വെസ്റ്റ് കോർക്ക് റോഡിൽ വലിയ സിങ്ക്ഹോൾ പ്രത്യക്ഷപ്പെട്ടു. കാസ്സിൽടൗൺബെറിനും അല്ലിഹീസിനുമിടയിലുള്ള ഒരു റോഡിൽ ഒരു മൈൻഷാഫ്റ്റിന്റെ സ്ഥാനത്താണ് ഈ ദ്വാരം സമീപ ദിവസങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. പത്തൊൻപതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലും ഈ പ്രദേശം ചെമ്പിന്റെ ഖനന സ്ഥലമായിരുന്നു. വീഡിയോ കാണാം: https://www.facebook.com/baloozcom/videos/535611703683563/ Share This News
Read Moreവാട്സാപ്പ് വഴി ഇംഗ്ലീഷ് ക്ലാസ്സുകൾ : അടുത്ത ബാച്ചിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു
നാല് ആഴ്ചകൊണ്ട് വാട്സാപ്പ് വഴി ഇംഗ്ലീഷ് അനായാസം പഠിക്കാം. ഇംഗ്ലീഷ് ഗ്രാമർ പാഠ്യപുസ്തകങ്ങളിൽ കാണുന്ന വിധത്തിലുള്ള ഫോർമുലകൾ ഒന്നും കൂടാതെ വളരെ അനായാസമായി പഠിക്കാം. അടുത്ത ബാച്ച് നവംബർ ഒന്നാം തിയതി ആരംഭിക്കുന്നു. ഒരു ബാച്ചിൽ പരമാവധി 20 പേർക്ക് മാത്രം അഡ്മിഷൻ. വ്യക്തിപരമായ ശ്രദ്ധ ലഭ്യമാക്കുന്നതിനാണ് 20 പേർക്ക് മാത്രമായി പ്രവേശനം ചുരുക്കിയിരിക്കുന്നത്. എല്ലാ മാസവും ഒന്നാം തിയതിയാണ് പുതിയ ബാച്ച് തുടങ്ങുന്നത്. നാല് ലെവലുകളിലായി നടത്തുന്ന വിവിധ കോഴ്സുകളുൾടെ വിശദവിവരങ്ങൾക്ക് www.Englishin4Weeks.com എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്. ജോലി അന്വേഷിക്കുന്നവർക്ക് നല്ല ബയോഡാറ്റയും ഇന്റർവ്യൂ ടിപ്സും ഈ വെബ്സൈറ്റ് ലഭ്യമാക്കുന്നുണ്ട്. ഇംഗ്ലീഷ് ക്ലാസുകൾക്ക് താല്പര്യമുള്ളവർക്ക് തങ്ങളുടെ ഇംഗ്ലീഷിലെ നിലവിലെ പ്രാവണ്യം പരിശോധിക്കാൻ സൗജന്യ ലെവൽ ടെസ്റ്റ് ചെയ്യാൻ 089 40 22 000 എന്ന നമ്പറിൽ വാട്സാപ്പിൽ കോൺടാക്ട് ചെയ്താൽ മതി. Share This News
Read MoreNMBI – ARF ഇനി ഡയറക്റ്റ് ഡെബിറ്റ് ഇല്ല
നഴ്സിംഗ് ആൻഡ് മിഡ്വൈഫറി ബോർഡ് ഓഫ് അയർലണ്ട് (NMBI) ഈ വർഷം മുതൽ ആനുവൽ റീടെൻഷൻ ഫീസ് (ARF) ഡയറക്റ്റ് ഡെബിറ്റ് ആയി അടയ്ക്കാനുള്ള ഓപ്ഷൻ നിർത്തുകയാണ്. അതിനാൽ വർഷങ്ങളായി ഡയറക്റ്റ് ഡെബിറ്റ് ഓപ്ഷൻ കൊടുത്തിട്ടുള്ളവർ പ്രത്യേകമായി ഈ വർഷം മുതൽ തങ്ങളുടെ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് മാനുവലി ARF അടയ്ക്കാൻ ഓർക്കുക. എല്ലാവർഷവും നവംബർ മുതൽ അടുത്ത വർഷത്തേക്കുള്ള ARF അടയ്ക്കാൻ സാധിക്കും. എല്ലാ വർഷവും ഡിസംബർ 31 വരെയാണ് പിഴകൂടാതെ ARF അടയ്ക്കാവുന്ന തിയതി. നവംബർ മുതൽ എല്ലാവർക്കും ഓർമിപ്പിക്കൽ കത്തുകൾ ലഭിച്ചു തുടങ്ങും. ഓൺലൈൻ അക്കൗണ്ട് ഇല്ലാത്തവരുണ്ടെങ്കിൽ ഉടനെ തന്നെ NMBIയുടെ വെബ്സൈറ്റ് സന്ദർശിച്ച് ഒരു ഓൺലൈൻ അക്കൗണ്ട് സൃഷ്ടിക്കേണ്ടതാണ്. Share This News
Read Moreഅയർലൻഡ് വിസ: പുതിയ നിയമം
അയർലണ്ടിലേക്ക് ജോലിക്കായി വരുന്നവർക്ക് വിസയ്ക്ക് അപേക്ഷിക്കുമ്പോൾ പുതിയതായി ഒരു അപേക്ഷാ ഫോം കൂടി പൂരിപ്പിച്ച് വി.ഫ്.സിൽ സമർപ്പിക്കണം. ഈ ഫോം ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യാം. ഓർക്കുക, നിയമങ്ങൾ എപ്പോൾ വേണമെങ്കിലും മാറാവുന്നതാണ്. അതിനാൽ നിങ്ങൾ ഈ വാർത്ത വായിക്കുന്നത് ഇത് പ്രസിദ്ധീകരിച്ച് നാളുകൾക്ക് ശേഷമാണെങ്കിൽ ഏറ്റവും പുതിയ നിയമം അന്വേഷിച്ച് അതനുസരിച്ച് പ്രവർത്തിക്കുക. Supplementary Employment Application Form 2019 https://youtu.be/J5V2QqeckFo Critical Skill Permit Ireland – വഞ്ചിതരാകാതിരിക്കാൻ https://www.youtube.com/watch?v=mhJ5UJgf17E&t=7s അയർലണ്ട് ക്രിട്ടിക്കൽ സ്കിൽസ് ഒക്യുപേഷൻസ് ലിസ്റ്റ് അയർലണ്ടിൽ വർക്ക് പെർമിറ്റ് ലഭിക്കില്ലാത്ത പ്രൊഫെഷനുകൾ . Share This News
Read Moreസുനിമോൾക്കായി കൈകോർക്കാം
സുനിമോൾ തോമസിനായി നമുക്കൊരുമിച്ച് കൈകോർക്കാം. ബോൺമാരോ ട്രാൻസ് പ്ലാന്റിനായി വലിയ തുക വേണം. നമ്മളൊന്നിച്ച് ശ്രമിച്ചാൽ അത് സാധിക്കും. കണ്ണൂർ പയ്യാവുർ സ്വദേശിനിയായ നേഴ്സുമായ സുനിമോൾക്ക് ജീവതത്തിലേക്ക് തിരിച്ചു വരാൻ സുമനസ്സുകളുടെ സഹായം വേണം. ഏവരുടെയും പോലെ നേഴ്സായി ജോലി ചെയ്ത് സാധാരണ കുടുംബത്തിലെ അംഗമായ സുനിമോൾ ബാധ്യതകളൊക്കെ തീർത്ത് നല്ലൊരു കുടുംബ ജീവിതം കണ്ടെത്താനായി സൗദിയിലെ ദമാമിലെ മിലിട്ടറി ആശുപത്രിയിൽ ജോലി ചെയ്ത് വരുമ്പോഴാണ് ശാരീരിക അസുഖങ്ങൾ അലട്ടുകയും നല്ല ഒരു പരീശോധനക്കായി നാട്ടിൽ തിരിച്ചു വരുന്നത് എന്നാൽ ഇന്ന് സുനിമോൾ വലിയ പോരാട്ടത്തിലാണ്. ക്യാൻസറുമായുള്ള പോരാട്ടം. അതിനെ തോൽപ്പിക്കാൻ മനക്കരുത്തുണ്ട് സുനിമോൾക്ക് ,പക്ഷേ കുറവുള്ളത് സാമ്പത്തികമാണ്. സുനി മോളുടെ ഭർത്താവ് ജേക്കബ് സെബാസ്റ്റ്യൻ സൗത്ത് ഇന്ത്യൻ ബാങ്കിൽ താൽക്കാലിക അടിസ്ഥാനത്തിലാണ് ജോലി ചെയ്യുന്നത്. രണ്ട് മക്കളുമുണ്ട്.ഒരു പാട് നാളത്തെ ചികിത്സയ്ക്ക് ശേഷമാണ് Early T…
Read Moreമാസം 10 യൂറോയ്ക്ക് അൺലിമിറ്റഡ് ഓഫറുമായി പുതിയ മൊബൈൽ നെറ്റ്വർക്ക്
അയർലണ്ടിൽ പ്രതിമാസം 9.99 യൂറോയ്ക്ക് അൺലിമിറ്റഡ് ഓഫറുമായി ഗോമോ എന്ന പുതിയ മൊബൈൽ നെറ്റ്വർക്ക് പ്രവർത്തനം ആരംഭിച്ചു. ആദ്യം ഓർഡർ ചെയ്യുന്ന ഒരു ലക്ഷം പേർക്കാണ് ഈ ഓഫർ ലഭിക്കുക. പുതിയ നമ്പരോടുകൂടിയ സിം കാർഡ് ഓർഡർ ചെയ്യുകയോ അല്ലെങ്കിൽ നിലവിലുള്ള മാറാതെ പോർട്ട് ചെയ്ത് ഉപയോഗിക്കേണ്ടവർക്ക് അങ്ങനെയും ചെയ്യാവുന്നതാണ്. www.gomo.ie എന്ന ഒഫീഷ്യൽ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത് പേരും, അഡ്രസ്സും, ഡെബിറ്റ് കാർഡ് ഡീറ്റൈൽസും കൊടുത്ത് പുതിയ സിം കാർഡ് ഓർഡർ ചെയ്യാവുന്നതാണ്. പുതിയ കണക്ഷൻ നമുക്കിഷ്ടമുള്ള തീയതി മുതൽ ആരംഭിക്കാവുന്നതാണ്. അതായത് നിലവിൽ മറ്റൊരു സിം കാർഡ് ടോപ് അപ്പ് ചെയ്ത് ഒരു മാസം കൂടി ബാലൻസ് ബാക്കിയുണ്ടെങ്കിൽ അന്നേ ദിവസം മുതൽ പുതിയ നെറ്വർക്കിലേയ്ക്ക് മാറിയാൽ മതിയാവും. പുതിയ ചാർജ് ആ ദിവസം മുതൽ മാത്രമേ ഈടാക്കുകയുള്ളൂ. ഓഫർ മാസം 9.99 യൂറോയ്ക്ക്…
Read Moreഓപ്പൺ ഡേ ജോബ് റിക്രൂട്ട്മെന്റ്
ഡബ്ലിനിൽ ജോലി തേടുന്ന വിദ്യാർഥികൾക്ക് സന്തോഷ വാർത്ത… ഹിൽട്ടൺ ഹോട്ടലിൽ ഓപ്പൺ ഡേ റിക്രൂട്ട്മെന്റ്. ഡബ്ലിനിലെ വിദ്യാർത്ഥികൾ അടക്കമുള്ളവർക്ക് ഫുൾ ടൈം, പാർട്ട് ടൈം ജോലി സാധ്യതയൊരുക്കി ഹിൽട്ടൺ ഹോട്ടൽ. ഒക്ടോബർ 23 ന് 15:00 മുതൽ 18:00 വരെ ഹിൽട്ടൺ ഡബ്ലിൻ എയർപോർട്ട് ഹോട്ടൽ അവരുടെ ഹോട്ടലിൽ ഒരു റിക്രൂട്ട്മെന്റ് ദിവസം നടത്തുന്നു. ഫുൾ ടൈം, പാർട്ട് ടൈം ജോലികൾ ഉണ്ട്. ഫുഡ് ആൻഡ് ബീവറേജ്, ബാർടെൻഡർമാർ, നൈറ്റ് മാനേജർമാർ, ഹൗസ് കീപ്പിങ് തുടങ്ങി വിവിധ ഡിപ്പാർട്മെന്റുകളിലേയ്ക്ക് ജോലിക്കാരെ തേടുന്നു. Share This News
Read Moreസ്ലൈഗോയിൽ യു.എസ്. കമ്പനി 20 പേരെ കൂടി നിയമിക്കുന്നു
റീട്ടെയിലർ ഓവർസ്റ്റോക്ക് സ്ലിഗോയിൽ ഇയു ബേസ് തുറക്കുന്നു. യുഎസ് ഓൺലൈൻ റീട്ടെയിൽ, ടെക്നോളജി കമ്പനിയായ ഓവർസ്റ്റോക്ക് സ്ലിഗോയിലെ നോർത്ത് വെസ്റ്റ് ബിസിനസ് പാർക്കിൽ പുതിയ യൂറോപ്യൻ താവളം തുറന്നു. സോഫ്റ്റ്വെയർ ഡെവലപ്മെൻറ് ആൻഡ് ടെസ്റ്റിംഗ്, മെഷീൻ ലേണിംഗ്, ഡാറ്റാ അനലിറ്റിക്സ് സ്റ്റാഫ് എന്നിവയുൾപ്പെടെ 80 ലധികം ജീവനക്കാർ നിലവിൽ സ്ലിഗോയിൽ ഉണ്ട്. വർഷാവസാനത്തിനുമുമ്പ് 20 പേരെ കൂടി നിയമിക്കാൻ പദ്ധതിയിടുന്നുണ്ട്. ഓവർസ്റ്റോക്കിന്റെ വെബ്സൈറ്റ് ഓരോ മാസവും 40 ദശലക്ഷം ഉപഭോക്താക്കൾ സന്ദർശിക്കുന്നു. മൂന്നാം കക്ഷി വിൽപ്പനക്കാരിൽ നിന്ന് ദശലക്ഷക്കണക്കിന് ഉൽപ്പന്നങ്ങളിലേക്ക് ഉപയോക്താക്കൾക്ക് പ്രവേശനം നൽകുന്ന ഒരു വിപണന കേന്ദ്രവും വെബ്സൈറ്റിൽ ഉണ്ട്. Share This News
Read Moreകോർക്ക് കാർണിവൽ- 2020
കോർക്കിൽ 2020 ജൂൺ 27 ശനിയാഴ്ച്ച, മൾട്ടി കൾചറൽ മെഗാ ഇവന്റ് ”കോർക്ക് കാർണിവൽ 2020 ” FACE, അയർലണ്ട്ന്റെ ആഭിമുഖ്യത്തിൽ നടത്തുന്നതിനായുള്ള പ്രാഥമീക നടപടികൾ പൂർത്തിയായി. ആൾ അയർലണ്ട് ക്രിക്കറ്റ് (T 20) ടൂർണമെന്റ്, വോളിബോള് ടൂർണമെന്റ്, ബാഡ്മിന്റൺ ടൂർണമെന്റ്, ഫുട്ബാൾ മത്സരം, വിവിധ കാലാകായിക മത്സരങ്ങൾ, മൾട്ടി കൾച്ചറൽ കലാപ്രദർശനങ്ങൾ എന്നിവയ്ക്കൊപ്പം യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖ വടംവലി ടീമുകൾ, 3001 യൂറോ പ്രൈസ് മണിയ്ക്കായി മാറ്റുരയ്ക്കുന്ന അന്താരാഷ്ട്ര വടംവലി മത്സരങ്ങൾക്കും കോർക്ക് കാർണിവൽ വേദിയാകും. വിവിധ രുചികൾ പരിചയപ്പെടുത്തുന്ന അന്താരാഷ്ട്രാ ഫുഡ് ഫെസ്റ്റിവൽ കാർണിവലിന്റെ മാറ്റുകൂട്ടും. ഫോറം ഫോർ ആർട്സ് ആൻഡ് കൾച്ചറൽ എക്സ്ചേഞ്ച്- FACE, അയർലണ്ട്ന്റെ നേതൃത്വത്തിൽ ആണ് കോർക്കിൽ മെഗാ ഇവന്റായി കാർണിവൽ എത്തുന്നത്. ഈ ഉത്സവത്തിലേയ്ക്ക് അയർലണ്ട്ലെ എല്ലാ കാലാകായിക പ്രേമികളുടെയും സഹായസഹകരണങ്ങൾ അഭ്യർത്ഥിക്കുന്നു. കൂടുതൽ വിവരങ്ങൾക്കായി…
Read Moreകാവനിൽ 120 തൊഴിലവസരങ്ങൾ: ലിബർട്ടി ഇൻഷുറൻസ്
അടുത്ത മൂന്ന് വർഷത്തിനുള്ളിൽ കാവനിൽ 120 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ് ലിബർട്ടി ഇൻഷുറൻസ്. കവാനിലെ അഡ്മിനിസ്ട്രേറ്റീവ്, സപ്പോർട്ട്, മാനേജ്മെന്റ് ലെവൽ തസ്തികകളിലേക്ക് ആളുകളെ തേടുകയാണെന്ന് കമ്പനി അറിയിച്ചു. മലയാളികൾ കാവനിൽ താമസിക്കുന്ന മലയാളികൾക്ക് ഇതൊരു സുവർണാവസരമാണ്. Share This News
Read More