അയര്ലണ്ടില് കോവിഡ് കേസുകളില് വര്ദ്ധനവെന്ന് റിപ്പോര്ട്ട്. ഹെല്ത്ത് സര്വ്വീസ് എക്സിക്യൂട്ടീവ് (HSE) ആണ് ഈ വിവരം പുറത്ത് വിട്ടത്. മെയ് മുതല് ജൂണ് മാസം വരെ ക്രമേണ കോവിഡ് കേസുകള് താഴോട്ടായിരുന്നു. എന്നാല് ജൂണ് അവസാനം മുതല് ഇത് ഉയര്ന്നുവരുന്ന സ്ഥിതിയാണ്.
കോവിഡ് ബാധിച്ച് ആശുപത്രിയിലെത്തുന്നവരുടെ എണ്ണത്തിലും വര്ദ്ധനവുണ്ട്. യുകെയിലും ഈ മാസങ്ങളില് കോവിഡ് കണക്കുകളില് വര്ദ്ധനവ് റിപ്പോര്ട്ട് ചെയ്തിട്ടുണ്ട്. കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥിയിലായി ഐസിയുവില് പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിലും വര്ദ്ധനവുണ്ട്.
വ്യാഴാഴ്ച രാവിലത്തെ കണക്കുകള് പ്രകാരം പത്ത് പേരാണ് ഐസിയുവില് ചികിത്സയിലുള്ളത്. ജൂലൈ ഒന്നാം തിയതിയിലെ കണക്കുകള് പ്രകാരം ഏഴ് പേരായിരുന്നു അന്ന് ഐസിയുവില് ചികിത്സ തേടിയിരുന്നത്.