2005 മുതല്‍ ഇതുവരെ പൂട്ടിയത് 2000 പബ്ബുകള്‍

അയര്‍ലണ്ടില്‍ പബ്ബുകളുടെ നിലനില്‍പ്പ് ഭീഷണിയിലെന്ന് റിപ്പോര്‍ട്ടുകള്‍. ഇക്കഴിഞ്ഞ ദിവസം പുറത്തുവന്ന കണക്കുകള്‍ ഈ മേഖലയിലെ പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നതാണ്. 2005 മുതല്‍ ഇതുവരെ രണ്ടായിരത്തോളം പബ്ബുകളാണ് അയര്‍ലണ്ടില്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചത്.

ഡ്രിങ്ക്‌സ് ഇന്‍ഡസ്ട്രി ഗ്രൂപ്പ് ഓഫ് അയര്‍ലണ്ടാണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്. 2022 ല്‍ മാത്രം 108 ബാറുകള്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചതായാണ് വിവരം. 2005 മുതല്‍ അടച്ചുപൂട്ടിയത് ഇന്‍ഡസ്ട്രിയില്‍ ആകെയുള്ളതിന്റെ 22.5 ശതമാനത്തോളം വരും.

കോവിഡ് മഹാമാരി മുതല്‍ ഇങ്ങോട്ട് മാത്രം 450 പബ്ബുകളാണ് പൂട്ടിയത്. പൂട്ടപ്പെട്ടവയില്‍ ഗ്രാമീണ മേഖലയിലെ സ്ഥാപനങ്ങളാണ് കൂടുതല്‍. കുടുംബപരമായി നടത്തുന്ന ബിസിനസുകളും ഒപ്പം ചെറുകിട സ്ഥാപനങ്ങളുമാണ് കൂടുതല്‍ പ്രതിസന്ധി നേരിടുന്നത്.

ഇത്തരം ബസിനസ് സംരഭങ്ങളെ സഹായിക്കാന്‍ സര്‍ക്കാര്‍ നടപടി അനിവാര്യമാണെന്നാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ പറയുന്നത്

Share This News

Related posts

Leave a Comment