അയര്‍ലണ്ടില്‍ വൈദ്യുതി , ഗ്യാസ് കണക്ഷനുകള്‍ വിഛേദിക്കപ്പെടുന്നവരുടെ എണ്ണം കൂടുന്നതായി കണക്കുള്‍. പണമടയ്ക്കാത്തതിന്റെ പേരിലാണ് ഈ നടപടി എന്നത് സാധാരണക്കാരന് അനുഭവിക്കുന്ന സാമ്പത്തീക പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നു. കമ്മീഷന് ഫോര്‍ റെഗുലേഷന് ഓഫ് യൂട്ടിലിറ്റീസ് ആണ് 2022 ലെ കണക്കുകള്‍ പുറത്തു വിട്ടിരിക്കുന്നത്. വൈദ്യുതി വിഛേദിക്കപ്പെട്ടവരുടെ എണ്ണം 2021 നെ അപേക്ഷിച്ച് 173 ശതമാനം വര്‍ദ്ധിച്ച് 2498 ല്‍ എത്തിയപ്പോള്‍ ഗ്യാസ് കണക്ഷനുകള്‍ വിഛേദിക്കപ്പെട്ടത് 990 പേരുടെയാണ് ഇത് 2021 നെ അപേക്ഷിച്ച് 97 ശതമാനം അധികമാണ്. കഴിഞ്ഞ വര്‍ഷം ജൂണ്‍ വരെയുണ്ടായിരുന്ന ഡിസ്കണക്ഷന് മോറട്ടോറിയം എടുത്തുമാറ്റപ്പെട്ടതോടെയാണ് ഇത്രയധികം ആളുകളുടെ കണക്ഷന് വിഛേദിച്ചത്. 16 ശതമാനം വൈദ്യുതി ഉപഭോക്താക്കളും 17 ശതമാനം ഗ്യാസ് ഉപഭോക്താക്കളും തങ്ങളുടെ സേവനദാതാവിനെ മാറ്റിയെന്നും CRU റിപ്പോര്‍ട്ടില്‍ പറയുന്നു. Share This News
RYANAIR ല്‍ ഫിനാന്‍സ് ഡിപ്പാര്‍ട്ട്മെന്റില്‍ ഒഴിവുകള്‍
പ്രമുഖ വിമാന സര്‍വ്വീസ് കമ്പനിയായ RYAN AIR ല്‍ ഒഴിവുകള്‍. ഫിനാന്‍സ് ഡിപ്പാര്‍ട്ട്മെന്റിലാണ് ഒഴിവുകള്‍. ഡബ്ലിനിലാണ് നിലവില്‍ ഒഴിവുകള്‍ ഉള്ളത്. Airport Invoice Authoriser, Chargeback Administrator , Commercial Accountant എന്നീ തസ്തികകളിലേയ്ക്കാണ് അപേക്ഷകള്‍ ക്ഷണിച്ചിരിക്കുന്നത്. ഉയര്‍ന്ന ശമ്പളവും പരിശീലനവും കുറഞ്ഞ ചെലവിലുള്ള യാത്രകളും ഉള്‍പ്പെടെ നിരവധി ആനുകൂല്ല്യങ്ങളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. താത്പര്യമുള്ളവര്‍ക്ക് കമ്പനി വെബ്സൈറ്റ് വഴി അപേക്ഷിക്കാവുന്നത്. ജോലിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കും യോഗ്യതകളെക്കുറിച്ച് അറിയുന്നതിനും അപേകഷ നല്‍കുന്നതിനും താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. https://careers.ryanair.com/search/#search/page=1&departments=on-the-ground,commercial,commercial-commercial,sales-and-marketing,customer-service,finance,human-resources,legal,operations,flight-ops,ground-ops,inflight,quality-assurance Share This News
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തൊഴില്‍ നഷ്ടത്തിന് കാരണമാകുമെന്ന് OECD
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ വരവ് തൊഴില്‍ നഷ്ടത്തിന് കാരണമായേക്കാമെന്ന് വീണ്ടും അഭ്യൂഹങ്ങള്‍. 38 രാജ്യങ്ങളുടെ കൂട്ടായ്മയായ OECD(The Organisation for Economic Co-operation and Development) നടത്തിയ ഒരു പഠനമാണ് ഇത് സംബന്ധിച്ച് സൂചന നല്‍കിയത്. ഏതാണ് 27 ശതമാനത്തോളം ജോലികളെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ വരവ് ബാധിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഈസ്റ്റേണ്‍ യൂറോപ്യന്‍ രാജ്യങ്ങളെയാവും ഏറ്റവുമധികം ബാധിക്കുക എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകത്ത് AI വിപ്ലവം അതിന്റെ പ്രാരംഭ ദശയിലായിരിക്കെ ഇത് ജോലിസാധ്യതകളെ ബാധിക്കുമെന്ന ആശങ്ക വിവിധയിടങ്ങളില്‍ ഇതിനകം തന്നെ സജീവമാണ്. വിവിധ ട്രേഡ് യൂണിയനുകളും ഈ ആശങ്ക പങ്കുവെച്ചിട്ടുണ്ട്. OECD നിയോഗിച്ച ടീം 2000 ഓര്‍ഗനൈസേഷനുകളിലായി 5300 തൊഴിലാളികളില്‍ നടത്തിയ സര്‍വ്വേയില്‍ കൂടുതല്‍ ആളുകളും AI ഭീതി പങ്കുവെച്ചിരുന്നു. കൂടുതല്‍ സ്കില്‍ഡ് ജോബുകളെയാണ് ഇത് ബാധിക്കുന്നതെന്നും OECD റിപ്പോര്‍ട്ടില്‍ പറയുന്നു. Share This News
അയര്‍ലണ്ടില്‍ മൂന്നുറോളം മരുന്നുകള്‍ക്ക് ക്ഷാമം
അയര്‍ലണ്ടില്‍ മുന്നുറോളം മരുന്നുകള്‍ക്ക് ക്ഷാമമെന്ന് റിപ്പോര്‍ട്ട്. വേദന സംഹാരികള്‍, കൊളസ്ട്രോള്‍, ബിപി, ആസ്മ, ശ്വാസകോശ രോഗങ്ങള്‍ എന്നിവയ്ക്കടക്കമുള്ള മരുന്നുകള്‍ക്ക് ക്ഷാമമാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നതും ആശങ്കപ്പെടുത്തുന്നതും. കഴിഞ്ഞ വര്‍ഷം ഇതേ സമയത്തെ അപേക്ഷിച്ച് 80 ശതമാനത്തോളം കുറവ് മരുന്നുകളാണ് ഇപ്പോള്‍ സ്റ്റോക്കുള്ളത്. Health Products Regulatory Authority പുറത്തു വിട്ട കണക്കുകള്‍ പ്രകാരം 307 മരുന്നുകള്‍ക്കാണ് നിലവില്‍ സ്റ്റോക്ക് കുറവുള്ളത്. സര്‍ക്കാര്‍ ഇടപെടല്‍ അനിവാര്യമാണെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശമുണ്ട്. വര്‍ദ്ധിച്ച ഊര്‍ജ്ജ വിലയും കോവിഡ് മഹാമാരിയുടെ തുടര്‍ന്നുണ്ടായ പ്രശ്നങ്ങളും മരുന്നുകളുടെ വിതരണ ശൃംഖലയ കാര്യമായി ബാധിച്ചതാണ് ക്ഷാമത്തിന് കാരണമെന്ന നിഗമനം ഈ മേഖലയിലുള്ള വിദഗ്ദര്‍ പങ്കുവെയ്ക്കുന്നുണ്ട്. Share This News
നിരവധി ഒഴിവുകളുമായി Penneys
ഡബ്ലിനില്‍ നിരവധി ഒഴിവുകളുമായി റീട്ടെയ്ല്‍ മേഖലയിലെ വമ്പന്മാരായ Penneys. തൊഴിലന്വേഷകര്‍ക്കും ഒപ്പം ജോലി മാറാന്‍ ആഗ്രഹിക്കുന്നവര്‍ക്കും മാത്രമല്ല വരുമാനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാവുന്നതാണ്. കമ്പനിയുടെ വെബ്സൈറ്റിലാണ് അപേക്ഷകള്‍ സ്വീകരിക്കുന്നത്. O’Connell Street, Nutgrove, Dundrum, Liffey Valley. എന്നിവിടങ്ങളിലെ സ്റ്റോറുകളിലാണ് ഇപ്പോള്‍ അവസരം. retail assistants, storepersons, sourcing coordinator, buying administrator. എന്നീ തസ്തികളിലാണ് നിലവില്‍ ഒഴിവുകളുള്ളത്. ഒഴിവുകള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ നല്‍കുന്നതിനും താഴെ പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. https://www.jobalert.ie/job/64a6d708c26c820029e85ab0?fbclid=IwAR0nmazEucAxvSOSl7fzXZ1tqOr0Z-6Sr8kPF94ep9d3Y15Ndvk13G-cS4s Share This News
അയര്‍ലണ്ടില്‍ വീണ്ടും പിരിച്ചുവിടലുമായി മൈക്രോസോഫ്റ്റ്
വീണ്ടും പിരിച്ചു വിടല്‍ നടപടികളുമായി ടെക് ഭീമനായ മൈക്രോ സോഫ്റ്റ്. 70 പേരെ ഉടന്‍ പിരിച്ചു വിടുമെന്നാണ് മൈക്രോസോഫ്റ്റ് അയര്‍ലണ്ട് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്. ജീവനക്കാര്‍ക്ക് പിരിച്ചുവിടല്‍ സംബന്ധിച്ച സൂചന കമ്പനി നല്കി കഴിഞ്ഞു. ജനുവരി മുതല്‍ ഇതുവരെ അയര്‍ലണ്ടില്‍ 180 പേര്‍ക്കാണ് മൈക്രോസോഫ്റ്റില്‍ ജോലി നഷ്ടമായത്. ഇത് ആഗോളതലത്തില്‍ 10,000 പേരെ കുറയ്ക്കുക എന്ന കമ്പനി നടപടിയുടെ ഭാഗമായിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നടപടി. എന്നാല്‍ അയര്‍ലണ്ടിലെ ഇപ്പോളത്തെ നടപടി ആഗോള പിരിച്ചുവിടലിന്റെ ഭാഗമല്ലെന്നും മറിച്ച് ലോക്കല്‍ അഡ്ജസ്റ്റ്മെന്റിന്റെ ഭാഗമാണെന്നുമാണ് കമ്പനി വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന സൂചന. Share This News
അയര്‍ലണ്ടില്‍ ഇലക്ട്രിക് കാറുകള്‍ക്ക് പ്രിയമേറുന്നു
അയര്‍ലണ്ടിലെ വാഹനപ്രേമികള്‍ക്ക് ഇലക്ട്രിക് കാറുകളോട് പ്രിയമേറുന്നതായി റിപ്പോര്‍ട്ട്. 2022 ലെ ആദ്യ പകുതിയിലെ വില്‍പ്പന കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ 2023 ന്റെ ആദ്യ പകുതിയില്‍ ഇലക്ട്രിക് കാറുകളുടെ വില്‍പ്പനയില്‍ 65 ശതമാനത്തിന്റെ വര്ദ്ധനനവാണ് ഉണ്ടായത്. 2022 ആദ്യ പകുതിയില്‍ 8309 കാറുകള്‍ വില്‍പ്പന നടത്തിയപ്പോള്‍ 2023 ല്‍ വിറ്റത്. 13701 ഇലക്ട്രിക് കാറുകളാണ്. ഇതേ കാലയളവില്‍ പെട്രോള്‍ കാറുകളുടെ വില്‍പ്പനയില്‍ 46 ശതമാനം വര്‍ദ്ധനവുണ്ടായപ്പോള്‍ ഡീസല്‍ കാറുകളുടെ വില്‍പ്പനയില്‍ അഞ്ച് ശതമാനത്തിന്റെ കുറവുണ്ടായി. സെന്‍ട്രല്‍ സ്റ്റാറ്റിറ്റിക്സ് ഓഫീസാണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്. 833 കാറുകള്‍ വിറ്റ ടെസ്ലയാണ് ഒന്നാമത്. Volkswagen (788), Toyota (647), Hyundai (348) and Skoda (345) എന്നിങ്ങനെയാണ് മറ്റ് പ്രധാന കമ്പനികളുടെ കണക്കുകള്‍. Share This News
ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ റീട്ടെയ്ല്‍ സെയ്ല്‍സ് പ്രഫഷണലുകള്‍ക്ക് അവസരം
ഡബ്ലിന്‍ എയര്‍ പേര്‍ട്ടിലെ ഡ്യൂട്ടി ഫ്രീ ഷോപ്പായ ARI യില്‍ അവസരങ്ങള്‍. യൂറോപ്പിലെ പ്രമുഖ റീട്ടെയ്ല്‍ ശൃംഖലയാണ് ARI. റീട്ടെയ്ല്‍ സെയ്ല്‍സ് പ്രഫഷണലുകളുടെ ഒഴിവുകളാണ് ഉള്ളത്. ഡബ്ലിന്‍ , കോര്‍ക്ക് എയര്‍പോര്‍ട്ടുകളിലാണ് അവസരങ്ങള്‍. മണിക്കൂറിന് 14.67 യൂറോയാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന ശമ്പളം. ഫൂള്‍ ടൈമായും പാര്‍ട്ട് ടൈമായും അവസരങ്ങളുണ്ട്. അപേക്ഷിക്കുന്നവര്‍ വിവിധ ഷിഫ്റ്റുകളില്‍ ജോലി ചെയ്യാന്‍ തയ്യാറായിരിക്കണം. കുറഞ്ഞത് ഒരു വര്‍ഷത്തെ റീ ടെയ്ല് സെയില്‍സ് എക്സ്പീരിയന്‍സ് അഭികാമ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. https://www.daa.ie/job-listings/sales-assistant-at-the-loop/ Share This News
60 പേര്‍ക്ക് കൂടി തൊഴിലവസരങ്ങളുമായി ALDI
60 പേര്‍ക്ക് കൂടി തൊഴില്‍ അവസരങ്ങളുമായി പ്രമുഖ സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയായ ALDI കോര്‍ക്ക്, ഗാല്‍വേ എന്നിവിടങ്ങളിലാണ് അവസരങ്ങള്‍. ഇരു സ്ഥലങ്ങളിലും 30 പേര്‍ക്ക് വീതമാണ് അവസരങ്ങള്‍. മുഴുവന്‍ സമയ സ്ഥിര ജോലിക്കാണ് അവസരം. ALDI ഗ്രൂപ്പിന്റെ അയര്‍ലണ്ടിലെ 159-ാമത്തെയും 160-ാമത്തയേും സ്റ്റോറുകളാണ് ഗാല്‍വേയിലെ Athenry യിലും കോര്‍ക്കിലെ Kanturk ലും പ്രവര്‍ത്തനമാരംഭിക്കുന്നത്. അയര്‍ലണ്ടില്‍ ALDI ക്കൊപ്പം 4,650 ആളുകളാണ് നിലവില്‍ ജോലി ചെയ്യുന്നത്. പുതിയ ജോലി സാധ്യതകളെക്കുറിച്ച് കൂടുതല്‍ അറിയുന്നതിനും അപേക്ഷ നല്‍കുന്നതിനും കമ്പനിയുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക. Share This News
Hyundai i30 വില്പനയ്ക്ക്.
ലെറ്റർകെന്നിയിലെ മലയാളിയുടെ കാർ വില്പനയ്ക്ക്. കൂടുതൽ വിവരങ്ങൾ ചുവടെ. Car: Hyundai i30 Year: 2013 Colour: Black Engine: 1.4 Ltr Fuel: Petrol Transmission: Manual Miles: 88000 NCT: 2 year (March 2025) Tax: 280 (10/2023) Pet Free. Location: Letterkenny Asking price €7400 Contact: 0894150368 . Share This News