിക് കാറുകളുടെ വില്‍പ്പനയില്‍ 65 ശതമാനത്തിന്റെ വര്‍ദ്ധനനവാണ് ഉണ്ടായത്. 2022 ആദ്യ പകുതിയില്‍ 8309 കാറുകള്‍ വില്‍പ്പന നടത്തിയപ്പോള്‍ 2023 ല്‍ വിറ്റത്. 13701 ഇലക്ട്രിക് കാറുകളാണ്. ഇതേ കാലയളവില്‍ പെട്രോള്‍ കാറുകളുടെ വില്‍പ്പനയില്‍ 46 ശതമാനം വര്‍ദ്ധനവുണ്ടായപ്പോള്‍ ഡീസല്‍ കാറുകളുടെ വില്‍പ്പനയില്‍ അഞ്ച് ശതമാനത്തിന്റെ കുറവുണ്ടായി. സെന്‍ട്രല്‍ സ്റ്റാറ്റിറ്റിക്‌സ് ഓഫീസാണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്. 833 കാറുകള്‍ വിറ്റ ടെസ്‌ലയാണ് ഒന്നാമത്. Volkswagen (788), Toyota (647), Hyundai (348) and Skoda (345) എന്നിങ്ങനെയാണ് മറ്റ് പ്രധാന കമ്പനികളുടെ കണക്കുകള്‍. Share This News

Share This News
Read More

ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ റീട്ടെയ്ല്‍ സെയ്ല്‍സ് പ്രഫഷണലുകള്‍ക്ക് അവസരം

ഡബ്ലിന്‍ എയര്‍ പേര്‍ട്ടിലെ ഡ്യൂട്ടി ഫ്രീ ഷോപ്പായ ARI യില്‍ അവസരങ്ങള്‍. യൂറോപ്പിലെ പ്രമുഖ റീട്ടെയ്ല്‍ ശൃംഖലയാണ് ARI. റീട്ടെയ്ല്‍ സെയ്ല്‍സ് പ്രഫഷണലുകളുടെ ഒഴിവുകളാണ് ഉള്ളത്. ഡബ്ലിന്‍ , കോര്‍ക്ക് എയര്‍പോര്‍ട്ടുകളിലാണ് അവസരങ്ങള്‍. മണിക്കൂറിന് 14.67 യൂറോയാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന ശമ്പളം. ഫൂള്‍ ടൈമായും പാര്‍ട്ട് ടൈമായും അവസരങ്ങളുണ്ട്. അപേക്ഷിക്കുന്നവര്‍ വിവിധ ഷിഫ്റ്റുകളില്‍ ജോലി ചെയ്യാന്‍ തയ്യാറായിരിക്കണം. കുറഞ്ഞത് ഒരു വര്‍ഷത്തെ റീ ടെയ്ല്‍ സെയില്‍സ് എക്‌സ്പീരിയന്‍സ് അഭികാമ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. https://www.daa.ie/job-listings/sales-assistant-at-the-loop/ Share This News

Share This News
Read More

60 പേര്‍ക്ക് കൂടി തൊഴിലവസരങ്ങളുമായി ALDI

60 പേര്‍ക്ക് കൂടി തൊഴില്‍ അവസരങ്ങളുമായി പ്രമുഖ സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയായ ALDI കോര്‍ക്ക്, ഗാല്‍വേ എന്നിവിടങ്ങളിലാണ് അവസരങ്ങള്‍. ഇരു സ്ഥലങ്ങളിലും 30 പേര്‍ക്ക് വീതമാണ് അവസരങ്ങള്‍. മുഴുവന്‍ സമയ സ്ഥിര ജോലിക്കാണ് അവസരം. ALDI ഗ്രൂപ്പിന്റെ അയര്‍ലണ്ടിലെ 159-ാമത്തെയും 160-ാമത്തയേും സ്റ്റോറുകളാണ് ഗാല്‍വേയിലെ Athenry യിലും കോര്‍ക്കിലെ Kanturk ലും പ്രവര്‍ത്തനമാരംഭിക്കുന്നത്. അയര്‍ലണ്ടില്‍ ALDI ക്കൊപ്പം 4,650 ആളുകളാണ് നിലവില്‍ ജോലി ചെയ്യുന്നത്. പുതിയ ജോലി സാധ്യതകളെക്കുറിച്ച് കൂടുതല്‍ അറിയുന്നതിനും അപേക്ഷ നല്‍കുന്നതിനും കമ്പനിയുടെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. Share This News

Share This News
Read More

Hyundai i30 വില്പനയ്ക്ക്.

ലെറ്റർകെന്നിയിലെ മലയാളിയുടെ കാർ വില്പനയ്ക്ക്. കൂടുതൽ വിവരങ്ങൾ ചുവടെ. Car: Hyundai i30 Year: 2013 Colour: Black Engine: 1.4 Ltr Fuel: Petrol Transmission: Manual Miles: 88000 NCT: 2 year (March 2025) Tax: 280 (10/2023) Pet Free. Location: Letterkenny Asking price €7400 Contact:  0894150368   . Share This News

Share This News
Read More

അയര്‍ലണ്ടില്‍ ഹോട്ടല്‍ വാടക റെക്കോര്‍ഡ് ഉയരത്തില്‍

അയര്‍ലണ്ടില്‍ ഹോട്ടല്‍ മുറികള്‍ വാടകയ്‌ക്കെടുക്കാന്‍ ചെലവേറും. ഹോട്ടല്‍ മുറികളുടെ ശരാശരി വാടക റെക്കോര്‍ഡ് ഉയരത്തിലാണ്. പ്രോപ്പര്‍ട്ടി അഡൈ്വസറി കമ്പനി പുറത്തു വിട്ട മെയ്മാസത്തിലെ കണക്കുകളിലാണ് ഈ റെക്കോര്‍ഡ് വര്‍ദ്ധനവ് കാണുന്നത്. ശരാശരി ദിവസ വാടക 209 യൂറോയാണ്. മുമ്പത്തെ ഏറ്റവും കൂടിയ ശരാശരി വാടകയെ അപേക്ഷിച്ച് 3.5 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഉള്ളത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് ഇതിനുമുമ്പ് ശരാശരി ദിവസവാടക ഏറ്റവും ഉയര്‍ന്നത്. അയര്‍ലണ്ടില്‍ ഡബ്ലിന്‍ ഉള്‍പ്പെടെ എല്ലാ നഗരങ്ങളിലും ഹോട്ടല്‍ മുറികളുടെ ദിവസ വാടക ഉയര്‍ന്ന നിലയില്‍ തന്നെയാണ്. വാടക നിരക്ക് ഉയര്‍ന്നു നില്‍ക്കുമ്പോഴും ജനുവരി മുതല്‍ മെയ് വരെയുള്ള മാസങ്ങളില്‍ ഹോട്ടല്‍ മുറികളില്‍ 78 ശതമാനത്തിലും കസ്റ്റമേഴ്‌സ് ഉണ്ടായിരുന്നു എന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. Share This News

Share This News
Read More

പൈലറ്റുമാരെ റിക്രൂട്ട് ചെയ്യാന്‍ എമിറേറ്റ്‌സ് അയര്‍ലണ്ടില്‍

പ്രമുഖ വിമാനസര്‍വ്വീസുകളില്‍ ഒന്നായ എമിറേറ്റ്‌സ് അയര്‍ലണ്ടില്‍ നിന്നും പൈലറ്റുമാരെ റിക്രൂട്ട് ചെയ്യുന്നു. ഇതിനായി ഓപ്പണ്‍ ഡേ സംഘടിപ്പിക്കാനാണ് എമിറേറ്റ്‌സ് ഒരുങ്ങുന്നത്. ഓഗസ്റ്റ് മാസത്തിലാകും ഓപ്പണ്‍ ഡേ. ഇതിനു മുന്നോടിയായി അപേക്ഷിക്കാന്‍ താത്പര്യമുള്ളവര്‍ക്കായി ഒരു ഓണ്‍ലൈന്‍ സെക്ഷന്‍ ഈ മാസം 19 ന് നടത്തുന്നുണ്ട്. ഐറീഷ് സമയം രാവിലെ 10 മണിക്കാണ് ഇത് നടത്തുന്നത്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് നികുതിയില്ലാതെ മികച്ച ശമ്പളം, കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ഉള്‍പ്പെടെ കുറഞ്ഞ നിരക്കില്‍ വിമാനയാത്ര, താമസത്തിനും യാത്രകള്‍ക്കുമുള്ള പ്രത്യേക അലവന്‍സുകള്‍, മെഡിക്കല്‍ അലവന്‍സ്,ഇന്‍ഷുറന്‍സ്, എന്നിവയും ലഭിക്കും ഓണ്‍ലൈന്‍ സെക്ഷനില്‍ പങ്കെടുക്കാനായി താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് രജിസ്റ്റര്‍ ചെയ്യുക. https://www.emiratesgroupcareers.com/pilots/ Share This News

Share This News
Read More

അയര്‍ലണ്ടില്‍ ഡെന്റിസ്റ്റുകളുടെ ക്ഷാമമെന്ന് ഐഡിഎ

അയര്‍ലണ്ടില്‍ ഡെന്റിസ്റ്റുകളുടെ ക്ഷാമമെന്ന് അയര്‍ലണ്ട് ഡെന്റിസ്റ്റ് അസോസിയേഷന്‍ (IDA). പൊതു സ്വകാര്യ മേഖലകളിലായി 500 ഡെന്റിസ്റ്റുകളുടെ കുറവുണ്ടെന്നാണ് ഐഡിഎയുടെ വിലയിരുത്തല്‍. നിലവില്‍ ദന്തഡോക്ടര്‍മാരുടെ കുറവ് മൂലം വിരമിച്ച ഡോക്ടര്‍മാരുടെ സേവനമാണ് ഇപ്പോള്‍ തേടുന്നതെന്നും ഇവര്‍ പറഞ്ഞു. ദന്താരോഗ്യത്തിന് സര്‍ക്കാര്‍ വേണ്ട മുന്‍ഗണന നല്‍കുന്നില്ലെന്നും ഇതിനാല്‍ തന്നെ ആവശ്യമായ പണം ഈ മേഖലയ്ക്ക് ലഭിക്കുന്നില്ലെന്നും ഐഡിഎ സിഇഒ Fintan Hourihan സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റിക്ക് മുന്നില്‍ പറഞ്ഞു. ദന്തല്‍ മേഖലയ്ക്കുള്ള സര്‍ക്കാര്‍ സഹായം തീരെ കുറവാണെന്നും അദ്ദേഹം വിമര്‍ശിച്ചു. കൂടുതല്‍ പണം അനുവദിക്കണമെന്നും ഒപ്പം ആവശ്യമായ നിയമനങ്ങള്‍ ദന്തല്‍ മേഖലയ്ക്ക് നല്‍കണമെന്നുമാണ് ഐഡിഎയുടെ ആവശ്യം. Share This News

Share This News
Read More

അയര്‍ലണ്ടില്‍ മൂന്നിലൊരാള്‍ നിലനില്‍പ്പിനായി ബുദ്ധിമുട്ടുന്നുവെന്ന് റിപ്പോര്‍ട്ട്

അയര്‍ലണ്ടില്‍ നിലവില്‍ മൂന്നിലൊരാള്‍ സാമ്പത്തികമായുള്ള നിലനില്‍പ്പിനായി പൊരുതുന്നതായി റിപ്പോര്‍ട്ട്. കോംപറ്റീഷന്‍ ആന്‍ഡ് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കമ്മീഷന്‍ നടത്തിയ ഒരു സര്‍വ്വേയുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 1500 പേരാണ് സര്‍വ്വേയില്‍ പങ്കെടുത്തിരിക്കുന്നത്. വിലക്കയറ്റത്തെ തുടര്‍ന്നുള്ള ബുദ്ധിമുട്ടുകളാണ് കൂടുതല്‍ ആളുകളും പങ്കുവെച്ചത്. വരവും ചെലവും ഒത്തുപോകാന്‍ ഏറെ ബുദ്ധിമുട്ടുന്നതായി എട്ടിലൊരാള്‍ അഭിപ്രായപ്പെട്ടതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ സര്‍വ്വെയില്‍ പങ്കെടുത്തതില്‍ 58 ശതമാനവും തങ്ങള്‍ തൃപ്തരാണ് എന്ന അഭിപ്രായമാണ് പങ്കുവെച്ചത്. പണപ്പെരുപ്പവും വിലക്കയറ്റവും ഇതേ തുടര്‍ന്നുണ്ടായ പലിശ വര്‍ദ്ധനവും കനത്ത പ്രഹരമാണ് സാധാരണക്കാര്‍ക്ക്‌മേല്‍ ഏല്‍പ്പിച്ചിരിക്കുന്നത്. Share This News

Share This News
Read More