ഡബ്ലിൻ ബസ്, ലുവാസ്, ഡാർട്ട്, കമ്മ്യൂട്ടർ റെയിൽ സർവീസുകൾക്കുള്ള പുതുവത്സരാഘോഷ ടൈംടേബിളുകൾ ഇപ്രകാരമാണ്.
ഡബ്ലിൻ ബസ്
പുതുവത്സരാഘോഷത്തിൽ ഞായറാഴ്ച സേവനത്തിന് സമാനമായ രീതിയിൽ ഡബ്ലിൻ ബസ് സർവീസ് നടത്തും. അതായത്, രാത്രി 10 മണിയോടെ മിക്ക റൂട്ടുകളിലും അവസാനമായി പുറപ്പെടും.
നൈറ്റ്ലിങ്ക്
മിക്ക നൈറ്റ്ലിങ്ക് റൂട്ടുകളും അർദ്ധരാത്രി മുതൽ സർവീസ് ആരംഭിച്ച് പുലർച്ചെ 4 വരെ പ്രവർത്തിക്കും. പൂർണ്ണമായ നൈറ്റ്ലിങ്ക് ടൈംടേബിൾ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
ലുവാസ്
ലുവാസ് ശനിയാഴ്ച ദിവസങ്ങളിലെപോലെ പ്രവർത്തിക്കും. കൂടാതെ, ഒരു നൈറ്റ് ലുവാസ് സേവനവും ലഭ്യമാണ്.
നൈറ്റ് ലുവാസ് റെഡ് ലൈൻ വെസ്റ്റ്ബൗണ്ട് ദി പോയിന്റ് മുതൽ താല വരെ പുലർച്ചെ 1, 2, 3 എന്നിവയ്ക്ക് പുറപ്പെടും.
നൈറ്റ് ലുവാസ് റെഡ് ലൈൻ വെസ്റ്റ്ബൗണ്ട് ദി പോയിന്റ് മുതൽ സാഗാർട്ട് വരെ പുലർച്ചെ 1:30 നും 2:30 നും പുറപ്പെടും.
നൈറ്റ് ലുവാസ് റെഡ് ലൈൻ ഈസ്റ്റ്ബൗണ്ട് താല മുതൽ ദി പോയിന്റ് വരെ പുലർച്ചെ 1 നും 2 നും പുറപ്പെടും.
നൈറ്റ് ലുവാസ് റെഡ് ലൈൻ ഈസ്റ്റ്ബൗണ്ട് സാഗാർട്ട് മുതൽ ദി പോയിന്റ് വരെ രാവിലെ 12:30 നും 1:30 നും പുറപ്പെടും.
നൈറ്റ് ലുവാസ് ഗ്രീൻ ലൈൻ നോർത്ത്ബൗണ്ട് ബ്രൈഡ്സ് ഗ്ലെൻ മുതൽ ബ്രൂംബ്രിഡ്ജ് വരെ ഓരോ 30 മിനിറ്റിലും രാവിലെ 12:20 മുതൽ 2:50 വരെ പുറപ്പെടും.
നൈറ്റ് ലുവാസ് ഗ്രീൻ ലൈൻ സൗത്ത്ബൗണ്ട് ബ്രൂംബ്രിഡ്ജ് മുതൽ ബ്രൈഡ്സ് ഗ്ലെൻ വരെ ഓരോ 30 മിനിറ്റിലും രാവിലെ 12:36 മുതൽ 3:06 വരെ പുറപ്പെടും.
നൈറ്റ് ലുവാസ് നിരക്കുകൾ ലീപ് കാർഡിൽ 4 യൂറോയും, ലുവാസ് ടിക്കറ്റ് മെഷീനിൽ നിന്ന് 5 യൂറോയും ആണ്.
ഡാർട്ട് – കമ്മ്യൂട്ടർ റെയിൽ
മെയ്നൂത്ത് കമ്മ്യൂട്ടർ
01:20 നും and 03:00 നും ഡബ്ലിൻ പിയേഴ്സ് സ്റ്റേഷൻ മുതൽ മെയ്നൂത്തിലേക്ക് എല്ലാ സ്റ്റേഷനുകളിലും സേവനം നൽകും.
കിൽഡെയർ ഫീനിക്സ് പാർക്ക് ടണൽ സേവനങ്ങൾ
00:50നും 02:50നും ഡബ്ലിൻ പിയേഴ്സിൽ നിന്ന് താരാ സ്ട്രീറ്റ്, ഡബ്ലിൻ കൊനോലി, ഡ്രംകോണ്ട്ര എന്നിവിടങ്ങളിൽ നിർത്തി, തുടർന്ന് പാർക്ക് വെസ്റ്റ് ചെറിയോർകഡ് മുതൽ കിൽഡെയർ വരെയുള്ള എല്ലാ സ്റ്റേഷനുകളിലും നിർത്തുന്നതായിരിക്കും.
ഡൺഡാൽക് കമ്മ്യൂട്ടർ
01:40നും 02:40നും ഡബ്ലിൻ പിയേഴ്സിൽ നിന്ന് താര സ്ട്രീറ്റ്, ഡബ്ലിൻ കൊനോലി, എന്നിവടങ്ങളിൽ നിർത്തി, തുടർന്ന് ഹൗത്ത് ജംഗ്ഷൻ മുതൽ ഡൺഡാൽക് വരെയുള്ള എല്ലാ സ്റ്റേഷനുകളിലും സേവനം നൽകും.
ഡാർട്ട് സേവനങ്ങൾ
01: 30നും 02: 30നും ഡബ്ലിൻ കൊനോലിയിൽ നിന്ന് ഗ്രേസ്റ്റോൺസിലേക്കുള്ള എല്ലാ സ്റ്റേഷനുകളിലും സേവനം നൽകും.
01: 30നും 02: 30നും ഡബ്ലിൻ പിയേഴ്സിൽ നിന്ന് ഹൗത്ത് വരെ എല്ലാ സ്റ്റേഷനുകളിലും സേവനം നൽകും.