അയര്‍ലണ്ടില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നതായി എച്ച്എസ്ഇ

അയര്‍ലണ്ടില്‍ കോവിഡ് കേസുകളില്‍ വര്‍ദ്ധനവെന്ന് റിപ്പോര്‍ട്ട്. ഹെല്‍ത്ത് സര്‍വ്വീസ് എക്‌സിക്യൂട്ടീവ് (HSE) ആണ് ഈ വിവരം പുറത്ത് വിട്ടത്. മെയ് മുതല്‍ ജൂണ്‍ മാസം വരെ ക്രമേണ കോവിഡ് കേസുകള്‍ താഴോട്ടായിരുന്നു. എന്നാല്‍ ജൂണ്‍ അവസാനം മുതല്‍ ഇത് ഉയര്‍ന്നുവരുന്ന സ്ഥിതിയാണ്. കോവിഡ് ബാധിച്ച് ആശുപത്രിയിലെത്തുന്നവരുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ട്. യുകെയിലും ഈ മാസങ്ങളില്‍ കോവിഡ് കണക്കുകളില്‍ വര്‍ദ്ധനവ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥിയിലായി ഐസിയുവില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ട്. വ്യാഴാഴ്ച രാവിലത്തെ കണക്കുകള്‍ പ്രകാരം പത്ത് പേരാണ് ഐസിയുവില്‍ ചികിത്സയിലുള്ളത്. ജൂലൈ ഒന്നാം തിയതിയിലെ കണക്കുകള്‍ പ്രകാരം ഏഴ് പേരായിരുന്നു അന്ന് ഐസിയുവില്‍ ചികിത്സ തേടിയിരുന്നത്. Share This News

Share This News
Read More

സ്‌കൂളുകള്‍ തുറക്കുന്നു ; ചെലവുകളില്‍ ആശങ്കയോടെ മാതാപിതാക്കള്‍

കലാലയങ്ങള്‍ വീണ്ടും ഉണരുകയാണ്. സ്‌കൂളുകളിലേയ്ക്ക് പോകാന്‍ കുട്ടികള്‍ തയ്യാറെടുപ്പുകള്‍ തുടങ്ങി കഴിഞ്ഞു. എന്നാല്‍ ചങ്കിടിപ്പ് കൂടുന്നത് മാതാപിതാക്കളുടേതാണ്. പണപ്പെരുപ്പവും വിലവര്‍ദ്ധനവും അയര്‍ലണ്ടിലെ ഭൂരിഭാഗം മാതാപിതാക്കളെയും ഈ സ്‌ക്ൂള്‍ തുറക്കല്‍ കാലത്ത് ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. കുട്ടികളുടെ ചാരിറ്റി സംഘടനയായ ബര്‍നാഡോ നടത്തിയ ഒരു സര്‍വ്വേയിലാണ് മതാപിതാക്കളുടെ ചങ്കിടിപ്പ് പുറത്ത് വന്നത്. സര്‍വ്വേയിലെ രക്ഷിതാക്കളുടെ വെളിപ്പെടുത്തലുകള്‍ പ്രകാരം നാലാം ക്ലാസില്‍ പഠിക്കുന്ന ഒരു കുട്ടിയെ സ്‌കൂളില്‍ വിടാനുള്ള ചെലവ് 320 യൂറോയാണ്. സെക്കന്‍ഡറി സ്‌കൂളില്‍ ആദ്യവര്‍ഷ വിദ്യാര്‍ത്ഥിയെ സംബന്ധിച്ച് ഇത് 972 രൂപയാകും. സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ 24 ശതമാനം കുട്ടികളുടെ രക്ഷിതാക്കളും സ്‌കൂളില്‍ വിടാനുള്ള ചെലവുകള്‍ കണ്ടെത്തുന്നതിനായി ബാങ്ക് ലോണ്‍ എടുക്കുന്നവരോ അല്ലെങ്കില്‍ സുഹൃത്തുക്കളില്‍ നിന്നും കടം വാങ്ങുന്നവരോ ആണ്. സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ സംബന്ധിച്ച് ബുക്കുകളുടെ ചെലവ് അടക്കം മാതാപിതാക്കളാണ് വഹിക്കേണ്ടത്. സ്‌കൂള്‍ തുറക്കല്‍ കാലത്ത് മാതാപിതാക്കള്‍ക്ക്…

Share This News
Read More

Go Ahead Ireland ഉയര്‍ന്ന ശമ്പളത്തില്‍ മെക്കാനിക്കുകളെ നിയമിക്കുന്നു

അയര്‍ലണ്ടിലെ പ്രമുഖ ബസ് സര്‍വ്വീസ് ദാതാക്കളായ GO AHEAD IRELAND മെക്കാമനിക്കുകളെ നിയമിക്കുന്നു. രാത്രിയില്‍ ജോലി ചെയ്യുന്നതിനായി HGV മെക്കാനിക്കുകളെയാമ് നിയമിക്കുന്നത്. Ballymount , Naas എന്നിവിടങ്ങളിലേയ്ക്കാണ് നിയമനം. ഒരു ആഴ്ചയില്‍ നാല് ദിവസം നൈറ്റ് ഷിഫ്റ്റ് വര്‍ക്കാണ് വരുന്നത്. സ്ഥിരമായുള്ള ജോലിയായിരിക്കും ഇത്. രാത്രി എട്ടുമണി മുതല്‍ രാവിലെ ആറ് മണിവരെയുള്ള ഷിഫ്റ്റും ഒപ്പം രാത്രി ഒമ്പത് മണി മുതല്‍ രാവിലെ ഏഴ് മണിവരെയുള്ള ഷിഫ്റ്റുമാകും ഉണ്ടാകുക. നിയമനം ലഭിക്കുന്നവര്‍ക്ക് 52,728 യൂറോയായിരിക്കും വാര്‍ഷിക ശമ്പളം. എഞ്ചിനിയറിംഗ് യോഗ്യതയും കുറഞ്ഞത് 2 രണ്ടു വര്‍ഷമെങ്കിലും അനുഭവ പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. ആവശ്യമായ മറ്റ് യോഗ്യതകള്‍ താഴെ പറയുന്നു Job requirements/skills needed: Relevant engineering qualification (Level 6 minimum) Min 2 year of working experience in the related field Full clean…

Share This News
Read More

ഡൻഗാർവ്വൻ മലയാളി സമൂഹം ഓണത്തേ വരവേൽക്കാൻ ഒരുങ്ങുന്നു

ഡൻഗാർവ്വൻ മലയാളി അസോസിയേഷൻ ( DMA ) ന്റെ ഈ വർഷത്തേ ഓണാഘോഷം ആഗസ്റ്റ് 29 തിരുവോണനാളിൽ ഉച്ചക്ക് 2 മണിമുതൽ 9 മണിവരേ ഡൻഗാർവ്വൻ ഫ്യൂഷൻ സെന്ററിൽ ആയിരിക്കും അരെഗേറുക. 2 മണിക്ക് പൂക്കളം ഇട്ട്  ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുകയും തുടർന്ന് കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ തരത്തിലുള്ള കലാകായിക മത്സരങ്ങളും നടക്കും. കലാപരിപാടികൾക്ക് ശേഷം വിപുലമായ ഓണസദ്യ ഉണ്ടായിരിക്കുന്നതാണ്. . Share This News

Share This News
Read More

കെറി ഹോസ്പിറ്റലില്‍ വീണ്ടും കോവിഡ് നിയന്ത്രണങ്ങള്‍

കോവിഡ് വീണ്ടും പടരാന്‍ തുടങ്ങിയതോടെ കെറി യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ വീണ്ടും കോവിഡ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. മാസ്‌ക് ധരിക്കല്‍ പൂര്‍ണ്ണമായും നിര്‍ബന്ധമാക്കിയപ്പോള്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോവിഡ് കേസുകളുടെ എണ്ണം ഇരട്ടിയായതോടെയാണ് നടപടി. പ്രായമേറിയവരാണ് കൂടുതലും കോവിഡ് ബാധിതരായിരിക്കുന്നത്. ജൂലൈ 17 മുതല്‍ 23 വരെയാണ് കോവിഡ് കേസുകളില്‍ ഇത്രമാത്രം വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നത്. 61 കേസുകളാണ് ഈ കാലയളവില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തത്. ഇതിന് മുമ്പത്തെ ആഴ്ചയില്‍ ഇത് 30 കേസുകളായിരുന്നു. രോഗികളുടെയും സന്ദര്‍ശകരുടേയും സുരക്ഷയാണ് തങ്ങള്‍ക്ക് പ്രധാനമെന്നും ഇതേ തുടര്‍ന്നാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. Share This News

Share This News
Read More

വീണ്ടും പലിശ നിരക്കുയര്‍ത്തി യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക്

പണപ്പെരുപ്പം ഉയര്‍ന്നേക്കുമെന്ന ഭീതിയും സാമ്പത്തീക മാന്ദ്യകാലത്തേയ്ക്ക് പോകാതിരിക്കാനുള്ള മുന്നൊരുക്കവുമെന്നോണം പലിശ നിരക്കില്‍ വീണ്ടും വര്‍ദ്ധനവ് വരുത്തി യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക്. ഇപ്പോള്‍ തുടര്‍ച്ചയായി ഒമ്പതാം തവണയായണ് പലിശ നിരക്ക് ഉയര്‍ത്തുന്നത്. കഴിഞ്ഞ ജൂലൈമുതല്‍ ഇതുവരെ 425 പോയിന്റാണ് പലിശ നിരക്കില്‍ വര്‍ദ്ധനവ് വന്നത്. 25 ബേസിക് പോയിന്റാണ് ഇപ്പോള്‍ ഉയര്‍ത്തിയിരിക്കുന്നത്. ഇതോടെ ഡെപ്പോസിറ്റ് നിരക്ക് 3.75 ശതമാനവും റിഫിനാന്‍സ് നിരക്ക് 4.25 ശതമാനവുമായി. വില വര്‍ദ്ധനവ് ഇപ്പോഴും തുടരുന്ന സാഹചര്യത്തില്‍ ചെലവുകള്‍ വര്‍ദ്ധിക്കുെന്നും ഒപ്പം ശമ്പള വര്‍ദ്ധനവും ഉണ്ടായേക്കുമെന്നും ECB കണക്ക് കൂട്ടുന്നു. ഇങ്ങനെ വന്നാല്‍ വീണ്ടും പണപ്പെരുപ്പം ഉയര്‍ന്നേക്കുമെന്ന കണക്കുകൂട്ടലാണ് സെന്‍ട്രല്‍ ബാങ്കിനുള്ളത്. ECB നിരക്ക് ആനുപാതികമായി വരും ദിവസങ്ങളില്‍ ബാങ്കുകളും തങ്ങളുടെ പലിശ നിരക്കുകളിലെ മാറ്റം പ്രഖ്യാപിച്ചേക്കും. Share This News

Share This News
Read More

ദീര്‍ഘകാലമായി മോര്‍ട്ടഗേജ് മുടങ്ങിയവര്‍ക്കുള്ള സഹായ പദ്ധതി നീട്ടി

വിവിധ കാരണങ്ങളാല്‍ ദീര്‍ഘകാലമായി മോര്‍ട്ട്‌ഗേജുകള്‍ മുടങ്ങിയ കിടക്കുന്നവര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന സഹായ പദ്ധതിയായ Abhaile Scheme ന്റെ കാലാവധി സര്‍ക്കാര്‍ നീട്ടി. 2027 വരെയാണ് കാലാവധി നീട്ടിയിരിക്കുന്നത്. തിരിച്ചടവ് മുടങ്ങിയവര്‍ക്ക് ആവശ്യമായ ഉപദേശങ്ങളും സാമ്പത്തീക സഹായങ്ങളുമാണ് ഈ പദ്ധതി വഴി നല്‍കി വരുന്നത്. രാജ്യത്ത് 18418 വീടുകളാണ് രണ്ട വര്‍ഷത്തിലധികമായി തിരിച്ചടവ് മുടങ്ങിയിരിക്കുന്നത്. ഇത് ആകെ മോര്‍ട്ട്‌ഗേജിന്റെ 37 ശതമാനം വരും. സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതി വഴി രാജ്യത്ത് ദീര്‍ഘകാലമായി മോര്‍ട്ട്‌ഗേജ് മുടങ്ങിക്കിടക്കുന്ന 85 ശതമാനം വീടുകളുടെ കാര്യത്തിലും പരിഹാരം കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. 2016 ല്‍ ആരംഭിച്ച ഈ പദ്ധതി 2019 ലും 2022 ലും നീട്ടിയിരുന്നു. Share This News

Share This News
Read More

ഇന്ത്യന്‍ എംബസിയില്‍ നിന്നും വിവിധ സേവനങ്ങള്‍ ആവശ്യമുള്ളവര്‍ ഉപയോഗിക്കേണ്ട ലിങ്കുകള്‍

അയര്‍ലണ്ടിലെ ഇന്ത്യന്‍ ജനതയ്ക്ക് തങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട് വിവിധ ആവശ്യങ്ങള്‍ക്ക് ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടേണ്ടി വരുന്നുണ്ട്. വിവിധ സേവനങ്ങള്‍ക്കായി എംബസിയെ സമീപിക്കുമ്പോള്‍ ഉപയോഗിക്കേണ്ട ലിങ്കുകള്‍ എംബസി പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രധാനപ്പെട്ട സേവനങ്ങളും ലിങ്കുകളും ചുവടെ കൊടുക്കുന്നു. പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് (PCC) https://embassy.passportindia.gov.in പാസ്‌പോര്‍ട്ടുമായി ബന്ധപ്പെട്ട സേവനങ്ങള്‍ അതായത് പുതിയ പാസ്‌പോര്‍ട്ട്, പാസ്‌പോര്‍ട്ട് റിന്യൂവല്‍, പാസ്‌പോര്‍ട്ട് നഷ്ടപ്പെടുകയോ കേടുപാട് സംഭവിക്കുകയോ ചെയ്യുക. തുടങ്ങിയ സാഹചര്യങ്ങളില്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. https://embassy.passportindia.gov.in എന്‍ട്രി വിസ, ടൂറിസ്റ്റ് വിസ, ബിസിനസ് വിസ, ഇ- വിസ https://indianvisaonline.gov.in/ OCI കാര്‍ഡ് സേവനങ്ങള്‍ https://ociservices.gov.in/ ജനന സര്‍ട്ടിഫിക്കറ്റ് https://www.indianembassydublin.gov.in/docs/1613384272Misc%20Form.pdf Share This News

Share This News
Read More

RyanAir ഡബ്ലിന്‍ എയര്‍പോര്‍ട്ടിലേയ്ക്ക് ക്യാബിന്‍ ക്രൂവിനെ റിക്രൂട്ട് ചെയ്യുന്നു

Ryanair ഡബ്ലിന്‍ എയര്‍പോര്‍ട്ടിലേയ്ക്ക് ക്യാബിന്‍ ക്രൂവിനെ റിക്രൂട്ട് ചെയ്യുന്നു. എയര്‍ പേര്‍ട്ടില്‍ മുന്‍ പരിചയം ഇല്ലാത്തവര്‍ക്കും അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് കമ്പനി ആറാഴ്ചത്തെ പരിശീലനം നല്‍കുന്നതാണ.് വിവിധ ഷിഫ്റ്റുകളായുള്ള മുഴുവന്‍ സമയ ഒഴിവുകളിലേയ്ക്കാണ് നിയമനം നടത്തുന്നത്. 27000 യൂറോയാണ് വാര്‍ഷിക ശമ്പളം വാഗ്ദാനം ചെയ്യുന്നത്. ഇതിന് പുറമേ കുറഞ്ഞ നിരക്കിലുള്ള വിമാന യാത്രകളും ബോണസും കമ്പനി വാഗ്ദാനം ചെയ്യുന്നു. അപേക്ഷിക്കാന്‍ വേണ്ട യോഗ്യതകള്‍ താഴെ പറയുന്നു. over 18 years old. A customer service-oriented background, ie previous experience working in a bar, restaurant, shop etc Applicants must demonstrate their legal entitlement to work on an unrestricted basis across the EU. You must be between 5 ‘2 (157 cm) and 6’ 2…

Share This News
Read More

IVF ചികിത്സാ സഹായത്തിനുള്ള യോഗ്യതാ മാനദണ്ഡങ്ങള്‍ പുറത്തു വിട്ട് സര്‍ക്കാര്‍

കുഞ്ഞുങ്ങളില്ലാത്ത ദമ്പതികള്‍ക്ക് IVF ചികിത്സ നടത്താന്‍ സര്‍ക്കാര്‍ ധനസഹായം നല്‍കുമെന്ന് പ്രഖ്യാപിച്ചതിനു് പിന്നാലെ സഹായം ലഭിക്കാനുള്ള യോഗ്യതാ മാനദണ്ഡങ്ങളും സര്‍ക്കാര്‍ പുറത്തുവിട്ടു. ഈ പദ്ധതിയിലേയ്ക്ക് അപേക്ഷിക്കുന്ന ദമ്പതിമാരില്‍ സ്ത്രീക്ക് പരമാവധി പ്രായം 40 വയസ്സും 364 ദിവസുമായിരിക്കും. പുരുഷന്റെ പ്രായം പരമാവധി 59 വയസ്സും 364 ദിവസവും ആയിരിക്കും. അയര്‍ലണ്ടില്‍ സ്ഥിരതാമസക്കാരും അവരുടെ ജിപി മുഖേന ഒരു ഫെര്‍ട്ടിലിറ്റി സെന്റിലേയ്ക്ക് റഫര്‍ ചെയ്യപ്പെടുകയും വേണം. യോഗ്യരായ ദമ്പതികള്‍ക്ക് നിലവിലുള്ള ബന്ധത്തില്‍ കുട്ടികളുണ്ടായിരിക്കരുത് മാത്രമല്ല ഒരു വര്‍ഷമായി പങ്കാളിയുള്ളവരുമായിരിക്കണം. മുമ്പ് ഐവിഎഫിന്റെ എല്ലാ സൈക്കിളുകളും പൂര്‍ത്തിയാക്കിയിട്ടും പ്രയോജനം ലഭിച്ചിട്ടില്ലാത്തവര്‍ക്കും ഈ പദ്ധതിയിലേയ്ക്ക് അപേക്ഷിക്കാവുന്നതാണ.് സമേധയാ വന്ധ്യം കരണം നടത്തിയിട്ടുള്ള ദമ്പതികള്‍ക്കും വ്യക്തികള്‍ക്കും പദ്ധതിയിലേയ്ക്ക് അപേക്ഷിക്കാന്‍ സാധിക്കില്ല. ഈ ചികിത്സയുടെ ഭാഗമായി കുട്ടികളുണ്ടായാല്‍ അവരുടെ ക്ഷേമം ഉറപ്പാക്കുമെന്ന് ദമ്പതികള്‍ രേഖാമൂലം ഉറപ്പു നല്‍കണം. ഈ ഉറപ്പ് ബന്ധപ്പെട്ട അധികാരികള്‍ വിലയിരുത്തുന്നതാണ്.…

Share This News
Read More