2020-ലെ NMBI വാർഷിക ഫീസ് (Annual Retention Fee) ഓൺലൈനായി അടയ്ക്കേണ്ട സമയപരിധി ജനുവരി അവസാനം വരെ നീട്ടി. ഡിസംബർ 31നകം ഫീസ് അടയ്ക്കണമെന്നായിരുന്നു ആദ്യ നിര്ദേശം.
NMBI യുടെ വെബ്സൈറ്റിൽ മൈ അക്കൗണ്ടിൽ ലോഗിൻ ചെയ്താൽ ഓൺലൈനായി തന്നെ വാർഷിക ഫീസായ €100 അടയാക്കാവുന്നതാണ്.
പേയ്മെന്റ് ചെയ്താൽ അപ്പോൾ തന്നെ തങ്ങളുടെ പ്രൊഫൈലിൽ കറന്റ് വാലിഡിറ്റി 2020 ഡിസംബർ 31 വരെയായി പുതുക്കിയതായി കാണാവുന്നതാണ്.
ജനുവരി 31നകം ഇതുവരെ ഫീസ് അടയ്ക്കാത്തവർക്ക് പിഴ കൂടാതെ പണമടയ്ക്കാനുള്ള അവസരമുണ്ട്.
മുൻ വർഷങ്ങളിൽ പിഴയോടുകൂടി മാർച്ച് വരെ ഫീസ് അടയ്ക്കാനുള്ള അവസരം നൽകിയിരുന്നു. എന്നാൽ ഈ വർഷം അങ്ങനെ ഒരു അവസരം ഉണ്ടാവുമോ എന്നിതുവരെ അറിവായിട്ടില്ല. അതിനാൽ പിഴയില്ലാതെതന്നെ ഉടനെ ഫീസ് അടച്ച് രെജിസ്ട്രേഷൻ പുതുക്കാൻ ശ്രമിക്കുക.