പണപ്പെരുപ്പം ഉയര്ന്നേക്കുമെന്ന ഭീതിയും സാമ്പത്തീക മാന്ദ്യകാലത്തേയ്ക്ക് പോകാതിരിക്കാനുള്ള മുന്നൊരുക്കവുമെന്നോണം പലിശ നിരക്കില് വീണ്ടും വര്ദ്ധനവ് വരുത്തി യൂറോപ്യന് സെന്ട്രല് ബാങ്ക്. ഇപ്പോള് തുടര്ച്ചയായി ഒമ്പതാം തവണയായണ് പലിശ നിരക്ക് ഉയര്ത്തുന്നത്. കഴിഞ്ഞ ജൂലൈമുതല് ഇതുവരെ 425 പോയിന്റാണ് പലിശ നിരക്കില് വര്ദ്ധനവ് വന്നത്.
25 ബേസിക് പോയിന്റാണ് ഇപ്പോള് ഉയര്ത്തിയിരിക്കുന്നത്. ഇതോടെ ഡെപ്പോസിറ്റ് നിരക്ക് 3.75 ശതമാനവും റിഫിനാന്സ് നിരക്ക് 4.25 ശതമാനവുമായി. വില വര്ദ്ധനവ് ഇപ്പോഴും തുടരുന്ന സാഹചര്യത്തില് ചെലവുകള് വര്ദ്ധിക്കുെന്നും ഒപ്പം ശമ്പള വര്ദ്ധനവും ഉണ്ടായേക്കുമെന്നും ECB കണക്ക് കൂട്ടുന്നു.
ഇങ്ങനെ വന്നാല് വീണ്ടും പണപ്പെരുപ്പം ഉയര്ന്നേക്കുമെന്ന കണക്കുകൂട്ടലാണ് സെന്ട്രല് ബാങ്കിനുള്ളത്. ECB നിരക്ക് ആനുപാതികമായി വരും ദിവസങ്ങളില് ബാങ്കുകളും തങ്ങളുടെ പലിശ നിരക്കുകളിലെ മാറ്റം പ്രഖ്യാപിച്ചേക്കും.