നീനാ (കൗണ്ടി ടിപ്പററി): നീനാ കൈരളിയുടെ ക്രിസ്തുമസ്, പുതുവത്സരാഘോഷങ്ങള്‍ ‘പൗര്‍ണമി 2019/20’ പ്രൗഢഗംഭീരമായി നടത്തപ്പെട്ടു. നീനാ സ്കൗട്ട് ഹാളില്‍ വച്ച് അരങ്ങേറിയ ആഘോഷപരിപാടികളുടെ വിശിഷ്ടാതിഥികളായി Mary Fogarty (INMO Assistant Director of Industrial relations), Ann Noonan (Member of INMO executive committee), Fr. Rexon Chullikal (Nenagh Parish) എന്നിവര്‍ പങ്കെടുത്തു. ക്രിസ്തുമസ് കരോള്‍, കുട്ടികളുടെയും, മുതിര്‍ന്നവരുടെയും വിവിധ നൃത്ത, നൃത്തേതര ഇനങ്ങള്‍,ഗാനമേള, ക്രിസ്തുമസ് പാപ്പയെ വരവേല്ക്കല്, തുടങ്ങിയ വിവിധങ്ങളായ പരിപാടികളാല്‍ സമ്പുഷ്ടമായിരുന്നു ഇത്തവണത്തെ ആഘോഷങ്ങള്‍. കൂടാതെ നീനാ കൈരളി അംഗങ്ങള്‍ വേഷമിട്ട ‘അപ്പൂപ്പന് താടി’ എന്ന നൃത്ത സംഗീത നാടകം പ്രേക്ഷകരെ ആസ്വാദനത്തിന്റെ മാസ്മരിക ലോകത്തേയ്ക്ക് കൂട്ടികൊണ്ട് പോകുകയും ആഘോഷത്തിന്റെ മാറ്റ് കൂട്ടുകയും ചെയ്ത ഒന്നായി മാറി എന്നതില്‍ സംശയമില്ല. കൈരളി കുടുംബാംഗങ്ങളുടെ വീടുകളിലൂടെ നടത്തിയ ക്രിസ്തുമസ് കരോളിനോടനുബന്ധിച്ച് നടത്തപ്പെട്ട അലങ്കാര…
Read Moreഹെൽത്ത് കെയർ കോഴ്സ് ചെയ്യണോ വേണ്ടയോ ?
ഇൻഫർമേഷൻ ആൻഡ് എൻറോൾമെന്റ് ഈവനിംഗ്. വർഷങ്ങളായി മലയാളികളുടെ വിശ്വസ്ത സ്ഥാപനമായ ബി ആൻഡ് ബി നഴ്സിംഗ്, കെയറർ കോഴ്സിന്റെ സാധ്യതകളും കൂടുതൽ വിവരങ്ങളും തല്പരരായവർക്ക് വേണ്ടി നടത്തുന്നു. 2020 ജനുവരി 20 തിങ്കളാഴ്ച്ച വൈകിട്ട് 07 മണിക്ക് ടിപ്പററിയിലെ Cahir House ഹോട്ടലിൽ വച്ച് നടത്തുന്ന സായാഹ്ന പരിപാടിയിൽ സൗജന്യമായി പങ്കെടുക്കാം. അയര്‍ലണ്ടില്‍ ഉടനീളമായി ജോലി ചെയ്തുകൊണ്ടിരിക്കുന്ന 1300 ലധികം കെയറര്‍മാര്‍ക്ക് പരിശീലനം നല്‍കിയിട്ടുള്ള B&B നഴ്സിംഗാണ് ഈ ഓപ്പൺ ഈവനിംഗ് നടത്തുന്നത്. 2005 മുതല്‍ ഐറിഷ് സര്‍ക്കാര്‍ അംഗീകരിച്ച് പ്രവര്‍ത്തിച്ചു വരുന്ന ബി ആന്‍ഡ് ബി നഴ്സിംഗിലെ ട്രെയിനര്‍ മാര്‍ഗരറ്റ് ബേണിന് കീഴില്‍ പരിശീലനം പൂര്‍ത്തിയാക്കിയവരില്‍ നൂറുകണക്കിന് മലയാളികളും ഉണ്ട്. അയര്‍ലണ്ടില്‍ ഉടനീളം ജോലി ഒഴിവുകളുള്ള കെയര്‍ അസിസ്റ്റന്റ്റ് (QQI Level 5) കോഴ്സ് പഠിക്കാനായി ബി & ബി നഴ്സിംഗ് ltd പുതിയ ബാച്…
Read Moreഎന്നിസ്കോര്‍ത്തി ക്രിസ്മസ് പുതുവത്സര ആഘോഷം സമാപിച്ചു
എന്നിസ്കോര്‍ത്തിലെ മലയാളി കൂട്ടായ്മയുടെ ക്രിസ്മസ് പുതുവത്സര ആഘോഷങ്ങള്‍ വൈവിധ്യമാര്‍ന്ന കാര്യപരിപാടികളോടെ സമാപിച്ചു. സ്നേഹത്തിന്റെയും നന്മയുടെയും സന്ദേശങ്ങള്‍ ഒരേ മനസോടെ പരസ്പരം പങ്കുവെച്ചുകൊണ്ടുള്ള ആഘോഷം വെത്യസ്ഥമായ ഒരു അനുഭവമായിരുന്നു. എല്ലാ തിരക്കുകളും മാറ്റിവെച്ചുകൊണ്ടു കുട്ടികളും മുതിര്‍ന്നവരും ഒരേ പോലെ നിസ്വാര്‍ത്ഥമായി സഹകരിച്ചു പരിപാടികളിൽ പങ്കെടുത്തു ആഘോഷം വന്‍ വിജയമായായിത്തീര്‍ത്തു. കുട്ടികളുടെ കലാപരിപാടികളും, അച്ചായന് – അച്ചായത്തിമാരുടെ ഡാന്‍സും, സ്കിറ്റും, ക്രിസ്മസ് പപ്പയുടെ ഡാന്‍സും ആഘോഷത്തിനു മികവേര്‍ന്നു. വൈകിട്ട് 7 മണിക്ക് ആരംഭിച്ച പരിപാടികള്‍ സ്നേഹവിരുന്നോടെ 11 മണിക്ക് സമാപിച്ചു. ആഘോഷപരിപാടി വിജയകരമാകാന്‍ പ്രയത്നിച്ച എല്ലാവരും അഭിനന്ദനാർഹരാണ്. വാർത്ത: സുനീദ് കെ.എസ്. Share This News
Read Moreഅടുത്ത ഐറിഷ് പൗരത്വ ചടങ്ങ് പ്രഖ്യാപിച്ചു
അടുത്ത ഐറിഷ് സിറ്റിസൺഷിപ്പ് ചടങ്ങ് മാർച്ചിൽ. അയർലണ്ടിലെ അടുത്ത പൗരത്വ ചടങ്ങുകൾ 2020 മാർച്ച് 2 തിങ്കളാഴ്ചയും ചൊവ്വാഴ്ചയും കെറിയിലെ കില്ലർണി കൺവെൻഷൻ സെന്ററിൽ നടക്കും. ചടങ്ങിൽ സ്ഥാനാർത്ഥികൾ രാജ്യത്തോട് സത്യപ്രതിജ്ഞ ചൊല്ലുകയും അവരുടെ സിറ്റിസൺഷിപ് സർട്ടിഫിക്കറ്റ് സ്വീകരിക്കുകയും അതുവഴി ഐറിഷ് പൗരന്മാരാകുകയും ചെയ്യും. ചടങ്ങ് നടക്കുന്നതിന് ഏകദേശം 4 അല്ലെങ്കിൽ 5 ആഴ്ചകൾക്കുമുമ്പ് തപാൽ വഴി യോഗ്യരായവർക്ക് ഒരു ക്ഷണം ലഭിക്കും. ഒരാളെ അതിഥിയായി പൗരത്വം സ്വീകരിക്കുന്നയാൾക്ക് കൂടെ കൊണ്ടുപോകാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യാം. Share This News
Read MoreGICC ക്രിസ്മസ് & ന്യൂ ഇയർ ആഘോഷം ഉജ്ജ്വലമായി.
ഗോൾവേ ഇന്ത്യൻ കൽച്ചറൽ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിൽ ഗോൾവെയിൽ സംഘടിപ്പിക്കപ്പെട്ട ക്രിസ്ത്മസ് ആൻഡ് ന്യൂ ഇയർ സെലിബ്രേഷൻ ആഘോഷത്തിന്റെ പൂര വേദിയായപ്പോൾ ഒരു കൂട്ടായ്മയുടെ ഒത്തു ചേരലിന്റെ നേർകാഴ്ചയും കൂടിയായി. പ്രവാസികളായ നാനാ വിഭാഗത്തിൽപെട്ട ഇന്ത്യക്കാർ ഒത്തു ചേർന്നു സാന്തോഷിക്കുന്നതിനും , ബന്ധങ്ങൾ പുതുക്കുന്നതിനും അപൂർവം കിട്ടിയ അവസരത്തെ ഏവരും ആഹ്ളാദത്തോടെയാണ് സ്വീകരിച്ചത്. പരസ്പരം സംവാദിക്കാനും ബന്ധങ്ങൾ നിലനിർത്തുന്നതിനും ഒരു സമൂഹമായി ഒറ്റകെട്ടായി നിലകൊള്ളുന്നതിനും GICCയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെടുന്ന ആഘാഷങ്ങളെ ഗോൾവേ നിവാസികൾ എപ്പോഴും നിറഞ്ഞ മനസോടെ സ്വീകരിക്കാറുണ്ട്. മതത്തിന്റെയും പ്രാദേശികതയുടെയും പേരിൽ സമൂഹത്തെ വിഘടിപ്പിച്ചു മുതലെടുപ്പു നടത്താൻ ഇക്കാലത്തു നടത്തപെടുന്ന കുൽസിത പ്രവർത്തനങ്ങളെ പ്രവാസികൾ തള്ളിക്കളഞ്ഞുകൊണ്ടു സാഹോദര്യ മനോഭാവത്തോടെ ഒത്തുചേരലുകൾക്കും പങ്കാളിത്തത്തിനും പ്രാധാന്യം നൽകി ആഘോഷിക്കാൻ തയ്യാറാകുന്നത് പ്രശംസനീയമാണ്. കൃത്യം 4 മണിക്ക് ആരംഭിച്ച ആഘോഷങ്ങൾക്കു മുഖ്യാതി ഥിയായി ഗോൾവേ സിറ്റിയുടെ മേയർ മി.മൈക്ക് കബ്ബാർഡ് സന്നിഹിതനായിരുന്നു.…
Read Moreഅക്കൗണ്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു
O’Callaghan Collection അവരുടെ സപ്പോർട്ട് ഓഫീസിലേയ്ക്കായി ഒരു ഫുൾ ടൈം അക്കൗണ്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. യോഗ്യരായവർ hr-exec@ocallaghancollection.com എന്ന ഇമെയിൽ വിലാസത്തിലേക്ക് ഇമെയിൽ ചെയ്യുക Share This News
Read MoreNMBI വാർഷിക ഫീസ് (ARF) 2020 പുതുക്കൽ സമയപരിധി നീട്ടി
2020-ലെ NMBI വാർഷിക ഫീസ് (Annual Retention Fee) ഓൺലൈനായി അടയ്ക്കേണ്ട സമയപരിധി ജനുവരി അവസാനം വരെ നീട്ടി. ഡിസംബർ 31നകം ഫീസ് അടയ്ക്കണമെന്നായിരുന്നു ആദ്യ നിര്‍ദേശം. NMBI യുടെ വെബ്സൈറ്റിൽ മൈ അക്കൗണ്ടിൽ ലോഗിൻ ചെയ്താൽ ഓൺലൈനായി തന്നെ വാർഷിക ഫീസായ €100 അടയാക്കാവുന്നതാണ്. പേയ്മെന്റ് ചെയ്താൽ അപ്പോൾ തന്നെ തങ്ങളുടെ പ്രൊഫൈലിൽ കറന്റ് വാലിഡിറ്റി 2020 ഡിസംബർ 31 വരെയായി പുതുക്കിയതായി കാണാവുന്നതാണ്. ജനുവരി 31നകം ഇതുവരെ ഫീസ് അടയ്ക്കാത്തവർക്ക് പിഴ കൂടാതെ പണമടയ്ക്കാനുള്ള അവസരമുണ്ട്. മുൻ വർഷങ്ങളിൽ പിഴയോടുകൂടി മാർച്ച് വരെ ഫീസ് അടയ്ക്കാനുള്ള അവസരം നൽകിയിരുന്നു. എന്നാൽ ഈ വർഷം അങ്ങനെ ഒരു അവസരം ഉണ്ടാവുമോ എന്നിതുവരെ അറിവായിട്ടില്ല. അതിനാൽ പിഴയില്ലാതെതന്നെ ഉടനെ ഫീസ് അടച്ച് രെജിസ്ട്രേഷൻ പുതുക്കാൻ ശ്രമിക്കുക. Share This News
Read Moreകോർക്ക് ആശുപത്രിയിൽ സന്ദർശക നിരോധനം
ഫ്ലൂ കേസുകൾ വർദ്ധിച്ചതിനെ തുടർന്ന് കോർക്ക് ആശുപത്രിയിൽ സന്ദർശക നിരോധനം. ഇൻഫ്ലുവൻസ പോലുള്ള ലക്ഷണങ്ങളുള്ള രോഗികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായതിനെത്തുടർന്ന് ഫ്ലൂ പടരാതിരിക്കാനുള്ള ശ്രമത്തിൽ കോർക്കിലെ മേഴ്സി യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ സന്ദർശക നിരോധനം ഏർപ്പെടുത്തി. കോർക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ, ഡബ്ലിനിലെ മറ്റേർണിറ്റി ആശുപത്രി, വാട്ടർഫോർഡ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ എന്നിവയുൾപ്പെടെ മറ്റ് ആശുപത്രികളിലും സന്ദർശക നിയന്ത്രണങ്ങൾ നിലവിലുണ്ട്. കോർക്കിലെ രണ്ടാമത്തെ വലിയ ആശുപത്രിയായ മേഴ്സി യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ 40 ലധികം പേരെ പ്രവേശിപ്പിച്ചു. അത്യാഹിത വിഭാഗത്തിൽ ഹാജരാകുന്ന 75% ആളുകൾക്കും ഇൻഫ്ലുവൻസയുമായി ബന്ധപ്പെട്ട ലക്ഷണങ്ങൾ ഉണ്ടെന്നാണ് റിപ്പോർട്ട്. സന്ദർശക നിരോധനം അടുത്ത ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ തുടരും. Share This News
Read Moreനീനാ കൈരളിയുടെ ക്രിസ്തുമസ്, പുതുവത്സരാഘോഷങ്ങൾ ജനുവരി 4 ന്.
നീനാ (കൗണ്ടി ടിപ്പററി): നീനാ കൈരളിയുടെ ക്രിസ്തുമസ്, പുതുവത്സരാഘോഷങ്ങൾ ‘പൗർണമി 2019/20’ ജനുവരി 4 ന് നീനാ സ്കൗട്ട് ഹാളിൽ വച്ച് ഉച്ചയ്ക്ക് ഒരു മണി മുതൽ നടക്കും.ഈ വർഷത്തെ പരിപാടികളുടെ വിശിഷ്ടാതിഥികളായി Mary Fogarty (INMO Assistant Director of Industrial relations), Ann Noonan (Member of INMO executive committee), Fr. Rexon Chullikal (Nenagh Parish) എന്നിവർ പങ്കെടുക്കുന്നു. ക്രിസ്തുമസ് കരോൾ, കുട്ടികളുടെയും, മുതിർന്നവരുടെയും വിവിധ നൃത്ത, നൃത്തേതര ഇനങ്ങൾ,ഗാനമേള, ക്രിസ്തുമസ് പാപ്പയെ വരവേൽക്കൽ, തുടങ്ങിയ വിവിധങ്ങളായ പരിപാടികളാൽ സമ്പുഷ്ടമാണ് ഇത്തവണത്തെ ആഘോഷങ്ങൾ.കൂടാതെ നീനാ കൈരളി അംഗങ്ങൾ വേഷമിടുന്ന ‘അപ്പൂപ്പൻ താടി’ എന്ന നൃത്ത സംഗീത നാടകം പ്രേക്ഷകരെ ആസ്വാദനത്തിന്റെ മാസ്മരിക ലോകത്തേയ്ക്ക് കൂട്ടികൊണ്ട് പോകും എന്നതിൽ സംശയമില്ല. ഡിസംബർ 21 ന് കൈരളി കുടുംബാംഗങ്ങളുടെ വീടുകളിലൂടെ നടത്തിയ ക്രിസ്തുമസ് കരോളിനോടനുബന്ധിച്ച്…
Read Moreഡബ്ലിൻ ബസ്, ലുവാസ്, ഡാർട്ട്, കമ്മ്യൂട്ടർ റെയിൽ സർവീസുകൾക്കുള്ള പുതുവത്സരാഘോഷ ടൈംടേബിളുകൾ
ഡബ്ലിൻ ബസ്, ലുവാസ്, ഡാർട്ട്, കമ്മ്യൂട്ടർ റെയിൽ സർവീസുകൾക്കുള്ള പുതുവത്സരാഘോഷ ടൈംടേബിളുകൾ ഇപ്രകാരമാണ്. ഡബ്ലിൻ ബസ് പുതുവത്സരാഘോഷത്തിൽ ഞായറാഴ്ച സേവനത്തിന് സമാനമായ രീതിയിൽ ഡബ്ലിൻ ബസ് സർവീസ് നടത്തും. അതായത്, രാത്രി 10 മണിയോടെ മിക്ക റൂട്ടുകളിലും അവസാനമായി പുറപ്പെടും. നൈറ്റ്ലിങ്ക് മിക്ക നൈറ്റ്ലിങ്ക് റൂട്ടുകളും അർദ്ധരാത്രി മുതൽ സർവീസ് ആരംഭിച്ച് പുലർച്ചെ 4 വരെ പ്രവർത്തിക്കും. പൂർണ്ണമായ നൈറ്റ്ലിങ്ക് ടൈംടേബിൾ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. ലുവാസ് ലുവാസ് ശനിയാഴ്ച ദിവസങ്ങളിലെപോലെ പ്രവർത്തിക്കും. കൂടാതെ, ഒരു നൈറ്റ് ലുവാസ് സേവനവും ലഭ്യമാണ്. നൈറ്റ് ലുവാസ് റെഡ് ലൈൻ വെസ്റ്റ്ബൗണ്ട് ദി പോയിന്റ് മുതൽ താല വരെ പുലർച്ചെ 1, 2, 3 എന്നിവയ്ക്ക് പുറപ്പെടും. നൈറ്റ് ലുവാസ് റെഡ് ലൈൻ വെസ്റ്റ്ബൗണ്ട് ദി പോയിന്റ് മുതൽ സാഗാർട്ട് വരെ പുലർച്ചെ 1:30 നും 2:30 നും…
Read More